Latest News

എല്ലാം തുടങ്ങി വെച്ചത് അവള്‍ മാത്രമാണ്; വാക്കുകള്‍ കൊണ്ട് നിരന്തരം ശല്യം ചെയ്തു; കൊന്നത് ശല്യം സഹിക്കാന്‍ കഴിയാതെ; ജെസിയെ കൊന്നത് അതിക്രൂരമായി; കൊലപാതകം വെളിപ്പെടുത്തുമ്പോഴും സാമിന്റെ കലി അടങ്ങിയില്ല; നെഞ്ചുപൊട്ടി ബന്ധുക്കള്‍

Malayalilife
എല്ലാം തുടങ്ങി വെച്ചത് അവള്‍ മാത്രമാണ്; വാക്കുകള്‍ കൊണ്ട് നിരന്തരം ശല്യം ചെയ്തു; കൊന്നത് ശല്യം സഹിക്കാന്‍ കഴിയാതെ; ജെസിയെ കൊന്നത് അതിക്രൂരമായി; കൊലപാതകം വെളിപ്പെടുത്തുമ്പോഴും സാമിന്റെ കലി അടങ്ങിയില്ല; നെഞ്ചുപൊട്ടി ബന്ധുക്കള്‍

കോട്ടയത്ത് കഴിഞ്ഞ ദിവസം നടന്നത് ഞെട്ടിക്കുന്ന കൊലപാതകമായിരുന്നു. ജെസിയുടെ അപ്രതീക്ഷിത മരണം അയല്‍ക്കാരെയും വീട്ടുകാരെയും എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒരു വീട്ടില്‍നുള്ളില്‍ തന്നെ ഉണ്ടായിരുന്ന ദാമ്പത്യത്തിന്റെ തകര്‍ച്ചും വൈരാഗ്യവും ഒക്കെയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തന്റെ കൈ കൊണ്ട് തന്നെ ഭാര്യയെ കൊന്ന് വലിച്ചിഴച്ച് കാറിന്റെ ഡിക്കിയിലാക്കിയ സാം പോലീസിനോട് ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ അയാളിലെ കോപം അവസാനിച്ചിട്ടുണ്ടായിരുന്നില്ല. 'കുരുമുളക് സ്‌പ്രേ അടിച്ചപ്പോള്‍ കണ്ണുപൊത്തി അവള്‍ മുറിക്കുള്ളിലേക്ക് ഓടി, പിന്നാലെ ചെന്ന ഞാന്‍ തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് അവളെ കൊന്നത്. മരണം ഉറപ്പാക്കിയ ശേഷം തറയിലൂടെ വലിച്ചിഴച്ചു കൊണ്ടുവന്നു കാറിന്റെ ഡിക്കിയില്‍ തള്ളി' ഭാര്യയെ കൊന്നു കൊക്കയില്‍ തള്ളിയ സംഭവങ്ങള്‍ ഓരോന്നായി സാം വെളിപ്പെടുത്തുകയായിരുന്നു. 

ഭാര്യ ജെസിയെ കുറ്റക്കാരിയാക്കാനും, എല്ലാ പ്രശ്‌നങ്ങള്‍ക്കും ജെസിയാണ് കാരണം എന്നത് തെളിയിക്കാനുമായിരുന്നു സാമിന്റെ പ്രധാന ശ്രമം. ''ജെസിയോട് പല തവണയും മറ്റൊരു വീട്ടിലേക്ക് മാറണമെന്ന് പറഞ്ഞിരുന്നു. ആ കാര്യത്തില്‍ സാം തന്നെ അഞ്ചോളം വീടുകള്‍ കണ്ടെത്തി കാണിച്ചു. വാടകയടക്കമുള്ള എല്ലാ ചെലവുകളും സാം തന്നെയെടുക്കാമെന്നും പറഞ്ഞിരുന്നു. എങ്കിലും ജെസി അതൊന്നും കേട്ടില്ല, പോകാന്‍ തയ്യാറായില്ല. പകരം എപ്പോഴും പിന്നാലെ നടന്ന് ശല്യം സൃഷ്ടിക്കുമായിരുന്നു,''എന്നാണ് സാമിന്റെ വെളിപ്പെടുത്തല്‍. മുന്‍കൂട്ടി തയ്യാറാക്കിയതുപോലെയാണ് സാം പോലീസിനോട് മറുപടി പറഞ്ഞത്. 

കാര്യങ്ങള്‍ കാര്‍പോര്‍ച്ചില്‍ നിന്ന് കാര്‍ കഴുകുമ്പോഴാണ് ആരംഭിച്ചത്. അന്ന് സാം സിറ്റൗട്ടിലിരുന്നപ്പോഴാണ് ജെസി അവനോട് വഴക്കു തുടങ്ങിയത്. ആ വഴക്കില്‍ തുടര്‍ന്ന് ജെസി വാക്കുകള്‍ ഉപയോഗിച്ച് സാംനെ നിരന്തരമായി ശല്യപ്പെടുത്തി. അപ്പോള്‍ നിയന്ത്രണം പോയ സാം ആദ്യം കൈ കൊണ്ട് ആഞ്ഞ് അടിച്ചു. എന്നാല്‍ ആ അടിയില്‍ നിന്നും ജെസി രക്ഷപ്പെട്ടു. വീണ്ടും ശല്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് കാറില്‍ സൂക്ഷിച്ചിരുന്ന മുളക് സ്‌പ്രേ എടുത്ത് ജെസിക്ക് നേരെ ഇപയോഗിച്ചത്. എന്നാല്‍ അത് അടിച്ചപ്പോഴേക്കും ജെസി കണ്ണ് പൊത്തി. ഉടന്‍ തന്നെ മുകളിലത്തെ മുറിയിലേക്ക് ഓടിപ്പോള്‍. എന്നാല്‍ കലിയ അടങ്ങാതെ സാം ജെസിയുടെ പിറകെ ഓടി ചെച്ച് വീണ്ടും കുരുമുളക് സ്‌പ്രേ ഉപയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് തോര്‍ത്ത് കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. റൂമില്‍ നിന്ന് വലിച്ചിഴച്ച് കാറിന്റെ ഡിക്കിയില്‍ ഇട്ടു. കൊക്കയില്‍ എറിഞ്ഞു. 

കാര്‍ സിറ്റൗട്ടിലേക്ക് ചേര്‍ത്ത് ഇട്ട ശേഷമാണ് മൃതദേഹം ഡിക്കിയിലേക്കു കയറ്റിയത്. ഭാരക്കൂടുതല്‍ ഉള്ളത് കൊണ്ട് മൃതദേഹത്തിന്റെ ഒരു വശം ആദ്യം ഡിക്കിയില്‍ എടുത്തു വച്ചു. പിന്നീട് ബാക്കി ഭാഗവും കൂടി ഡിക്കിക്ക് ഉള്ളിലാക്കി. ഇതെല്ലാം ചെയ്തത് സാം ഉറ്റക്കായിരുന്നു എന്നാണ് പറയുന്നത്. പിന്നീട് മോപ് ഉപയോഗിച്ച് സിറ്റൗട്ടും മുറിയും വൃത്തിയാക്കിയ ശേഷമാണ് മൃതദേഹം കൊക്കയില്‍ തള്ളാന്‍ പോയതെന്നും പ്രതി വെളിപ്പെടുത്തി. 

വിവാഹിതരായത് മുതല്‍ ജെസി നേരിട്ടത് വലിയ പീഡനങ്ങളായിരുന്നു. 2008-ല്‍ സൗദിയില്‍ ഒരുമിച്ച് താമസിച്ചിരുന്ന സമയത്ത് മറ്റൊരു വിദേശ വനിതയുമായിട്ടുള്ള ബന്ധം ചോദ്യം ചെയ്തതിന് ക്രൂര പീഡനമാണ് ജെസി നേരിടേണ്ടി വന്നിട്ടുള്ളത്. വാതിലിന്റെ ലോക്ക് ഊരി പലതവണ തലയില്‍ അടിച്ചു. ബോധരഹിതയായ ജെസി രണ്ട് മാസത്തോളം വെന്റിലേറ്ററിലായിരുന്നു. പോലീസിനോട് അന്ന് ബാത്ത്‌റൂമില്‍ തലയടിച്ച് വീണെന്നാണ് സാം പറഞ്ഞിരുന്നത്. അഞ്ച് മാസങ്ങള്‍ക്കപ്പുറം ജെസി സ്വബോധത്തോടെ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ തനിക്ക് പറ്റിയ തെറ്റാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും കാലുപിടിച്ച് പറഞ്ഞതോടെ ജെസി പോലീസില്‍ പരാതിപ്പെട്ടില്ല. പിന്നീടും ഇയാള്‍ പലതവണ ഇവരെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴും ഇവള്‍ മക്കളെ ഓര്‍ത്ത് പലതും സഹിക്കുകയായിരുന്നു.

ജെസിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ സാം ജോര്‍ജ് വിവാഹം കഴിച്ചിരുന്നു. അവരില്‍ ഒരു കുട്ടി ഉണ്ടായിരുന്നു. ആ കുട്ടി ഉണ്ടായ ദിവസമാണ് ജെസിയെ വിവാഹം കഴിക്കുന്നത്. ബെംഗളൂരുവിലെ വിവേക് നഗറിലുള്ള പള്ളിയില്‍ വെച്ചായിരുന്നു ഇരുവരും വിവാഹതരാകുന്നത്. ഇരുവരും മാത്രമായിരുന്നു അന്ന് ചടങ്ങിനുണ്ടായിരുന്നത്. നിയമപരമായ വിവാഹം ആയിരുന്നില്ല അത്. ഇതില്‍ രണ്ട് കുട്ടികളുണ്ട്. 

sam jessy murder etumanoor

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES