Latest News

'ഒരു രാത്രി കൂടെ കഴിയാന്‍ താല്‍പര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇന്‍ബോക്‌സില്‍ വന്ന സന്ദേശം ഇങ്ങനെ; തനിക്ക് ഇന്‍ബോക്‌സിലെത്തി മെസേജ് പങ്ക് വച്ച മാന്യനെ തുറന്ന് കാട്ടി നടി  അന്ന ചാക്കോ

Malayalilife
 'ഒരു രാത്രി കൂടെ കഴിയാന്‍ താല്‍പര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇന്‍ബോക്‌സില്‍ വന്ന സന്ദേശം ഇങ്ങനെ; തനിക്ക് ഇന്‍ബോക്‌സിലെത്തി മെസേജ് പങ്ക് വച്ച മാന്യനെ തുറന്ന് കാട്ടി നടി  അന്ന ചാക്കോ

ഫ്‌ലവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ഷോയായ സ്റ്റാര്‍ മാജിക്കിലൂടെ താരമായി മാറിയ ആളാണ് അന്ന ചാക്കോ. അവതാരകയായും നടിയായുമൊക്കെ അന്ന വിവിധ ടെലിവിഷന്‍ പരിപാടികളിലും ഷോര്‍ട്ട് ഫിലിമുകളിലുമൊക്കെ ഭാഗമായിട്ടുണ്ടെങ്കിലും സ്റ്റാര്‍ മാജിക്കിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്.

ഇപ്പോഴിതാ അന്ന പങ്കുവെച്ച പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ശ്രദ്ധ നേടുന്നത്. തന്റെ ഇന്‍ബോക്‌സില്‍ വന്നൊരു മെസേജിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് അന്ന പങ്കുവെച്ചത്. വളരെ മോശമായ രീതിയിലുള്ളതായിരുന്നു മെസേജ്. കൂടിക്കാഴ്ച സാധ്യമാണോയെന്നും ഒരു രാത്രി കൂടെ കഴിയാന്‍ താല്‍പര്യമുണ്ടോയെന്നും ചോദിക്കുന്ന പണം തരാമെന്നുമാണ് വിമല്‍ എന്നൊരാള്‍ അന്ന ചാക്കോയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ അയച്ച മെസേജ്.

കൂടുതല്‍ സംസാരത്തിന് നില്‍ക്കാതെ മെസേജ് അയച്ച വ്യക്തിയുടെ ഫോട്ടോയും ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വിശദാംശങ്ങളും അന്ന ചാക്കോ സ്റ്റോറിയായി പങ്കിട്ട് ലോകത്തിന് തുറന്ന് കാട്ടി. മെസേജ് അയച്ച് മോശമായി സംസാരിച്ചതിന് അയാള്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് അന്ന. നീ എന്നോട് സംസാരിച്ച രീതിക്കും പണം നല്‍കാമെന്ന് പറഞ്ഞതിനും എതിരെ ഞാന്‍ നിയമനടപടി സ്വീകരിക്കും.

നിയമനടപടിക്ക് തയ്യാറാകൂ. നിങ്ങളുടെ അക്കൗണ്ടിന്റെ യുആര്‍എല്‍ എന്റെ പക്കലുണ്ട്. നിങ്ങളുടെ അക്കൗണ്ട് നിര്‍ജ്ജീവമാക്കിയാലും സൈബര്‍ കുറ്റവാളികളെ ട്രാക്ക് ചെയ്യാന്‍ ഇത് ഉപയോഗിക്കാം എന്ന മുന്നറിയിപ്പും താക്കീതിനൊപ്പം അന്ന അയാള്‍ക്ക് നല്‍കി. ഞാന്‍ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തതിന്റെ പിന്നിലെ കാരണം വ്യക്തമാക്കുന്നു... ഒരുത്തന്‍ എനിക്ക് ഇങ്ങനെ മെസ്സേജ് അയച്ചുവെന്ന് പറഞ്ഞ് ആളുകളെ കാണിക്കാനോ അതിന്റെ പേരില്‍ ആളാവാനോ അല്ല മറിച്ച്.

ഭാവിയില്‍ ഇത്തരത്തില്‍ ചോദിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് വേണ്ടിയാണത്. ആര് എന്നോട് ഈ രീതിയില്‍ സംസാരിച്ചാലും എന്റെ പ്രതികരണം ഇങ്ങനെ ആയിരിക്കും. അല്ലാതെ അവരെ വായില്‍ തോന്നുന്ന നാല് തെറിയും വിളിച്ച് അവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ല ഞാന്‍.

ഇങ്ങനെയുള്ള ആഗ്രഹവുമായി ചോദിക്കാന്‍ വരുന്നവര്‍ ഇതും കൂടെ അറിഞ്ഞിരിക്കുക. ഞാന്‍ ചെയ്യുന്ന ഷൂട്ടുകളെ വിലയിരുത്തിയോ അല്ലെങ്കില്‍ ഇവള്‍ ഇങ്ങനെയുള്ള ഷൂട്ടുകള്‍ ചെയ്യുന്നതല്ലേ അപ്പോള്‍ ആളുകള്‍ ഇവളോട് ഇങ്ങനെയൊക്കെ ചോദിച്ചില്ലെങ്കില്‍ അതിശയം ഉള്ളൂവെന്ന് ചിന്തിക്കുന്ന പുരാതന ചിന്താഗതികള്‍ ഉള്ള ആളുകളോട് ഞാന്‍ ചെയ്യുന്ന തൊഴിലിനോട് എനിക്ക് വളരെ അഭിനിവേശമുണ്ട്.

തൃപ്തിയോടും സന്തോഷത്തോടും കൂടിയാണ് ഞാന്‍ അത് ചെയ്യുന്നത്. ഇനിയും അത്തരത്തിലുള്ള ഷൂട്ടുകള്‍ ലഭിച്ചാല്‍ ചെയ്യും. അതിനര്‍ത്ഥം അവര്‍ മോശമായി നടക്കുന്ന ആളുകളാണെന്നോ അല്ലെങ്കില്‍ എന്ത് തോന്നിവാസവും ഇവരോട് പറയാമെന്നോ നിങ്ങള്‍ വിചാരിക്കുന്നുണ്ടെങ്കില്‍ ഇത്തരം കാര്യങ്ങള്‍ക്ക് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്ന ഒരു ഭരണഘടനയുടെ കീഴിലാണ് ജീവിക്കുന്നത്.

അതിനാല്‍ എനിക്ക് പ്രതികരിക്കാന്‍ നൂറ് ശതമാനം അവകാശമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു... എന്നെ ശരിയായ രീതിയില്‍ മനസിലാക്കിയ ആളുകള്‍ക്ക് നന്ദി എന്നും അന്ന ചാക്കോ കുറിച്ചു. ആദ്യമായല്ല ടെലിവിഷന്‍-സിനിമ മേഖലയില്‍ നിറഞ്ഞ് നില്‍ക്കുന്ന അഭിനേത്രികളേയും മോഡലുകളേയും തേടി ഇത്തരം മെസേജുകള്‍ വരുന്നത്. മുമ്പ് സമാനമായ രീതിയില്‍ പല നടിമാര്‍ക്കും ആളുകളില്‍ നിന്ന് ഇത്തരം മോശം രീതിയിലുള്ള സമീപനം നേരിടേണ്ടി വന്നിട്ടുണ്ട്.


 

anna chacko post about cyber

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES