ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത സീരിയലായിരുന്നു ചക്കപ്പഴം നാല് വര്‍ഷത്തിന് മുകളില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ ശ്രുതി രജനികാന്ത്, അര്‍ജുന്‍ സോമശേഖര്‍, റാഫി, അശ്വതി ശ്രീകാന്ത്, സബീറ്റ ജോര്‍ജ് എ്ന്നിവരായിരുന്നു.
ചക്കപ്പഴത്തില്‍ ഏറ്റവും ജനപ്രീതി നേടിയത് പ്ലാവില്‍ വീട്ടിലെ മുത്തശ്ശിയായിരുന്നു. ഇന്ദിര ദേവിയാണ് മുത്തശ്ശിയായി അഭിനയിച്ചത്. ചക്കപ്പഴത്തിനുശേഷം മറ്റൊരു പ്രോജക്ടിലും ഇന്ദിര ദേവി ഭാ?ഗമായില്ല. പ്രായത്തിന്റേതായ അവശതകള്‍ അലട്ടി തുടങ്ങിയതോടെയാണ് അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ഇന്ദിര ദേവി കിടപ്പിലാണ്. ഇപ്പോഴിതാ മുശ്ശിയുടെ ആരോഗ്യസ്ഥിതി വഷളാവുകയാണെന്ന് പറയുകയാണ് സബീറ്റ ജോര്‍ജ് പുതിയ സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ. ചക്കപ്പഴത്തില്‍ ഇരുവരും അമ്മായിയമ്മയും മരുമകളുമായാണ് അഭിനയിച്ചത്. സബീറ്റയടെ കുറിപ്പ് ഇങ്ങനെയാണ്... നമ്മുടെ ചക്കപ്പഴത്തിലെ പ്രിയപ്പെട്ട മുത്തശ്ശിക്ക് നല്ല സുഖമില്ല. പ്രായത്തിന്റേതായ ആരോഗ്യപ്രശ്‌നങ്ങളാണ്.
എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ മാത്രമാണ് ഇനി മുത്തശ്ശിക്ക് വേണ്ടത്. എടി ലളിതേ... നിന്റെ മോളെങ്ങനെ ഇരിക്കുന്നുവെന്ന് പോലും ചോദിക്കാന്‍ പറ്റാതെയുള്ള ആ കിടപ്പ് കണ്ടപ്പോള്‍ മനസ് വല്ലാതെ വിങ്ങി. എങ്കിലും ഹൃദയങ്ങളുടെ നെടുവീര്‍പ്പിലൂടെ ഞങ്ങള്‍ പറയേണ്ടതെല്ലാം പരസ്പരം പറഞ്ഞു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്... ഞങ്ങളുടെ അവസാന ഷൂട്ടിംഗ് ദിവസം. അത് ഞങ്ങളുടെ അവസാന ഷൂട്ടിങ് ഡെയാണെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. അമ്മ എന്റെ സാന്നിധ്യം ആവശ്യപ്പെടുമ്പോഴെല്ലാം ഞാന്‍ അവിടെ ഉണ്ടാകുമെന്ന് ഞാന്‍ അമ്മയ്ക്ക് അന്ന് ഉറപ്പ് കൊടുത്തിരുന്നു. ഇന്ന് വരെ ഞാന്‍ എന്റെ വാഗ്ദാനം പാലിച്ചു അമ്മേ. നിങ്ങള്‍ പറയുന്നതും ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളിലും നിങ്ങളുടെ സത്യസന്ധത എന്നെ പ്രചോദിപ്പിക്കുന്നു.
സ്‌നേഹവും ചിരിയും നിറഞ്ഞ ഞങ്ങളുടെ വഴക്കുകള്‍ ഞാന്‍ എന്നേക്കും വിലമതിക്കും. നിങ്ങളെ സ്‌നേഹിക്കുന്നു എന്നാണ് സബീറ്റ കുറിച്ചത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സബീറ്റ കാണാനെത്തിയപ്പോള്‍ ഇന്ദിര ദേവി സംസാരിക്കുമായിരുന്നു. എന്നാല്‍ അസുഖത്തിന്റെ അവശത കൂടിയതോടെ സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
നിരവധി പേരാണ് സബീറ്റയുടെ വീഡിയോ കണ്ട് ഇന്ദിര ദേവി മുത്തശ്ശിക്ക് വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥനകള്‍ നേര്‍ന്ന് എത്തിയത്. ഊര്‍ജസ്വലയായി പുഞ്ചിരി തൂകി നില്‍ക്കുന്ന പ്ലാവില വീട്ടിലെ മുത്തശ്ശിയെ കണ്ട് ശീലിച്ചതുകൊണ്ട് ഈ കിടപ്പ് കാണുമ്പോള്‍ കണ്ണ് നിറയുന്നുവെന്നാണ് കമന്റുകള്‍. ചക്കപ്പഴത്തില്‍ കുഞ്ഞുണ്ണിയായും ഇന്ദിര ദേവിയുടെ മകനായും അഭിനയിച്ച അമല്‍ രാജ്‌ദേവും മുത്തശ്ശിക്ക് പ്രാര്‍ത്ഥനകള്‍ നേര്‍ന്ന് എത്തി.
ചക്കപ്പഴത്തിലെ താരങ്ങളില്‍ സബീറ്റയ്ക്ക് ഏറ്റവും അടുപ്പമുള്ളതും ഇന്ദിര ദേവിയോടാണ്. എണ്‍പതിന് മുകളില്‍ പ്രായമുണ്ട് മുത്തശ്ശിക്ക്. കുറച്ച് നാളുകള്‍ക്ക് മുമ്പ് സബീറ്റ സ്വന്തം പിറന്നാള്‍ ആഘോഷിച്ചതും തന്റെ റീല്‍ അമ്മായിയമ്മ ഇന്ദിര ദേവിക്കൊപ്പമാണ്. തന്റെ മകളെപ്പോലെയാണ് സബീറ്റ ഇന്ദിര ദേവിക്ക്.
ചക്കപ്പഴത്തിന്റെ ഭാ?ഗമായശേഷം നിരവധി സിനമകളില്‍ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സബീറ്റയ്ക്ക് സാധിച്ചു. സന്തോഷം, പ്രണയവിലാസം, ഐ ആം കാതലന്‍ തുടങ്ങിയവയാണ് സബീറ്റ അഭിനയിച്ചതില്‍ ശ്രദ്ധേയമായ സിനിമകള്‍. സിംഗില്‍ മദറായ സബീറ്റയ്ക്ക് രണ്ട് മക്കളാണുള്ളത്. ജനനസമയത്ത് തലയ്ക്ക് ഏറ്റ ക്ഷതത്താല്‍ ഭിന്നശേഷിക്കാരനായി മാറിയ മകനെ 2017 ലാണ് സബീറ്റക്ക് നഷ്ടപ്പെട്ടു. മകള്‍ വിദേശത്ത് പഠിക്കുകയാണ്.