ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിലെ ശ്രദ്ധേയമായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അനുമോള്‍. ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിന് ഉള്ളില്‍ ജിവിതകഥ പങ്കുവയ്ക്കുകയാണ് താരം. അച്ഛന്‍ കഷ്ടപ്പെട്ടാണ് തന്നെയും സഹോദരിയെയും വളര്‍ത്തിയതെന്നും താന്‍ സ്വന്തം കാലില്‍ നില്‍ക്കാറായപ്പോള്‍ അവരെ രണ്ട് മക്കളെ പോലെയാണ് കൊണ്ടുപോകുന്നതെന്നും താരം പറഞ്ഞു.
ജീവിതകഥയില്‍ ആദ്യമായി അച്ഛന്‍ എന്ന ഓപ്ഷന്‍ ആയിരുന്നു അനുമോള്‍ക്ക് ലഭിച്ചത്. ഇമോഷണലായാണ് അച്ഛനെ കുറിച്ച് അനു സംസാരിച്ചതും. സതീഷ് എന്നാണ് തന്റെ അച്ഛന്റെ പേര്. അച്ഛന്‍ തന്റെ പ്രാണനാണ്. ഓലയിട്ട്, ചാണകം മെഴുകിയൊരു വീട്ടിലായിരുന്നു താനും ചേച്ചിയും അമ്മയും അച്ഛനും ജീവിച്ചത്. ടാപ്പിം?ഗ് ആയിരുന്നു അച്ഛന് ജോലി. ചില ദിവസങ്ങളില്‍ തനിക്ക് തന്റെ അച്ഛനെ കാണാന്‍ പറ്റില്ല. കാരണം രാവിലെ രണ്ട് മണിക്കൊക്കെ അച്ഛന്‍ ജോലിക്കായി പോകും.രണ്ട് പെണ്‍കുട്ടികളാണ് വളര്‍ന്ന് വരുന്നതെന്ന് മനസിലാക്കിയ അച്ഛന്‍ പിന്നീട് കരിപ്പെട്ടി ബിസിനസ് തുടങ്ങി
അച്ഛന്‍ തമിഴ്‌നാട്ടില്‍ പോയി കരിപ്പെട്ടി എടുത്ത് കടകളില്‍ കൊണ്ടുപോയി സെയില്‍ ചെയ്യും. താനും കൂടെ പോകാറുണാടായിരുന്നു. ഇപ്പോള്‍ ആ ബിസിനസൊക്കെ താന്‍ നിര്‍ത്തിച്ചുവെന്നും അമ്മയേയും അച്ഛനേയും തന്റെ രണ്ട് മക്കളെ പോലെയാണ് കൊണ്ടുപോകുന്നതെന്നും അനുമോള്‍ പറഞ്ഞു. ഒരു കുറവും വരുത്താതെയാണ് തങ്ങളെ നോക്കിയത്.ഇത്രയും നാള്‍ അച്ഛന്റെ പേരിലാണ് താന്‍ അറിയപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ തന്റെ പേരിലാണ് അച്ഛന്‍ അറിയപ്പെടുന്നത്. അതില്‍ അഭിമാനമുണ്ടെന്നും അനുമോള്‍ പറയുന്നു.
ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് താന്‍ ഇന്റസ്ട്രിയിലേക്ക് വരുന്നത്. ആദ്യമായി താന്‍ അഭിനയിച്ചപ്പോള്‍ കിട്ടിയ പൈസ 1000 രൂപയാണ്. അതിനെ കടയില്‍ കൊടുത്ത് പത്തിന്റെ നോട്ടാക്കി തന്റെ ആദ്യ ശമ്പളം എന്ന നിലയില്‍ എല്ലാവര്‍ക്കും കൊടുത്തുവെന്നാണ് നടി പറയുന്നത്.തന്നെ ഇന്റസ്ട്രിയില്‍ നിന്നും പുറത്താക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. ഒരു ടെലിവിഷന്‍ ഷോയില്‍ വന്ന ശേഷമാണ് തനിക്ക് കുറച്ച് മാറ്റങ്ങള്‍ വന്ന് തുടങ്ങിയത്. അതിലും ഒരുപാട് പേര്‍ അടിച്ചിടാന്‍ നോക്കി എന്നായിരുന്നു അനുമോള്‍ പറയുന്നത്.