Latest News

ഫോൺ വിളിക്കാത്തതിനോ മെസേജ് അയക്കാത്തതിനോ പരാതി പറയുന്ന ഒരു ഭാര്യയല്ല ഞാൻ; മനസ്സ് തുറന്ന് നടി റബേക്ക സന്തോഷ്

Malayalilife
topbanner
ഫോൺ വിളിക്കാത്തതിനോ മെസേജ് അയക്കാത്തതിനോ പരാതി പറയുന്ന ഒരു ഭാര്യയല്ല ഞാൻ; മനസ്സ് തുറന്ന് നടി റബേക്ക സന്തോഷ്

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് റബേക്ക സന്തോഷ്. കഴിഞ്ഞ നവംബറിലാണ് വിവാഹിതയായത്. സംവിധായകൻ ശ്രീജിത്ത് വിജയനാണ് റെബേക്കയുടെ ജീവിത പങ്കാളി. അതോടൊപ്പം തന്നെ താരം ഒരു എഴുത്തുകാരനും സിനിമാട്ടോഗ്രാഫറും കൂടിയാണ്. എന്നാൽ ഇപ്പോൾ വിവാഹ ജീവിതവും കരിയറും ഒന്നിച്ചു പോകുന്നതിനെ കുറിച്ചാണ് റബേക്കയിപ്പോൾ മനസ് തുറക്കുന്നത്. 

വിവാഹ ജീവിതവും കരിയറും ഒന്നിച്ചു പോകുന്നതിനെ കുറിച്ചാണ് റബേക്കയിപ്പോൾ മനസ് തുറക്കുന്നത്. വാക്കുകൾ, കല്യാണ ശേഷം എന്താണ് മാറ്റം എന്ന് എല്ലാവരും ചോദിക്കുമ്പോഴാണ്, കല്യാണം കഴിഞ്ഞു അല്ലേ എന്ന് ഞങ്ങൾക്ക് തന്നെ ബോധം ഉണ്ടാവുന്നത്. തന്നെ സംബന്ധിച്ച് വിവാഹ ശേഷം യാതൊരു മാറ്റവും ഇല്ല. ഞാൻ എന്റെ ഷൂട്ടുകളുടെ തരക്കിലാണ്. ശ്രീ തന്റെ പുതിയ സിനിമ സ്വപ്‌നങ്ങളുടെ തിരക്കിലും. ഒരുമിച്ച് സമയം ചെലവഴിക്കുമ്പോഴേല്ലാം അത് ഏറ്റവും നല്ലതാക്കി തീർക്കാൻ ഞങ്ങൾ ഇപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. ആ കുഞ്ഞ് ലോകത്ത് എത്തുമ്പോൾ വലിയ സന്തോഷം തോന്നും.

ഒരേ മേഖലയിൽ നിന്നുള്ള ആൾക്കാർ ആയതുകൊണ്ട് ഞങ്ങൾക്ക് പരസ്‍പരം മനസ്സിലാക്കാൻ എപ്പോഴും സാധിക്കുന്നു എന്നത് വലിയ കാര്യമാണ്. ഷൂട്ടിങ് സമയക്രമങ്ങളെ കുറിച്ച് ശ്രീക്ക് നന്നായി അറിയാം. അതിനൊരിക്കലും പരാതി പറയാറുമില്ല. അത് പോലെ തന്നെ തിരിച്ചും, ശ്രീയുടെ തിരക്കുകളെ കുറിച്ച് എനിക്കുമറിയാം. ഫോൺ വിളിക്കാത്തതിനോ മെസേജ് അയക്കാത്തതിനോ പരാതി പറയുന്ന ഒരു ഭാര്യയല്ല ഞാൻ. ഞങ്ങൾ രണ്ട് പേരും പരസ്‍പരം ബഹുമാനിക്കുകയും മനസിലാക്കുകയും ചെയ്യുന്നുണ്ട്. 

Actress rabeca santhosh words about career and marriage life

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES