അളിയന്‍സ് പരമ്പരയില്‍ അപ്രതീക്ഷിത വിയോഗം;പരമ്പരയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായ അരവിന്ദിന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് താരങ്ങള്‍

Malayalilife
topbanner
 അളിയന്‍സ് പരമ്പരയില്‍ അപ്രതീക്ഷിത വിയോഗം;പരമ്പരയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായ അരവിന്ദിന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് താരങ്ങള്‍

മൂന്നു വര്‍ഷമായി കൗമുദി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യ പരമ്പരയാണ് അളിയന്‍സ്. രത്നമ്മയുടെയും അനിയന്‍ കനകന്റെയും ഭര്‍ത്താവ് ക്ലീറ്റസിന്റെയും സാധാരണ ജീവിതത്തിലൂടെ കടന്നു പോകുന്ന ഈ പരമ്പരയ്ക്ക് ആരാധകരേറെയാണ്. നടി മഞ്ജു പൗലോസും അനീഷ് രവിയും റിയാസ് നര്‍മ്മകലയുമൊക്കെയാണ് പ്രധാന വേഷത്തില്‍ എത്തുന്ന പരമ്പരയില്‍ ഇപ്പോഴിതാ, ഒരു അപ്രതീക്ഷിത വിയോഗം സംഭവിച്ചിരിക്കുകയാണ്. ഇത്രയും കാലം തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഒരു യുവാവിന്റെ അപ്രതീക്ഷിത മരണ വാര്‍ത്തയാണ് താരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

സാന്ത്വനത്തില്‍ ആദിത്യനെ പോലെ അളിയന്‍സിലെ താരങ്ങള്‍ക്കെല്ലാം എല്ലാമെല്ലാമായിരുന്ന അരവിന്ദ് എന്ന തികച്ചും ആരോഗ്യവാനായിരുന്ന കൊച്ചു പയ്യനാണ് അപ്രതീക്ഷിത മരണത്തിനു കീഴടങ്ങിയത്. അളിയന്‍സ് കൂടാതെ, ലേഡീസ് റൂം സുരഭിയും സുഹാസിനിയും എന്നീ പരമ്പരകളുടെ ആര്‍ട്ടിലും അസോസിയേറ്റായും പ്രവര്‍ത്തിച്ചിരുന്ന അരവിന്ദിന്റെ മരണം താരങ്ങള്‍ക്ക് വലിയ ആഘാതമാണ് നല്‍കിയത്. ഷൂട്ട് കഴിഞ്ഞ് കഴിഞ്ഞ ദിവസം മടങ്ങിയപ്പോള്‍ പോലും ഒരു കുഴപ്പവും ഇല്ലാതിരുന്ന അരവിന്ദിനെ തേടി മരണം എത്തിയത് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളിലാണ്.

അരവിന്ദിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ സങ്കടത്തിലാണ് ഇപ്പോള്‍ പ്രിയപ്പെട്ടവര്‍ എല്ലാം. തീര്‍ത്തും അപ്രതീക്ഷിതം വിശ്വസിക്കാനേ പറ്റുന്നില്ലെന്നായിരുന്നു താരങ്ങളെല്ലാം പറഞ്ഞത്. പ്രിയപ്പെട്ടവരിലൊരാളെ നഷ്ടമായതിന്റെ വേദന പങ്കുവച്ച് അനുമോളും മഞ്ജു സുനിച്ചനും റാഫിയും അനീഷ് രവിയും എല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയപ്പോള്‍ അരവിന്ദിനെ നേരിട്ട് അറിയില്ലെങ്കിലും നിങ്ങളുടെ പോസ്റ്റുകളൊക്കെ കാണുമ്പോള്‍ വല്ലാതെ സങ്കടം തോന്നുന്നുവെന്നായിരുന്നു ചിലര്‍ കമന്റ് ചെയ്തത്.

അളിയന്‍സ് അടക്കമുള്ള ടെലിവിഷന്‍ പരമ്പരകളില്‍ ആര്‍ട് വിഭാഗത്തിലും അസോസിയേറ്റ് ഡയറക്ടറായുമെല്ലാം പ്രവര്‍ത്തിച്ച് വരികയായിരുന്നു അരവിന്ദ്. ഒട്ടേറെ സ്വപ്നങ്ങളുള്ള ജീവിക്കാന്‍ ഏറെ കൊതിച്ച പയ്യനായിരുന്നു അരവിന്ദ്. ഫോട്ടോയെടുക്കാനും വീഡിയോ എടുക്കാനും, ഷൂട്ട് കഴിഞ്ഞ് വണ്ടിയില്‍ കയറ്റിവിടാനുമെല്ലാം മുന്നിലുണ്ടാവാറുള്ള അരവിന്ദ് ഇനിയില്ലെന്ന് വിശ്വസിക്കാനാവാത്തതിന്റെ സങ്കടമാണ് അനുമോളും പങ്കുവച്ചത്.

എന്റെ അരവിന്ദാ എന്തിനാടാ ഞങ്ങളെ വിട്ടു നീ പോയത്. നീ അല്ലേടാ ഷൂട്ടിന്റെ ലാസ്റ്റ് ദിവസം എന്നെ വണ്ടിയില്‍ കയറ്റി വിട്ടേ ഇനി ആരാടാ എനിക്ക് ലൊക്കേഷനില്‍ കൂട്ടുള്ളത്. ആരാടാ എനിക്ക് ഫോട്ടോസ് വീഡിയോസ് എടുത്തു തരുന്നത്, ഷൂട്ട് കഴിയുന്നത് വരെ കൂടെ ഉണ്ടാകും, എപ്പോള്‍ വിളിച്ചാലും ഓടി വരും കണ്ടില്ലെങ്കില്‍ വിളിച്ചു ചോദിക്കും നീ എവിടെ ടാ എന്ന്. നീ ഇത്ര പെട്ടന്ന് പോകും എന്ന് നിനക്ക് പോലും അറിയില്ലായിരുന്നല്ലോ മോനെ. നീ എന്നും നമ്മുടെയൊക്കെ കൂടെയുണ്ട് മറക്കില്ല ഡാ എന്നും എപ്പോഴും എന്നായിരുന്നു അനുമോള്‍ കുറിച്ചത്.

അതേസമയം, അരവിന്ദിന് എന്താണ് പറ്റിയതെന്നുള്ള ചോദ്യങ്ങളും താരങ്ങളുടെ പോസ്റ്റിന് താഴെയുണ്ടായിരുന്നു. ആരാണെന്നറിയില്ല, എങ്കിലും ഒരുപാട് വേദന തോന്നി ഈ പോസ്റ്റ് കണ്ടപ്പോള്‍. കണ്ണുനിറഞ്ഞത് കാരണം വായിച്ചുതീര്‍ക്കാന്‍ പോലും പറ്റിയില്ല, ആത്മാവിന് നിത്യശാന്തി നേരുന്നു. നിങ്ങളുടെ പോസ്റ്റുകളൊക്കെ കാണുമ്പോള്‍ വിഷമം വരുന്നു തുടങ്ങിയ പ്രതികരണങ്ങള്‍ അറിയിച്ച് നിരവധി പേരുമുണ്ട്.

b
 

Read more topics: # അളിയന്‍സ്.
aravind ALIYANS SERIAL

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES