കഴിഞ്ഞ ദിവസം രാവിലെ കോട്ടയം നിവാസികള്‍ക്ക് നേരം വെളുത്തത് ഞെട്ടലോടെയാണ്. ഇതര സംസ്ഥാന തൊഴിലാളിയായ സോണിയുടെ ഭാര്യയെ കാണാനില്ല. രണ്ട് പേരും ഒന്നിച്ചാണ് എല്ല ദിവസവും പണിക്ക് പോകുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസവും രണ്ട് പേരും ഒന്നിച്ചാണ് ജോലിക്കായി പോയത്. എന്നാല്‍ തിരികെ എത്തിയത് സോണി മാത്രമായിരുന്നു. ഭാര്യയെ കാണാന്‍ ഇല്ലെന്ന് പറഞ്ഞ് ഇയാള്‍ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ സോണി പരാതിക്ക് ശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. എന്നാല്‍ പിന്നീട് പോലീസ് അന്വേഷിച്ചതിലൂടെയാണ് സോണിയുടെ ഭാര്യയെ കൊന്നതാണെന്നും കൊല ചെയ്തത് ഇയാള്‍ തന്നെ ആണെന്നും.
ഇതര സംസ്ഥാന തൊഴിലാളിയായ സോണി ഭാര്യ അല്‍പ്പനയെ കൊലപ്പെടുത്തിയത് ഭാര്യയ്ക്കും മറ്റൊരാളുമായുണ്ടായിരുന്ന ബന്ധത്തിന്റെ പേരിലാണ് എന്നാണ് ലഭിക്കുന്ന വിവരം. പ്രകാശ് മണ്ഡല്‍ എന്നയാളുമായി അല്‍പ്പന സ്ഥിരമായി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. ഇത് സോണിയെ ഏറെ അസ്വസ്ഥനാക്കിയിരുന്നു. ആദ്യം ചെറിയ സംശയമായിരുന്നെങ്കിലും പിന്നീട് അത് വലിയ തര്‍ക്കങ്ങളിലേക്കാണ് വളര്‍ന്നത്. പ്രകാശിനെ വിളിക്കരുതെന്നും ബന്ധം അവസാനിപ്പിക്കണമെന്നും സോണി പലതവണ ഭാര്യയോട് പറഞ്ഞിരുന്നു. പക്ഷേ അല്‍പ്പന അത് ഗൗരവമായി എടുത്തില്ല. ദിവസേനയും ഫോണില്‍ വിളിച്ച് സംസാരിക്കുന്നത് തുടര്‍ന്നതോടെ ഇരുവരും തമ്മില്‍ നിരന്തരം വഴക്കുകള്‍ നടക്കാന്‍ തുടങ്ങി. വീട്ടില്‍ ചെറിയ കാര്യങ്ങള്‍ പോലും വലിയ തര്‍ക്കങ്ങളിലേക്കു മാറുകയായിരുന്നു. അയല്‍ക്കാരും ഇവരുടെ ശബ്ദം പലപ്പോഴും കേട്ടിരുന്നു എന്നാണ് പറയുന്നത്. ഇതൊക്കെ കൂടി സോണിയുടെ മനസ്സില്‍ കടുത്ത വിഷാദവും കോപവും വളര്‍ത്തി. ഒടുവില്‍ കൊല്ലാന്‍ പദ്ധതി ഇടുകയായിരുന്നു. സംഭവം നടന്ന ദിവസം പോലും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും അതിന് പിന്നാലെയാണ് അല്‍പ്പനയുടെ ജീവന്‍ നഷ്ടമായത്.
കൊലപാതകം നടന്നതിനു മുന്‍പുള്ള ദിവസവും സോണിയുടെയും അല്‍പ്പനയുടെയും ഇടയില്‍ കനത്ത വാക്കേറ്റമുണ്ടായിരുന്നു. അതിന്റെ പ്രധാന കാരണം വീണ്ടും പ്രകാശ് മണ്ഡലുമായി അല്‍പ്പന നടത്തിയ ഫോണ്‍ വിളികളാണ്. ഭാര്യയുടെ പെരുമാറ്റം മാറ്റാന്‍ കഴിയില്ലെന്ന തിരിച്ചറിവ് സോണിയിലുണ്ടാക്കിയ നിരാശയും ദേഷ്യവും ആയി. ആ തര്‍ക്കത്തിന് ശേഷം മണിക്കൂറുകള്‍ നീണ്ടുനിന്ന മൗനത്തിനിടയിലും സോണിയുടെ മനസില്‍ കൊലപാതകം എന്ന് ചിന്ത വന്ന് കൂടുന്നത്. ആ രാത്രി മുഴുവന്‍ സോണി അതേ വിഷയം തന്നെയായിരുന്നു സോണിയുടെ മനസ്സില്‍.
അടുത്ത ദിവസം രാവിലെ അല്‍പ്പനയെ കാണുമ്പോഴും സോണി പതിവുപോലെ പെരുമാറാന്‍ ശ്രമിച്ചു. നിര്‍മാണ ജോലിക്കാരായ ഇരുവരും ദിനംപ്രതി ഒമ്പതു മണിയോടെയാണ് ജോലിസ്ഥലത്തേക്ക് പോകാറുണ്ടായിരുന്നത്. കൊല ചെയ്യാന്‍ സോണി പ്ലാന്‍ ചെയ്തു. അതിനായി ഒരു കാരണവും കണ്ടെത്തി. 'ഇന്ന് വീട്ടുടമ പറഞ്ഞിട്ടുണ്ട്, അത്യാവശ്യ പണിയുണ്ട്, നേരത്തെയെത്തണം''. അതില്‍ അല്‍പ്പനക്കും സംശയം തോന്നാതെ പതിവുപോലെ ജോലിക്കിറങ്ങാന്‍ തയ്യാറായി. വഴിയിലുടനീളം അവര്‍ തമ്മില്‍ കുറച്ച് വാക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്‍പ്പന അതിനെ പതിവ് വഴക്കിന്റെ നിശ്ശബ്ദതയെന്നായി കരുതിയിരിക്കുന്നു. ജോലിസ്ഥലമെന്ന പേരില്‍ അല്‍പ്പനയെ കൊണ്ടുപോയത്, വാസ്തവത്തില്‍ കൊലപാതകം നടപ്പാക്കാനായുള്ള സൂക്ഷ്മമായി ആസൂത്രണം ചെയ്തതിന് ശേഷമായിരുന്നു.
കൊലപാതകം നടന്ന ദിവസം രാവിലെ, സോണിയും അല്‍പ്പനയും നിര്‍മാണ ജോലിക്കായി പോകുന്നതായി വീട്ടുകാര്‍ കരുതിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇരുവരും പോയത് അപ്രതീക്ഷിതമായ ദുരന്തത്തിലേക്കായിരുന്നു. അല്‍പ്പനയും സോണിയും ചേര്‍ന്ന് ജോലി ചെയ്തുവരുന്ന ആ നിര്‍മാണം പൂര്‍ത്തിയാകാത്ത വീടിന്റെ പരിസരത്ത് എത്തിയപ്പോഴാണ് വീണ്ടും പഴയ വിഷയമായ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് വാക്കേറ്റം ആരംഭിച്ചത്. അല്‍പ്പന പ്രകാശ് മണ്ഡലുമായി വീണ്ടും ബന്ധപ്പെടുന്നുവെന്ന് സംശയിച്ച സോണി അതിനെക്കുറിച്ച് ചോദ്യം ചെയ്യുകയായിരുന്നു. ഭാര്യയുടെ മറുപടിയില്‍ സോണി പ്രകോപിതനായി. 'നിനക്കിത് അവസാനിപ്പിക്കാനാവില്ലേ?' എന്ന ചോദ്യത്തിനൊപ്പം സോണിയുടെ ശബ്ദത്തില്‍ കടുത്ത കോപം നിറഞ്ഞിരുന്നു.
അല്‍പ്പനയും ശാന്തമായി ഇരിക്കാതെ തിരിച്ചുപറഞ്ഞു, ''എനിക്ക് ആരോടാണ് സംസാരിക്കേണ്ടത്, അത് നീ പറയേണ്ട കാര്യമല്ല'' എന്ന വാക്കുകളായിരുന്നു അവളുടെ പ്രതികരണം. അതാണ് സോണിയെ പൂര്‍ണമായും നിയന്ത്രണം വിട്ടതാക്കിയത്. ഇരുവരും തമ്മിലുള്ള വാക്കേറ്റം വേഗത്തില്‍ പിടിവലിയിലേക്കും ശരീരിക സംഘര്‍ഷത്തിലേക്കും മാറി. അല്‍പ്പനയെ സോണി ശക്തിയായി മതിലില്‍ ഇടിച്ചു. അതിന്റെ ആഘാതത്തില്‍ അവളുടെ തല കെട്ടിടത്തിന്റെ മൂലയിലിടിച്ച് അവള്‍ നിലത്തു വീണു. കുറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ ബോധരഹിതയായി.
മതിലില്‍ വീണ്ടും തല ഇടിപ്പിക്കുകയും തുടര്‍ന്ന് കഴുത്ത് ഞെരിച്ച് അവളുടെ ശ്വാസം മുട്ടിക്കുകയും ചെയ്തു. മരണം ഉറപ്പാക്കണമെന്ന ഉറച്ച തീരുമാനം സോണിയുടെ മനസില്‍ ഉടലെടുത്തിരുന്നു. അതിനാല്‍ സമീപത്തുണ്ടായിരുന്ന കമ്പിപ്പാര എടുത്ത് അവളുടെ തലയ്ക്ക് ശക്തിയായി അടിച്ചു. അതോടെ അല്‍പ്പനയുടെ ജീവന്‍ നഷ്ടമാകുന്നത്. സംഭവം കഴിഞ്ഞ് കുറച്ച് നിമിഷങ്ങള്‍ സോണി അവളുടെ മൃതദേഹത്തിന് സമീപം നിശ്ശബ്ദനായി നിന്നു. സംഭവത്തിന്റെ ഭീകരത മനസ്സിലാക്കിയപ്പോഴേക്കും എല്ലാം തീര്‍ന്നിരുന്നു. പൊലീസ് പിന്നീട് സ്ഥലത്ത് എത്തി നടത്തിയ അന്വേഷണത്തിലാണ് മതിലില്‍ രക്തക്കറകളും കമ്പിപ്പാരയുമെല്ലാം കണ്ടെത്തിയത്. ഈ തെളിവുകളാണ് സോണിയുടെ ക്രൂരതയെ പൂര്‍ണമായി വെളിവാക്കിയത്.