Latest News

സ്റ്റേജ് ഷോയ്ക്കിടെ ബിനു അടിമാലിയെയും സംഘത്തെയും കൂക്കി വിളിച്ച് കാണികള്‍; ഒമാനില്‍ നടന്ന പരിപാടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുമ്പോള്‍

Malayalilife
topbanner
സ്റ്റേജ് ഷോയ്ക്കിടെ ബിനു അടിമാലിയെയും സംഘത്തെയും കൂക്കി വിളിച്ച് കാണികള്‍; ഒമാനില്‍ നടന്ന പരിപാടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുമ്പോള്‍

ലയാളി ടെലിവിഷന്‍ പ്രേക്ഷകരെ സ്ഥിരം ചിരിപ്പിക്കുന്ന താരങ്ങളാണ് ബിനു അടിമാലി, തങ്കച്ചന്‍, ഉല്ലാസ് പന്തളം എന്നിവര്‍. ഇവരുടെ സ്‌കിറ്റുകള്‍ ടെലിവിഷനില്‍ കാണാന്‍ ആരാധകര്‍ ഏറെയാണ്. യൂട്യുബിലും വൈറലാണ് ഇവരുടെ സ്‌കിറ്റുകളും. എന്നാല്‍ ഇപ്പോള്‍ ബിനു അടിമാലിയും കൂട്ടരും നേരിട്ട് പോയി സ്‌കിറ്റ് അവതരിപ്പിച്ചപ്പോള്‍ നേരിടേണ്ടി വന്ന കൂവലും കാലിയാക്കളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. 

കേരളത്തിലും ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും ബിനു അടിമാലിയും കൂട്ടരും സ്‌കിറ്റ് അവതരിപ്പിക്കാറുണ്ട്. മസ്‌കറ്റില്‍ ഇപ്പോള്‍ ഇവര്‍ വതരിപ്പിച്ച സ്‌കിട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇവര്‍ പ്രതീക്ഷിച്ചതുപോലെ സ്‌കിറ്റ് മാറിയില്ല എന്നതാണ് കാര്യം. കാണികള്‍ എല്ലാവരും കൂകി വിളിച്ച് പരിപാടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ബിനു അടിമാലിയും കൂട്ടരും പരിപാടി തുടര്‍ന്നു. കളിയാക്കലുകള്‍ കൂടിയപ്പോള്‍ ബിനു അടിമാലി പരിപാടി നിര്‍ത്തി എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു.

കാണികളില്‍ മിക്കവരും വിളിച്ച് പറഞ്ഞത് പരിപാടി നിര്‍ത്താന്‍ ആയിരുന്നു. എന്നാല്‍ ബിനു അടിമാലി പരിപാടി നിര്‍ത്താതെ തുടര്‍ന്ന് കൊണ്ട് പോയി. ഈ പരിപാടിയുടെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ബിനു അടിമാലി ബിഗ് ബോസില്‍ ഉണ്ടോ ഇലയോ എന്ന സംശയങ്ങള്‍ ഉണ്ടായിരുന്നു. അതിന് ബിനു അടിമാലി കഴിഞ്ഞ ഇന്റര്‍വ്യുവില്‍ മറുപടി പറഞ്ഞത് ഇങ്ങനെ ''ബിഗ് ബോസില്‍ നിന്നും എന്നെ വിളിച്ചു. പക്ഷെ എനിക്ക് അങ്ങനെ വീട് വിട്ട് മാറി നില്‍ക്കാനൊന്നും സാധിക്കില്ല. അങ്ങനെ വന്നാല്‍ ഞാന്‍ തകര്‍ന്ന് പോകും. എന്നെ പിടിച്ച് 90 ദിവസം പൂട്ടിയിട്ടാല്‍ ഞാന്‍ വട്ടനായി പോകും. പൈസയെക്കാള്‍ ഉപരി എന്റേതായ ഇഷ്ടങ്ങള്‍ക്കാണ് ഞാന്‍ വില നല്‍കുന്നത്. ബിഗ് ബോസ് സംഭവം പരിപാടി തന്നെയാണ്. അതില്‍ അവസരം കിട്ടുക എന്ന് പറയുന്നത് ഭാഗ്യമാണ്. എനിക്ക് പേടിയാണ് അതുപോലെയുള്ള വലിയ സെറ്റപ്പിലൊക്കെ ചെല്ലുക എന്ന് പറയുന്നത്. അതില്‍ നിന്നും വിളിക്കുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. ' ഇതായിരുന്നു വാക്കുകള്‍

binu adimali on stage

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES