നീല സാരിയില്‍ പീച്ചിഷ് ബോര്‍ഡര്‍; ആന്റിക് ആഭരണങ്ങളും... കോയമ്പത്തൂര്‍ മുല്ലപ്പൂവും: വളക്കാപ്പ് ചടങ്ങിന് അശ്വതി ശ്രീകാന്ത് അതിസുന്ദരിയായത് ഇങ്ങനെ...

Malayalilife
topbanner
നീല സാരിയില്‍ പീച്ചിഷ് ബോര്‍ഡര്‍; ആന്റിക് ആഭരണങ്ങളും... കോയമ്പത്തൂര്‍ മുല്ലപ്പൂവും: വളക്കാപ്പ് ചടങ്ങിന് അശ്വതി ശ്രീകാന്ത് അതിസുന്ദരിയായത് ഇങ്ങനെ...

ലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷന്‍ അവതാരകയാണ് അശ്വതി. ഈയിടെ ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയത്തില്‍ കൂടെ കൈ വെച്ചതും ആ സ്നേഹം കൂടി എന്ന് തന്നെ പറയാം. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് അശ്വതി. ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവച്ചുള്ള വീഡിയോ കഴിഞ്ഞ ദിവസം ലിവ് അണ്‍എഡിറ്റഡ് എന്ന പേരില്‍ അശ്വതി ആരംഭിച്ച പുതിയ യൂട്യൂബ് ചാനലില് പങ്കുവച്ചിരുന്നു. ചാനലിലെ ആദ്യ വീഡിയോയായിരുന്നു ഇത്.

ഇപ്പോഴിതാ, താരത്തിന്റെ വളക്കാപ്പ് ചടങ്ങ് നടന്നിരിക്കുകയാണ്. മകള്‍ പ്തമയെ ഗര്‍ഭിണിയായിരുന്ന സമയത്ത് ഇങ്ങനെയൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. അതിന്റെ എല്ലാക്കുറവുകളും നികത്തുന്ന ആഘോഷമാണ് നടന്നത്. ഫ്ളവേഴ്സ് ടിവിയില്‍ അശ്വതിയെ കോസ്ററ്യൂം ആന്റ് സ്റ്റൈലിംഗ് ചെയ്ത ശബരീനാഥ് തന്നെയാണ് വളക്കാപ്പിനും താരത്തെ അണിയിച്ചൊരുക്കിയത്. വ്യത്യസ്തമായ നീല കളര്‍ സാരിയും പീച്ചിഷ് ഓറഞ്ച് ബോര്‍ഡര്‍ സാരിയുമാണ് അശ്വതിയ്ക്കായി തെരഞ്ഞെടുത്തത്. ഒരു ടിപ്പിക്കല്‍ തമിഴ്നാടു സ്‌റ്റൈലിലുള്ള സാരി തന്നയാണിത്. കോയമ്പത്തൂര്‍ മുല്ലപ്പൂ ആണ് അശ്വതി ചൂടിയത്. ആന്റിക് ആഭരണങ്ങള്‍ കൂടി ചേര്‍ന്നപ്പോള്‍ അതിസുന്ദരിയായി മാറുകയായിരുന്നു അശ്വതി. രണ്ടര മണിക്കൂറോളം നീണ്ട മെയ്ക്കപ്പായിരുന്നു നടത്തിയത്.

കുടുംബാംഗങ്ങളും കൂട്ടുകാരുമെല്ലാം ഒത്തുച്ചേര്‍ന്ന ആഘോഷം വളരെ ഗംഭീരമായാണ് നടന്നത്. മൂത്തമകള്‍ പത്മ തന്നയായിരുന്നു അശ്വതിയ്ക്കൊപ്പം മുഴുവന്‍ സമയവും ഒപ്പമുള്ളത്. വളക്കാപ്പ് ചടങ്ങിന്റെ സന്തോഷവും അടിച്ചുപൊളി ആഘോഷവുമായാണ് ചടങ്ങ് നടത്തിയത്.

'ചക്കപ്പഴം' എന്ന സീരിയലില്‍ അഭിനയം തുടങ്ങിയ ശേഷമാണ് അശ്വതിയുടെയും ശ്രീകാന്തിന്റെയും രണ്ടാമത്തെ കുഞ്ഞ് വരുന്ന വിശേഷം അശ്വതി ഏവരെയും അറിയിച്ചത്. ഇനി കഷ്ടിച്ച് ഒരു മാസം കൂടിയേയുള്ളൂ. ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്ന ഡേറ്റ് സെപ്റ്റംബര്‍ 12 ആണ്. മകള്‍ പത്മ ജനിച്ചതും സെപ്റ്റംബറിലായിരുന്നു.

Read more topics: # aswathy sreekanth
aswathy sreekanth

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES