Latest News

മകന്‍ കുളത്തിലുള്ളത് അറിയാതെ അച്ഛന്റെ രക്ഷാപ്രവര്‍ത്തനം; ഒരുമിച്ച് കളിച്ച് നടന്നവര്‍ അവസാനയാത്രയിലും ഒരുമിച്ച്; മാണിക്കോത്ത് നാടിന്റെ വേദനയായി അഫാസും അന്‍വറും; അപകടത്തിന് കാരണം വ്യക്തമല്ല; കുട്ടികള്‍ മുങ്ങിയത് 11 അടിയോളം വെള്ളത്തില്‍

Malayalilife
മകന്‍ കുളത്തിലുള്ളത് അറിയാതെ അച്ഛന്റെ രക്ഷാപ്രവര്‍ത്തനം; ഒരുമിച്ച് കളിച്ച് നടന്നവര്‍ അവസാനയാത്രയിലും ഒരുമിച്ച്; മാണിക്കോത്ത് നാടിന്റെ വേദനയായി അഫാസും അന്‍വറും; അപകടത്തിന് കാരണം വ്യക്തമല്ല; കുട്ടികള്‍ മുങ്ങിയത് 11 അടിയോളം വെള്ളത്തില്‍

ഇന്നലെ വരെ  ഓടിക്കളിച്ചിരുന്ന, പരസ്പരം കുഞ്ഞ് കുഞ്ഞ് സ്വപ്‌നങ്ങള്‍ പറയുന്ന കുഞ്ഞുങ്ങള്‍ ഇനി ഇല്ലെന്ന വാര്‍ത്തയാണ് ഇന്ന് ഒരു ഗ്രാമം മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നത്. സ്‌കൂളിലേക്കു, കളിക്കുന്നതിനും ഇവരുടെ കുഞ്ഞ് തമാശകളും എല്ലാം ഇപ്പോള്‍ വേദനയായി മാറിയിരിക്കുകയാണ്. എല്ലാത്തിനും ഒന്നിച്ചായിരുന്നു. അഫാസും അന്‍വറും ഇന്ന് അവരുടെ നാടിനും വീടിനും തീരാനോവായി മാറിയിരിക്കുകയാണ്. നാട് വിറങ്ങലിച്ചുപോയ നിമിഷങ്ങള്‍ക്കാണ് ഇന്നലെ മാണിക്കോത്ത് സാക്ഷ്യം വഹിച്ചത്. 

ഇന്നലെയാണ് അഫാസും അന്‍വറും പള്ളിക്കുളത്തില്‍ മുങ്ങിമരിച്ചെന്ന വാര്‍ത്ത നാടാകെ ഞെട്ടിച്ച് കളഞ്ഞത്. വെള്ളത്തില്‍ വീണ മൂന്ന് പേരെയും ജീവനോടെ കിട്ടിയെന്നായിരുന്ന ആദ്യം വന്ന വാര്‍ത്തയെങ്കിലും പിന്നലെ രണ്ട് കുട്ടികളും മരിച്ചുവെന്ന വാര്‍ത്തയാണ് വന്നത്. വെക്കേഷനായതിനാല്‍ കുട്ടികള്‍ എല്ലാം ആര്‍ത്തുലച്ച് ഉല്ലസിച്ച് നടക്കുന്ന സമയമാണ്. വെള്ളിയാഴ് ദിവസം ആയതിനാല്‍ പള്ളിയില്‍ പോയിട്ട് തിരികെ വരികയായിരുന്നു രണ്ട് പേരും. അപ്പോള്‍ തന്നെ അവര്‍ കുളത്തില്‍ കുളിക്കാന്‍ പ്ലാന്‍ ഇട്ടിരുന്നു. വൈകിട്ട് മരിച്ച രണ്ട് കുട്ടികളും മറ്റ് രണ്ട് കുട്ടികളും പള്ളിക്കുളത്തില്‍ എത്തുകയായിരുന്നു. 

കുളത്തില്‍നിന്നു 150 മീറ്റര്‍ അകലെയാണ് അഫാസിന്റെ വീട്. അന്‍വറിന്റെയും ഹാഷിമിന്റെയും ക്വാര്‍ട്ടേഴ്‌സ് കുളത്തില്‍നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയും. മൂന്നു പേരും കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അന്‍വറിന്റെ സഹോദരന്‍ അജ്വത് കരയില്‍ നില്‍ക്കുകയായിരുന്നു.മൂന്നുപേരും കുളത്തില്‍ മുങ്ങുന്നതുകണ്ട അന്‍വറിന്റെ സഹോദരന്‍ അജ്വത് ആണ് വിവരം, കുളത്തിലേക്ക് വരികയായിരുന്ന 15 വയസ്സുകാരന്‍ റിയാനെയും കൂട്ടുകാരെയും അറിയിക്കുന്നത്. വിവരമറിഞ്ഞ ഉടന്‍ റിയാനും കൂട്ടുകാരും കുളത്തിലേക്കു ചാടി. റിയാന്‍ ആണ് അന്‍വറിനെയും ഹാഷിമിനെയും കരയിലെത്തിച്ചത്.വിവരമറിഞ്ഞ് പിന്നാലെയെത്തിയ ബാസിത് പാലക്കിയാണ് അഫീസിനെ കരയിലെത്തിച്ചത്. മുന്‍കാലങ്ങളില്‍ വേനലിന് മുന്‍പായി കുളത്തിലെ ചെളിയും പായലും നീക്കുമായിരുന്നു. ഇത്തവണ ചെളി നീക്കിയിരുന്നില്ല.

മകന്‍ കുളത്തിലുള്ളത് അറിയാതെ അച്ഛന്റെ രക്ഷാപ്രവര്‍ത്തനം. കുളത്തില്‍ മുങ്ങിയ ഹാഷിമിനെയും അന്‍വറിനെയും ആശുപത്രിയിലേക്കു കൊണ്ടുപോയത് അസീസാണ്. മകന്‍ കുളത്തില്‍ മുങ്ങിയത് അറിയാതെയാണ് അസീസ് ഇരുവരെയുംകൊണ്ട് ആശുപത്രിയിലേക്ക് ഓടിയത്. പിന്നാലെയാണ് തന്റെ മകന്‍ അഫാസും കുളത്തിലുണ്ടായിരുന്നെന്ന വിവരം അസീസ് അറിയുന്നത്. അസീസിനെ സമാധാനിപ്പിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും തേങ്ങി. കുളത്തില്‍ 11 അടിയോളം വെള്ളം ഉണ്ടായിരുന്നു. എങ്ങനെയാണ് അപകടത്തില്‍പെട്ടത് എന്ന് അറിയില്ല. കൂടുതല്‍ കുട്ടികള്‍ ഉണ്ടോന്ന് അറിയാന്‍ വീണ്ടും മുങ്ങി പരിശോധന നടത്തി.

മഡിയന്‍ പാലക്കി സ്വദേശി എം.എന്‍.അസീസ് ആയിഷ ദമ്പതികളുടെ മകനാണ് അഫാസ്(9), കര്‍ണാടക കുടക് സ്വദേശികളും മഡിയനിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരുമായ ഹൈദര്‍-ആബിദ ദമ്പതികളുടെ മകനാണ അന്‍വര്‍(10). മരിച്ച അന്‍വറിന്റെ അമ്മയ്ക്കും അച്ഛനും മലേഷ്യയിലാണ് ജോലി. കുടക് സ്വദേശിയായ ഹൈദര്‍ 8 വര്‍ഷമായി മലേഷ്യയില്‍ ജോലി ചെയ്യുന്നു. സുള്ള്യ സ്വദേശിനിയായ ആബിദ 4 വര്‍ഷം മുന്‍പാണ് മലേഷ്യയിലെത്തിയത്. ഗര്‍ഭിണിയായ ആബിദ നാട്ടിലേക്കു വരാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടയിലാണ് മകന്റെ വേര്‍പാട്. വല്യുമ്മയുടെ കൂടെ മഡിയനിലെ ക്വാര്‍ട്ടേഴ്‌സിലാണ് കുട്ടികള്‍ താമസിച്ചിരുന്നത്. മരിച്ച അഫാസിന്റെ പിതാവ് പൊതുപ്രവര്‍ത്തകനാണ്.

afas anwar drown to death

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES