എല്ലാവരും ജീവിതത്തില്‍ ആഗ്രഹിക്കുന്ന ഒരു യാത്രയാണ് വിമാന യാത്രകള്‍. വിമാനത്തിനോട് ഉള്ള ഇഷ്ടവും താല്‍പര്യവും കാരണം പൈലറ്റാകാന്‍ പഠിക്കുന്ന നിരവധിയാളുകള്‍ ഉണ്ട്. എത്ര അപകടങ്ങള്‍ നടന്നാലും വിമാന യാത്ര എന്നത് എല്ലാവര്‍ക്കും ഒരു പ്രത്യേകതയാണ്. അങ്ങനെ വിമാനത്തെയും ആകാശത്തെയും സ്‌നേഹിച്ച വ്യക്തിയായിരുന്നു ഗൗതം സന്തോഷ്. അതിനായി തന്റെ ജീവിതം തന്നെ മാറ്റി വച്ചു. ചെറുപ്പം മുതല്‍ ആകാശത്ത് പറക്കാനുള്ള ഇഷ്ടം ഗൗതമിനെ ഒരു പൈലറ്റാക്കി മാറ്റിയത്. അതിന് വേണ്ടി ഗൗതം ഒരുപാട് കഷ്ടപ്പെട്ടു. അവന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്ന വിമാനത്തില്‍ വച്ചതന്നെയാണ് മരണവും സംഭവിക്കുന്നത്.
കാനഡയില്‍ വച്ചാണ് ഗൗതത്തിന്റെ വിമാനം അപകടത്തില്‍ പെടുന്നത്. ശനിയാഴ്ച ദിവസമായിരുന്നതിനാല്‍ അന്ന് ഗൗതത്തിന് ഡ്യൂട്ടി ഉണ്ടായിരുന്നില്ല. അവെള്ളിയാഴ്ച ഏകദേശം 12 മണിക്കൂറോളം ജോലി ചെയ്തിരുന്ന ഗൗതം ശനിയാഴ്ച റെസ്റ്റ് എടുക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച റെസ്റ്റ് എടുക്കുന്നതിന് മുന്‍പ് വെറുതെ വിമാനത്താവളത്തിലേക്ക് കാഴ്ച കാണാന്‍ എത്തിയതാണ്. അവിടെ എത്തിയപ്പോള്‍ മനസ്സില്‍ നിന്നും ഉണ്ടായ പെട്ടെന്നുള്ള തീരുമാനത്തില്‍ ഗൗതം പറക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ആ തീരുമാനത്തില്‍ അദ്ദേഹത്തിന്റെ മരണം തന്നെ സംഭവിക്കുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. ഗൗതം ഏറെ ഇഷ്ടപ്പെട്ടിരുന്ന ആകാശത്ത് വച്ച് തന്നെയായിരുന്നു അവന്റെ മരണവും സംഭവിച്ചത്.
ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു ഗൗതമിന് വിമാന യാത്ര. അതുകൊണ്ട് തന്നെ വിമാനത്തില്‍ പൈലറ്റായി ജോലിക്ക് കയറണം എന്നത് വലിയ ആഗ്രഹമായിരുന്നു. ആ ലക്ഷ്യത്തോടെയാണ് ഗൗതം പഠിച്ചതും. ബാങ്ക് ഉദ്യേഗസ്ഥയായിരുന്നു അമ്മ ശ്രീകല. തിരുവനന്തപുരം ലയോള സ്‌കൂളിലാണ് ഗൗതം പഠിച്ചിരുന്നത്. പിന്നീട് അമ്മയ്ക്ക് സ്ഥലം മാറ്റ് വന്നതോടെ ബാംഗളൂര്‍ക്ക് പോകുകയായിരുന്നു. തുടര്‍ന്ന് അവിടെ ബിഷപ്പ് കോട്ടണ്‍ സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് പൈലറ്റാകാന്‍ പഠിക്കാനായിരുന്നു ആഗ്രഹം. പക്ഷേ മെക്കാനിക്കല്‍ എന്‍ഞ്ചനീയറങ്ങിലാണ് പഠിക്കാന്‍ അവസരം ലഭിച്ചത്. എന്നാല്‍ വിമാനത്തോടുള്ള ഇഷ്ടം കാരണം അത് ഉപേക്ഷിച്ചത് ചൈംസ് ഏവിയേഷന്‍ അക്കാദമയില്‍ ചേരുകയായിരുന്നു. പരിശീലനത്തിന് ശേഷം ജെറ്റ് എയര്‍വേയ്‌സില്‍ തിരഞ്ഞെടുത്തെങ്കിലും 2019 ജെറ്റ് എയര്‍വേയ്‌സ് പ്രവര്‍ത്തനം നിര്‍ത്തയതിനെ തുടര്‍ന്ന് കാനഡയില്‍ എത്തുകയായിരുന്നു.
