Latest News

മുളക് സ്‌പ്രേ ഉപയോഗിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊന്നു; പുലര്‍ച്ചെ ഒരുമണിയോടെ കാറിന്റെ ഡിക്കിയില്‍ വ്യൂ പോയിന്റിലേക്ക്; അമ്മയുടെ മരണത്തില്‍ ഞെട്ടി മക്കളും ബന്ധുക്കളും; ഏറ്റുമാനൂരില്‍ ജെസിയെ ഭര്‍ത്താവ് സാം കൊന്നത് ഇങ്ങനെ

Malayalilife
മുളക് സ്‌പ്രേ ഉപയോഗിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊന്നു; പുലര്‍ച്ചെ ഒരുമണിയോടെ കാറിന്റെ ഡിക്കിയില്‍ വ്യൂ പോയിന്റിലേക്ക്; അമ്മയുടെ മരണത്തില്‍ ഞെട്ടി മക്കളും ബന്ധുക്കളും; ഏറ്റുമാനൂരില്‍ ജെസിയെ ഭര്‍ത്താവ് സാം കൊന്നത് ഇങ്ങനെ

കാണക്കാരി പ്രദേശത്ത് നടന്ന കൊലപാതകമാണ് അവിടുത്തെ നാട്ടുകാരെയും രണ്ട് കുടുംബങ്ങളിലെ വീട്ടുകാരെയും ഞെട്ടിച്ചിരിക്കുന്നത്. വീടനകത്ത് തന്നെ ഉണ്ടായിരുന്ന രണ്ട് പേരുടെയും ശത്രുതയും വൈരാഗ്യവുമാണ് ഇത്തരം ഒരു കൊലപാതകത്തിലേക്ക് നയിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി കുടുംബജീവിതം തകര്‍ന്ന അവസ്ഥയിലായിരുന്ന ദമ്പതികളുടെ ബന്ധം ഒടുവില്‍ ഭയാനകമായ കൊലപാതകത്തിലേക്ക് നീങ്ങിയത്. ഭാര്യയായ ജെസിയെ ക്രൂരമായി കൊന്ന് മൃതദേഹം കൊക്കയില്‍ എറിഞ്ഞെന്ന ആരോപണമാണ് ഭര്‍ത്താവായ സാമിനെതിരെ. പുറമേയിലേക്ക് സാധാരണ ജീവിതം നയിക്കുന്നവനായി തോന്നിച്ചിരുന്ന സാം, വീട്ടിനകത്ത് പതിയെ വളര്‍ത്തിയ വൈരാഗ്യമാണ് ഒടുവില്‍ ഈ ദാരുണ അന്ത്യത്തിലേക്ക് നയിച്ചത്. 

കൃത്യമായി തയാറാക്കിയ പദ്ധതിയനുസരിച്ചാണ് ജെസിയുടെ കൊലപാതകത്തിന് സാം തയാറാക്കിയത്. 1994ല്‍ ബെംഗളൂരുവിലെ വിവേക് നഗറില്‍ വച്ചാണ് സാം ജെസിയെ വിവാഹം ചെയ്യുന്നത്. പക്ഷേ, വിവാഹം റജിസ്റ്റര്‍ ചെയ്തിട്ടില്ല. കുടുംബവഴക്കിനെ തുടര്‍ന്ന് രണ്ടാംഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. മൃതദേഹം കൊക്കയില്‍ തള്ളി. കോട്ടയം കാണക്കാരി കപ്പടക്കുന്നേല്‍ ജെസി(50)യുടെ മൃതദേഹമാണ് 60 കിലോമീറ്റര്‍ അകലെ ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സാം കെ. ജോര്‍ജാണ് കൊലപ്പെടുത്തിയത്. കാണക്കാരിയില്‍നിന്ന് കാറിലാണ് ഇയാള്‍ മൃതദേഹം ചെപ്പുകുളത്ത് എത്തിച്ചത്. സെപ്റ്റംബര്‍ 26-ന് രാത്രി ജെസി താമസിക്കുന്ന താഴത്തെ നിലയിലെത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. അടുത്തദിവസം പുലര്‍ച്ചെ കാറില്‍ ചെപ്പുകുളം ചക്കുരംമാണ്ട് ഭാഗത്ത് എത്തി. റോഡില്‍നിന്ന് മൃതദേഹം കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു.

59ാം വയസ്സിലാണ് ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദ കോഴ്സിന് എംജി യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നത്. അവിടെ സഹപാഠിയായ ഇറാന്‍ സ്വദേശിനിക്കൊപ്പം സാം പലതവണ കാണക്കാരിയിലെ വീട്ടിലെ താഴത്തെ നിലയില്‍ എത്തുമായിരുന്നു. മറ്റൊരു യുവതിക്കൊപ്പം വീട്ടിലെത്തിയത് പ്രശ്നമായി. ഇതേ കുറിച്ച് തര്‍ക്കം ഉണ്ടായി. ഒരാഴ്ച മുന്‍പ് വഴക്ക് നടന്നിരുന്നു. പഠനത്തിനും ജോലിക്കുമായി മക്കളെല്ലാം വിദേശത്തേക്കു പോയതോടെ 6 മാസമായി ജെസി ഒറ്റയ്ക്കാണ് മുകള്‍നിലയില്‍ കഴിഞ്ഞിരുന്നത്. 
കൊലപാതകം നടത്തുന്നതിന് 10 ദിവസങ്ങള്‍ക്കു മുന്‍പ് സാം ചെപ്പുകുളം വ്യൂ പോയിന്റിലെത്തി അവിടത്തെ സാഹചര്യങ്ങള്‍ കണ്ടു മനസ്സിലാക്കി. 26ന് വൈകിട്ട് 6ന് വീട്ടിലെത്തിയ സാമും വീട്ടിലുണ്ടായിരുന്ന ജെസിയും തമ്മില്‍ സിറ്റൗട്ടില്‍ വച്ചുതന്നെ വാക്കുതര്‍ക്കം ഉണ്ടായി. 

കയ്യില്‍ കരുതിയിരുന്ന മുളക് സ്പ്രേ സാം പ്രയോഗിച്ചു. പിന്നീട് ജെസിയെ കിടപ്പുമുറിയിലേക്കു വലിച്ചു കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊന്നു. പുലര്‍ച്ചെ ഒരു മണിയോടെയാണ് മൃതദേഹവുമായി ചെപ്പുകുളത്ത് എത്തിയത്. നാട്ടില്‍നിന്നുസാം മാറുകയും ചെയ്തു. തൊടുപുഴയില്‍ ഇയാള്‍ എത്തിയതായി വ്യക്തമായെങ്കിലും പൊലീസ് എത്തുന്നതിനും മുന്‍പേ വിദേശ വനിതയ്ക്കൊപ്പം മൈസൂരുവിലേക്ക് കടക്കുകയായിരുന്നു.

സാമിന്റെ ആദ്യഭാര്യ ഉപേക്ഷിച്ചുപോയശേഷം 1994-ലാണ് ജെസിയെ വിവാഹം ചെയ്തത്. എന്നാല്‍ വഴക്കിനെ തുടര്‍ന്ന് 15 വര്‍ഷമായി കാണക്കാരി രത്‌നഗിരിപ്പള്ളിക്ക് സമീപമുള്ള വീട്ടില്‍ രണ്ട് നിലകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. ഈ വീട്ടില്‍ സമാധാനപരമായി താമസിക്കാന്‍ നല്‍കിയ കേസില്‍ ജെസിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി 2018-ല്‍ പാല അഡീഷണല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. സാമിന് ഇതേ വീട്ടില്‍തന്നെ താമസിക്കാന്‍ ജെസി അനുവാദം നല്‍കി. വീട്ടില്‍ കയറാതെ പുറത്തുനിന്ന് സ്റ്റെയര്‍ക്കെയ്സ് പണിതാണ് സാമിന് രണ്ടാംനിലയില്‍ താമസസൗകര്യമൊരുക്കിയത്.

സാം വിദേശവനിതകള്‍ ഉള്‍പ്പെടെയുള്ളവരുമായി പരസ്യബന്ധം പുലര്‍ത്തിയിരുന്നത് ജെസി ചോദ്യംചെയ്തിരുന്നു. ആറുമാസമായി എംജി യൂണിവേഴ്‌സിറ്റിയില്‍ ടൂറിസം ബിരുദാനന്തര കോഴ്‌സ് പഠിക്കുകയായിരുന്നു സാം.ഇതിനിടെ സാം, ഭാര്യയെ ഈ വീട്ടില്‍നിന്നും മാറ്റി മറ്റൊരിടത്ത് താമസിപ്പിക്കാന്‍ കോടതിയെ സമീപിച്ചു. എന്നാല്‍, ജെസി കോടതിയില്‍ ഇതിനെ എതിര്‍ത്തു. തനിക്കെതിരായി കോടതിയില്‍നിന്ന് വിധി വന്നേക്കുമെന്ന് കരുതിയ സാം ഇവരെ കൊല്ലുകയായിരുന്നു.

etumanoor husband murder wife

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES