പല തവണ മനസുകൊണ്ട് മരിച്ചതാണ്. പല രീതിയില്‍ മനസിനെ തിരിച്ചു പിടിച്ചു. ഇത്തവണ സ്വയം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു, കാരണം എനിക്ക് പുനര്‍ജനിക്കേണ്ടതുണ്ട്. പലതും ക്ഷമിക്കാനായാലും ചിലത് പൊറുക്കാന്‍ കഴിയില്ല, അതിന് വീണ്ടും നമ്മള്‍ പുനര്‍ജനിക്കേണ്ടതുണ്ട്. മണിക്കൂറുകള്‍ക്ക് മുമ്പ് സീരിയല്‍ നടി അമേയ നായര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണിത്. അതിനു മുന്നേ സ്വന്തം ഫോട്ടോയ്ക്ക് താഴെ ആദരാഞ്ജലികള്‍ എന്നു കുറിക്കുകയും ചെയ്തു നടി. പിന്നാലെ തന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ചില വാക്കുകളും കുറിച്ചു. 'അവള്‍ ഒരു നിഗൂഢമായ ഇരുണ്ട കവിതയാണ്, എല്ലാവര്‍ക്കും മനസ്സിലാകാനുള്ളതല്ല' എന്നും സ്വയം സംരക്ഷിക്കുക എന്ന ഹാഷ്ടാഗുകളും നല്‍കിക്കൊണ്ട് നടി കുറിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി സീരിയല്‍ നടന്‍ ജിഷിന്‍ മോഹനൊപ്പമുള്ള പ്രണയ ജീവിതത്തിന്റെ വിശേഷങ്ങളുമായി മുടങ്ങാതെ എത്തിയിരുന്ന നടിയില്‍ നിന്നും അപ്രതീക്ഷിതമായാണ് നെഞ്ചുനീറിയുള്ള ഈ വാക്കുകള്‍ എത്തിയിരിക്കുന്നത്.
അതുകൊണ്ടുതന്നെ, എന്താണ് നടിയ്ക്ക് സംഭവിച്ചതെന്നറിയാതെ കുഴഞ്ഞിരിക്കുകയാണ് ആരാധകര്‍. ജിഷിനുമായി പിണങ്ങിയോ, ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായോ തുടങ്ങിയ സംശയങ്ങളാണ് എല്ലാവര്‍ക്കുമുള്ളത്. ഈ കുറിപ്പിനു താഴെ തന്നെ പലരും ജിഷിന്‍ ചേട്ടന്‍ എവിടെ എന്ന കമന്റുകളും ഇട്ടിട്ടുണ്ട്. അതേസമയം, സാധാരണ മുടങ്ങാതെ ജിഷിനൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ചിരുന്ന അമേയ ഇക്കഴിഞ്ഞ രണ്ടാഴ്ചയായി യാതൊന്നും പങ്കുവച്ചിട്ടില്ല. ജിഷിനും അങ്ങനെ തന്നെയാണ്. അതുകൊണ്ടു തന്നെ ഇവര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്ന സംശയവും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.
അതേസമയം, കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സീരിയല്‍ നടന്‍ ജിഷിന്‍ മോഹനുമായി പ്രണയത്തിലാണ് അമേയ നായര്‍. നടി വരദയുമായുള്ള വിവാഹജീവിതം അവസാനിപ്പിച്ച ശേഷമാണ് ജിഷിന്‍ അമേയയുമായി പ്രണയത്തിലായത്. അമേയ സിംഗിളാണെന്നാണ് പലരും വിചാരിച്ചിരുന്നത്. എന്നാല്‍ അടുത്ത കാലത്താണ് അമേയ താന്‍ വിവാഹമോചിതയാണെന്നും രണ്ടു മക്കളുടെ അമ്മയാണെന്നും അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഭര്‍ത്താക്കന്മാരുടെ ക്രൂരപീഡനം കാരണം, ആത്മഹത്യ ചെയ്ത രണ്ടു പെണ്‍കുട്ടികളുടെ വാര്‍ത്ത പുറത്തു വന്നപ്പോള്‍ തന്റെ അനുഭവവും അമേയ വെളിപ്പെടുത്തിയിരുന്നു. അതുല്യയുടെ ജീവിതത്തില്‍ ഒന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല അമേയയുടെ വിവാഹ ജീവിതവും. പക്ഷെ അമേയ അതില്‍ നിന്നും രണ്ടു മക്കളേയും ചേര്‍ത്തുപിടിച്ച് രക്ഷപ്പെടുകയായിരുന്നു.
മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള ജിഷിന്‍ അമേയയുമായി പ്രണയത്തിലാണെന്നത് മാസങ്ങള്‍ക്കു മുമ്പ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാര്‍ത്തയായിരുന്നു. പിന്നാലെയാണ് എന്‍ഗേജ്ഡ് വാര്‍ത്ത അറിയിച്ചത്. 'ഞാന്‍ യെസ് പറഞ്ഞു, അവനും. എന്‍ഗേജ്ഡ്. ഹാപ്പി വാലന്റൈന്‍സ് ഡേ. പ്രപഞ്ചത്തിന് നന്ദി'. എന്നാണ് മാസങ്ങള്‍ക്കു മുമ്പ് അമേയ കുറിച്ചത്. മൂന്നു വര്‍ഷമായി ജിഷിന്‍ വിവാഹമോചിതനാണ്. സിനിമാ-സീരിയല്‍ താരം വരദയെയായിരുന്നു ജിഷിന്‍ വിവാഹം ചെയ്തിരുന്നത്. ഇതിനു ശേഷം കഴിഞ്ഞ ഒരു വര്‍ഷമായാണ് ജിഷിന്റെ പേരിനൊപ്പം അമേയയുടെ പേരും ചേര്‍ത്ത് ഗോസിപ്പുകളിറങ്ങിയിരുന്നത്. സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ചയായതും ഇരുവരുടെയും പേരുകളായിരുന്നു സീരിയലുകളില്‍ വില്ലത്തി വേഷത്തില്‍ ശ്രദ്ധേയയായ നടിയാണ് അമേയ നായര്‍. ജിഷിന്‍ മോഹനൊപ്പം എത്തിയതോടെയാണ് അമേയ ശ്രദ്ധ നേടിയത്.