2019ലാണ് ഗൗതം സന്തോഷ് കാനഡയിലേക്കു പോയത്. തുടര്‍ന്നവിടെ ഫ്‌ളയിങ് ഇന്‍സ്ട്രക്ടറും പൈലറ്റുമായി ജോലിചെയ്തു വരുകയായിരുന്നു. രണ്ടുമാസം മുന്‍പാണ് നിലവില്‍ ജോലിചെയ്യുന്ന കമ്പനിയായ കിസിക് ഏരിയല്‍ സര്‍വേ ഇന്‍കോര്‍പ്പറേറ്റഡില്‍ ചേര്‍ന്നത്. ശനിയാഴ്ച വിമാനത്തില്‍ കയറുന്നതിന് മുന്‍പ് വിളിച്ചതാണ് ഗൗതം. എയര്‍പോര്‍ട്ടില്‍ പോകണം എന്നും കുറച്ച് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട് എന്നും അത് കഴിഞ്ഞാല്‍ റെസ്റ്റ് ആണ് എന്നും പറഞ്ഞാണ് വിളിച്ചത്. പിന്നീട് വിളി ഒന്നും വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ സുഹൃത്തുക്കളെ വിളിച്ചപ്പോഴാണ് അപകടത്തിന്റെ കാര്യം അറിയുന്നത്. 26ന് ഇന്ത്യന്‍ സമയം വൈകീട്ട് 5.37-ന് ന്യൂഫൗണ്ട്ലാന്‍ഡിലെ ഡീര്‍ തടാകത്തിനു സമീപത്താണ് വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ ഗൗതമിനോടൊപ്പം ഉണ്ടായിരുന്ന മറ്റൊരാളും മരിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല.
മകന്റെ മരണവാര്‍ത്തയില്‍ ഇപ്പോഴും ഞെട്ടലിലാണ് മാതാപിതാക്കളും ബന്ധുക്കളും. ഓണത്തന് വീട്ടില്‍ എത്തുമെന്ന് പറഞ്ഞതാണ്. പക്ഷേ ഇനി അവന്‍ വരുന്നത് മുഴുവന്‍ പറയാന്‍ സാധിക്കാതെ അമ്മ ശ്രീകല പൊട്ടിക്കരഞ്ഞു. സുഹൃത്തിന്റെ ഫോണ്‍ സംഭാഷണം കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്ന് സഹോദരിയും പറയുന്നു. പറക്കാന്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ആളാണ് ഗൗതം എന്ന് ബന്ധുക്കളും വിഷമത്തോടെ പറയുന്നുണ്ട്. കാനഡയില്‍ സ്ഥിരതാമസമാക്കാനും മാതാപിതാക്കളെ അവിടേക്ക് കൊണ്ടുവരാനും ഗൗതം ആഗ്രഹിച്ചിരുന്നു. പക്ഷേ എല്ലാം അവസാനിച്ചിരിക്കുന്നത് മകന്റെ മരണവാര്‍ത്തയിലാണ്. ഗൗതമിന്റെ മൃതദേഹം കാനഡയിലെ സെയ്ന്റ് ജോണ്‍സ് ഹെല്‍ത്ത് സയന്‍സ് സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം എന്ന് നാട്ടിലെത്തിക്കാമെന്നതു സംബന്ധിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും സര്‍ക്കാരിനോടടക്കം സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.
അഡ്വ. സന്തോഷ്‌കുമാര്‍ കെ.എസ്. ആണ് ഗൗതമിന്റെ അച്ഛന്‍, അമ്മ: ശ്രീകല എല്‍.കെ.(ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ), സഹോദരി: ഡോ. ഗംഗാ സന്തോഷ്.