സിനിമ താരങ്ങളോട് എല്ലാവര്‍ക്കും വലിയ ആരാധനയാണ്. അവര്‍ എവിടെയെങ്കിലും എത്തുന്നു എന്ന് കേട്ടാല്‍ ആളുകള്‍ തിങ്ങി നിറയും. മറ്റ് സ്ഥലങ്ങളിലെക്കാള്‍ താരങ്ങളോടുള്ള ആരാധന തമിഴ്നാട്ടുകാര്‍ക്ക്കൂടുതലാണ്. അവര്‍ ഒരു ദൈവത്തേപോലെയാണ് സിനിമാക്കാരെ ആരാധിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഒരുപാട് ദൂരങ്ങള്‍ താണ്ടപോലും താരങ്ങളെ കാണാന്‍ ആളുകള്‍ എത്തുന്നത്. അങ്ങനെയാണ് തമിഴ്‌നാട്ടിലെ കരൂരിലേക്ക് വിജയയെ കാണാന്‍ പതിനായിരങ്ങള്‍ ഒഴകിയെത്തിയത്. ഉച്ചയ്ക്ക് എത്തുമെന്ന് പറഞ്ഞ വിജയ് പക്ഷേ എത്തിയത് വൈകിട്ടാണ്. അത്രയും നേരം ഒരു തുള്ളി വെളളമോ ഭക്ഷണമോ ഇല്ലാതെ പൊരിവെയിലത്ത് ആ തിരിക്കിനിടയില്‍ നിന്ന് ഒന്ന് ഇറങ്ങാന്‍ പോലും സാധിക്കാതെ നില്‍ക്കുകയായിരുന്നു ജനങ്ങള്‍.
അതില്‍ കുഞ്ഞ് കുട്ടികള്‍, സ്ത്രീകള്‍ മുതല്‍ പ്രായമായവര്‍ വരെ ഉണ്ടായിരുന്നു. രാത്രിയില്‍ വൈകി എത്തിയ വിജയ് പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം കരന്റ് പോയി പിന്നീട് മൈക്കിന്റെ വയര്‍ കട്ടായി. ഇതോടെ താരം സംസാരിക്കുന്നത് കേള്‍ക്കാന്‍ കാത്തിരുന്നവര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് നീങ്ങിയെത്താന്‍ തുടങ്ങി. ഒടുവില്‍ തിക്കും തിരക്കും അനുഭവപ്പെടാന്‍ തുടങ്ങി. ഒടുവില്‍ 40 പേരാണ് മരണത്തിന് കീഴടങ്ങിയത്. അക്കൂട്ടത്തില്‍ 23ക്കാരി ബൃന്ദ എന്ന യുവതിയും ഉണ്ടായിരുന്നു. ബൃന്ദയുടെ മോള്‍ക്കിന്ന് ഇന്ന് രണ്ട് വയസ്സ് തികയുകയാണ്. സാധാരണയായി ഇത്തരത്തിലുള്ള ദിവസം കുട്ടികള്‍ക്ക് കേക്ക് മുറിച്ച് ആഘോഷിക്കേണ്ട ദിനമാണ്. അമ്മയുടെ സ്നേഹ സമ്മാനത്തിനായി കാത്തിരുന്ന അവളുടെ മുന്നിലേക്ക് പക്ഷേ എത്തിയതു അമ്മയുടെ വെള്ളപുതച്ച ശരീരമായിരുന്നു. അമ്മ ഇല്ലെന്ന സത്യം മനസ്സിലാക്കാന്‍ കഴിയാത്ത പ്രായമായതിനാല്‍ എന്തോ വലിയൊരു നഷ്ടമുണ്ടായെന്ന് മാത്രം അവള്‍ക്ക് മനസ്സിലായി. അമ്മയുടെ മടിയില്‍ ഇരുന്നു പിറന്നാള്‍ ആഘോഷിക്കേണ്ട അവള്‍ക്ക് പക്ഷേ ഒരു തീരാവേദനയായി മാറിയിരിക്കുകയാണ്.
മോര്‍ച്ചറിയുടെ പുറത്ത് ചെറിയ സ്വാസിക മുത്തശ്ശിയുടെ കൈപിടിച്ചു നില്‍ക്കുന്ന കാഴ്ച ആരെയും കണ്ണീരിലാഴ്ത്തുന്നതായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത പ്രായമായതിനാല്‍ അവള്‍ ഒന്നും അറിയാതെ നിന്നു. അമ്മ ഇനി തിരികെ വരില്ലെന്ന വേദന പങ്കുവയ്ക്കാന്‍ കഴിയാതെ നിന്ന കുഞ്ഞിന്റെ കണ്ണുകളെ നോക്കിയപ്പോള്‍ ബന്ധുക്കളുടെ ഹൃദയം നടുങ്ങി. വെറും 23 വയസ്സുകാരിയായ കരൂര്‍ അരുവക്കുറിച്ചി സ്വദേശിനി ബൃന്ദ, ഭര്‍ത്താവ് സുദനെയും രണ്ട് വയസ്സ് തികയുന്ന മകള്‍ സ്വാസികയെയും തനിച്ചാക്കിയാണ് വിജയെ കാണാന്‍ പോയത്. കഴിഞ്ഞ മാസം വാഹനാപകടത്തില്‍ പരിക്കേറ്റ സുദന്‍ ഇപ്പോഴും വീട്ടില്‍ വിശ്രമത്തിലാണ്. ഭാര്യയുടെ മരണവാര്‍ത്ത കേട്ട് അദ്ദേഹം സഹിക്കാന്‍ കഴിയാതെ തളര്‍ന്ന് വീണു.
സ്വന്തം മകളുടെ പിറന്നാളിന് കേക്ക് മുറിക്കണമെന്നത് ബൃന്ദയുടെ വലിയ ആഗ്രഹമായിരുന്നു. അതിനായി അവള്‍ ബേക്കറിയില്‍ പോയി കേക്ക് ഓര്‍ഡര്‍ ചെയ്ത് വീട്ടിലെത്താനൊരുങ്ങിയപ്പോഴാണ് ആ ദുരന്തം സംഭവിക്കുന്നത്. മകളുടെ മുഖത്ത് പിറന്നാളിന്റെ സന്തോഷം കാണണമെന്ന ആഗ്രഹം നിറവേറാതെ ആ അമ്മയുടെ യാത്ര അവസാനിക്കുകയായിരുന്നു. എന്നാല്‍ ആ കേക്ക് വീട്ടിലേക്ക് എത്തിയില്ല. പകരം അമ്മയുടെ വെള്ളപുതച്ച ശരീരമാണ്. കേക്കിനായി കാത്ത് നിന്ന് കുഞ്ഞ് സ്വാസികയും ഭര്‍ത്താവ് സുദനും ബൃന്ദയുടെ മരണത്തില്‍ ഏറെ ദുഃഖമായി മാറി. സന്തോഷത്തോടെ ആഘോഷിക്കേണ്ടിരുന്ന ദിവസം, പിറന്നാള്‍ ആശംസകള്‍ മുഴങ്ങേണ്ടിരുന്ന വീട്, പെട്ടെന്ന് കണ്ണീരില്‍ മുങ്ങിപ്പോയി. എല്ലാവര്‍ക്കും ഒരു വേദനയായി മാറിയിരിക്കുകയാണ് ഈ ദിനം.
വിജയയുടെ വലിയ ആരാധികയായിരുന്ന ബൃന്ദ, അദ്ദേഹത്തെ ഒന്ന് നേരില്‍ കാണണം ഒപ്പം നിന്ന് സെല്‍ഫി എടുക്കണം എന്നെല്ലാം ആഗ്രഹിച്ചാണ് ബൃന്ദ വീട്ടില്‍ നിന്നും ഇറങ്ങിയത്. തിരികെ വീട്ടില്‍ എത്തിയ ശേഷം കുഞ്ഞിനൊപ്പം കേക്കും കട്ട് ചെയ്യാം എന്ന് സന്തോഷത്തോടെയാണ് വീട്ടില്‍ നിന്നും ബൃന്ദ സംഭവ സ്ഥലത്തേക്ക് എത്തിയത്. എന്നാല്‍ രാത്രി വൈകിയും ബൃന്ദ തിരിച്ചെത്താതിരുന്നതോടെ സുദന് ആശങ്കയുണ്ടായി. പലവട്ടം ഫോണ്‍ വിളിച്ചെങ്കിലും ഒന്നും കിട്ടിയില്ല. മനസില്‍ ഭയം നിറഞ്ഞു, എന്തെങ്കിലും അപകടം സംഭവിച്ചിരിക്കാമെന്ന സംശയം ശക്തമായി. അതിനിടെയാണ് സ്ഥലത്ത് ദുരന്തമുണ്ടായെന്ന വാര്‍ത്ത അറിഞ്ഞത്. ഉടന്‍ തന്നെ അവന്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു വിവരം അന്വേഷിച്ചു. ശേഷം ആശുപത്രിയില്‍ നിന്നു ജീവനക്കാര്‍ വാട്‌സാപ്പില്‍ അയച്ച ചിത്രം കണ്ടപ്പോള്‍ കുടുംബം മൊത്തം തകര്‍ന്നു. സന്തോഷത്തോടെ പിറന്നാള്‍ ആഘോഷിക്കേണ്ടിരുന്ന വീട്, ഒരുമിച്ച് കേക്ക് മുറിക്കേണ്ടിരുന്ന സമയം എല്ലാം കണ്ണീരും വിലാപവുമായി മാറി.