Latest News

കുടുംബവിളക്കിലെ ശീതളായി എത്തിയ ശ്രീലക്ഷ്മിയുടെ വിവാഹ ആഘോഷങ്ങള്‍ തുടങ്ങി; പ്രണയനിര്‍ഭരമായ ഹല്‍ദി ആഘോഷ വീഡിയോയുമായി നടി; ജോസ് ഷാജിയുമായുള്ള വിവാഹം 15ന്

Malayalilife
കുടുംബവിളക്കിലെ ശീതളായി എത്തിയ ശ്രീലക്ഷ്മിയുടെ വിവാഹ ആഘോഷങ്ങള്‍ തുടങ്ങി; പ്രണയനിര്‍ഭരമായ ഹല്‍ദി ആഘോഷ വീഡിയോയുമായി നടി; ജോസ് ഷാജിയുമായുള്ള വിവാഹം 15ന്

ട്ടു വര്‍ഷത്തോളം നീണ്ട പ്രണയം. ഇപ്പോഴിതാ, മതത്തിന്റെയും ആചാരങ്ങളുടേയും എല്ലാ വേലിക്കെട്ടും തകര്‍ത്ത് കുടുംബവിളക്കിലെ ശീതളായി അഭിനയിച്ച ശ്രീലക്ഷ്മിയും കാമുകന്‍ ജോസ് ഷാജിയും വിവാഹാഘോഷം തുടങ്ങിയിരിക്കുകയാണ്. ഈമാസം 15നാണ് ശ്രീലക്ഷ്മിയുടെ വിവാഹം. അതിനു മുന്നോടിയായി ഇന്നലെ നടന്ന മഞ്ഞ കല്യാണം അഥവാ ഹല്‍ദി ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പ്രണയ നിര്‍ഭരമായ ചടങ്ങുകളിലൂടെ വര്‍ണാഭമായ ആഘോഷത്തില്‍ അതിസുന്ദരിയായാണ് ശ്രീലക്ഷ്മി ഒരുങ്ങിയത്. ആ ഭംഗി കണ്ട് മയങ്ങിപ്പോയ ജോസിനെയാണ് ദൃശ്യങ്ങളില്‍ കാണുന്നതും.

അഭിനയമോഹം കൊണ്ട് ക്യാമറയ്ക്ക് മുന്നില്‍ എത്തുകയും ചുരുങ്ങിയ കാലയളവിനിടയില്‍ ഒട്ടനവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചെങ്കിലും ഏറ്റവും ശ്രദ്ധേയയാത് കുടുംബവിളക്കിലൂടെയാണ്. തിരുവനന്തപുരം സ്വദേശിനിയാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മി എന്ന പേരിനേക്കാള്‍ കുടുംബപ്രേക്ഷകര്‍ക്ക് പരിചിതം കുടുംബവിളിക്കിലെ സുമിത്രയുടെ മകള്‍ ശീതളിനേയാണ്. ഒട്ടനവധി സീരിയലുകള്‍ ചെയ്തിട്ടുണ്ടെങ്കിലും ശ്രീലക്ഷ്മിക്ക് പേരും പ്രശസ്തിയും നേടി കൊടുത്തത് കുടുംബവിളക്ക് സീരിയലും ശീതള്‍ എന്ന കഥാപാത്രവുമാണ്. കുടുംബവിളക്കിന്റെ ഒന്നും രണ്ടും സീസണുകളില്‍ ശ്രീലക്ഷ്മി ഭാഗമായിരുന്നു.

ഇപ്പോള്‍ താരം ഇഷ്ടം മാത്രം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. അതേസമയം മറ്റൊരു പ്രധാന ദിവസം ജീവിതത്തിലേക്ക് കടന്ന് വരാന്‍ പോകുന്ന സന്തോഷത്തിലാണ് നടി. ശ്രീലക്ഷ്മി വിവാഹിതയാകാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് താരം വിവാഹ തീയതി പുറത്തുവിട്ടത്. ജനുവരി 15ന് തിരുവനന്തപുരത്ത് വെച്ചാണ് വിവാഹം. ഇക്കഴിഞ്ഞ മെയ്യില്‍ താന്‍ പ്രണയത്തിലാണെന്ന് അറിയിച്ച് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ നടി പങ്കുവെച്ചിരുന്നു. ബാംഗ്ലൂരില്‍ ലക്ചററായ ജോസ് ഷാജിയാണ് വരന്‍.

ഇരുവരുടെയും പ്രണയ വിവാഹമാണ്. സ്‌കൂള്‍ കാലഘട്ടം മുതലുള്ള പ്രണയം പൂവണിയാകുന്ന പോകുന്ന ത്രില്ലിലാണ് നടിയും. ശ്രീലക്ഷ്മിയും ജോസും രണ്ട് മതത്തില്‍പ്പെട്ടവരായതിനാല്‍ തങ്ങളുടെ വിവാഹത്തിന് മതാചാരപ്രകാരമുള്ള വിവാഹങ്ങളൊന്നും ഉണ്ടായിരിക്കില്ലെന്ന് ശ്രീലക്ഷ്മി പറഞ്ഞിരുന്നു. ഹിന്ദു ആചാരപ്രകാരം ഒന്നും അല്ല വിവാഹം നമ്മള്‍ പ്ലാന്‍ ചെയ്യുന്നത്. തീര്‍ത്തും സ്വകാര്യമായൊരു ചടങ്ങില്‍ ജോസ് എന്നെ താലികെട്ടും. അങ്ങനെ ഒരു ചടങ്ങാണ് നമ്മള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് എന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്. രണ്ട് കുടുംബങ്ങളും പിന്നെ അത്രയും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങായിരിക്കും. അമ്പലത്തിലോ പള്ളിയിലോ ചടങ്ങുകള്‍ വേണ്ടെന്ന് രണ്ടുവീട്ടുകാരും ആലോചിച്ചുറപ്പിച്ച ശേഷമാണ് തീരുമാനം എടുത്തത്.

പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ തൊട്ടാണ് ശ്രീലക്ഷ്മിയും ജോസും ഷനിലാകുന്നത്. എട്ട് വര്‍ഷമായി ബന്ധം തുടങ്ങിയിട്ട്. തുടക്ക സമയത്ത് വീട്ടില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. എല്ലാവര്‍ക്കും അറിയാമായിരുന്നു. ഫീല്‍ഡില്‍ വന്ന സമയം നാട്ടിലും കാര്യങ്ങള്‍ അറിഞ്ഞ് തുടങ്ങി. ജോസിന്റെ വീട്ടിലായിരുന്നു പ്രധാന പ്രശ്നം. അവരെ കണ്‍വിന്‍സ് ചെയ്യിച്ചെടുക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. ശ്രീലക്ഷ്മിയുടെ വീട്ടിലും വലിയ എതിര്‍പ്പ് ആയിരുന്നു. പക്ഷെ ഇരുവരുടേയും ഇഷ്ടങ്ങള്‍ക്ക് വീട്ടുകാര്‍ പതുക്കെ ഒപ്പം നില്‍ക്കുകയായിരുന്നു.

ടിക്ക് ടോക്ക് വീഡിയോകളാണ് അഭിനയമോഹം ശ്രീലക്ഷ്മിയില്‍ ജനിപ്പിച്ചത്. നടിയുടെ തുടക്കം ചോക്ലേറ്റിലൂടെയാണ്. കാസ്റ്റിങ് കോളുകള്‍ വഴിയാണ് ചോക്ലേറ്റില്‍ എത്തിയത്. അവിടെ നിന്നാണ് പക്വതയുള്ള ഒരുപിടി കഥാപാത്രങ്ങള്‍ കയ്യടക്കത്തോടെ ചെയ്യുന്ന അഭിനേത്രിയായി ശ്രീലക്ഷ്മി വളര്‍ന്നത്. കുടുംബവിളക്കിനും ചോക്ലേറ്റിനും പുറമെ കൂടത്തായി, കാര്‍ത്തിക ദീപം തുടങ്ങിയ സീരിയലുകളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

 

actress sreelekshmi sreekumar wedding 15th

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES