Latest News

ശ്രീനിയേട്ടന്റെ...സാരഥിയായി പോകുമ്പോഴും മനസ്സ് മുഴുവന്‍ സ്വന്തമായി  'വീട്' എന്ന സ്വപ്‌നം; ഇഷ്ടമുള്ള സ്ഥലം കണ്ടെത്താന്‍ പറഞ്ഞതോടെ അങ്കലാപ്പ്; വേണ്ടെന്ന മനോഭാവത്തില്‍ നിന്ന ആളെ പറഞ്ഞ് സമ്മതിപ്പിച്ചത് മൂത്ത മകന്‍ വീനിതും;അവസാന നിമിഷം വരെ ശ്രിനിവാസന് താങ്ങായി നിന്ന കൂടെപ്പിറപ്പിന്റെ കഥ 

Malayalilife
 ശ്രീനിയേട്ടന്റെ...സാരഥിയായി പോകുമ്പോഴും മനസ്സ് മുഴുവന്‍ സ്വന്തമായി  'വീട്' എന്ന സ്വപ്‌നം; ഇഷ്ടമുള്ള സ്ഥലം കണ്ടെത്താന്‍ പറഞ്ഞതോടെ അങ്കലാപ്പ്; വേണ്ടെന്ന മനോഭാവത്തില്‍ നിന്ന ആളെ പറഞ്ഞ് സമ്മതിപ്പിച്ചത് മൂത്ത മകന്‍ വീനിതും;അവസാന നിമിഷം വരെ ശ്രിനിവാസന് താങ്ങായി നിന്ന കൂടെപ്പിറപ്പിന്റെ കഥ 

മലയാള സിനിമയിലെ അതുല്യ പ്രതിഭ ശ്രീനിവാസന്‍, വെറുമൊരു നടനോ തിരക്കഥാകൃത്തോ മാത്രമല്ല, വലിയൊരു മനുഷ്യസ്നേഹി കൂടിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ 17 വര്‍ഷമായി തന്റെ നിഴലായി കൂടെ നില്‍ക്കുന്ന ഡ്രൈവര്‍ ഷിനോജിന് വീട് സമ്മാനിച്ച വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സിനിമാ ലോകത്തും തരംഗമാകുന്നത്. 

ഷിനോജ് കഴിഞ്ഞ 17 വര്‍ഷമായി ശ്രീനിവാസന്റെ ഡ്രൈവറാണ്. ശ്രീനിവാസന്റെ ആരോഗ്യപ്രശ്‌നങ്ങളുടെ സമയത്തും മറ്റും അദ്ദേഹത്തിന് താങ്ങായി കൂടെയുണ്ടായിരുന്നത് ഷിനോജായിരുന്നു. വെറുമൊരു ഡ്രൈവര്‍ എന്നതിലുപരി ശ്രീനിവാസന്റെ കുടുംബത്തിലെ ഒരംഗമായാണ് ഷിനോജ് അറിയപ്പെടുന്നത്. തന്റെ കൂടെ നില്‍ക്കുന്നവര്‍ക്ക് തണലാകാന്‍ മടിയില്ലാത്ത ശ്രീനിവാസന്‍ ഏറെ നാളായി ഷിനോജിന് ഒരു വീട് നിര്‍മ്മിച്ച് നല്‍കണം എന്ന ആഗ്രഹത്തിലായിരുന്നു. വിനീത് ശ്രീനിവാസന്റെ ഇടപെടല്‍ ശ്രീനിവാസന്‍ പലതവണ വീടിന്റെ കാര്യം സംസാരിച്ചെങ്കിലും വിനയപൂര്‍വ്വം ഷിനോജ് അത് നിരസിക്കുകയായിരുന്നു. ഒടുവില്‍ ശ്രീനിവാസന്റെ മകനും നടനുമായ വിനീത് ശ്രീനിവാസന്‍ ഇടപെട്ടാണ് ഷിനോജിനെ സമ്മതിപ്പിച്ചത്. 

'അച്ഛന്‍ സന്തോഷത്തോടെ ചെയ്തു തരുന്ന ഒരു കാര്യം വേണ്ടെന്നു പറയരുത്' എന്ന വിനീതിന്റെ സ്‌നേഹപൂര്‍വ്വമായ അഭ്യര്‍ത്ഥനയ്ക്ക് മുന്നില്‍ ഷിനോജ് വഴങ്ങുകയായിരുന്നു. തുടര്‍ന്ന് ഷിനോജിന്റെ താല്‍പ്പര്യപ്രകാരം ശ്രീനിവാസന്‍ താമസിക്കുന്ന എറണാകുളത്തെ കണ്ടനാട് തന്നെ സ്ഥലം വാങ്ങുകയും അവിടെ മനോഹരമായ ഒരു വീട് നിര്‍മ്മിക്കുകയുമായിരുന്നു. 

ഹൃദ്യമായ ഗൃഹപ്രവേശനം കഴിഞ്ഞ വിഷു ദിനത്തിലായിരുന്നു ഈ സ്വപ്ന ഭവനത്തിന്റെ പാലുകാച്ചല്‍ നടന്നത്. ശാരീരികമായ അവശതകള്‍ വകവെക്കാതെ, കൈ നിറയെ കണിക്കൊന്നപ്പൂക്കളുമായി ശ്രീനിവാസന്‍ ചടങ്ങിനെത്തി. ഭാര്യ വിമല ശ്രീനിവാസന്‍ ഗൃഹപ്രവേശന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ശ്രീനിവാസനൊപ്പം മക്കളായ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും കുടുംബസമേതം പങ്കെടുത്തു. തന്റെ സാരഥിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ ശ്രീനിവാസന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

 റിയല്‍ ലൈഫ് 'കഥ പറയുമ്പോള്‍' സിനിമയില്‍ സുഹൃത്തിന് വേണ്ടി എല്ലാം നല്‍കുന്ന ബാലനെ നാം 'കഥ പറയുമ്പോള്‍' എന്ന ചിത്രത്തില്‍ കണ്ടതാണ്. ജീവിതത്തിലും അത്തരമൊരു നന്മയുള്ള മനുഷ്യനാകാന്‍ ശ്രീനിവാസന് സാധിക്കുന്നു എന്നത് അദ്ദേഹത്തെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നു. അടുത്തിടെ അന്തരിച്ച ശ്രീനിവാസന്റെ വിയോഗ വാര്‍ത്തയോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ഈ മനുഷ്യത്വം തുളുമ്പുന്ന പ്രവര്‍ത്തികളും കേരളം ചര്‍ച്ച ചെയ്യുകയാണ്. തനിക്ക് ചുറ്റുമുള്ള സാധാരണക്കാരായ മനുഷ്യരെയും സ്‌നേഹത്തോടെയും കരുതലോടും കൂടി ചേര്‍ത്തുനിര്‍ത്തിയ ശ്രീനിവാസന്‍, സിനിമയ്ക്കപ്പുറം മലയാളിക്ക് മാതൃകയാവുകയാണ്.
 

sreenivasan drivers life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES