Latest News

ചില ഈഗോ പ്രശ്നനങ്ങൾ കാരണം ബന്ധം അവസാനിച്ചു; സ്പോർട്സിൽ പോകുന്നതിന് ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്; ബിഗ്‌ബോസ് മത്സരാർത്ഥി മജീസിയ ഭാനു

Malayalilife
topbanner
ചില ഈഗോ പ്രശ്നനങ്ങൾ കാരണം ബന്ധം അവസാനിച്ചു; സ്പോർട്സിൽ പോകുന്നതിന് ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്; ബിഗ്‌ബോസ് മത്സരാർത്ഥി മജീസിയ ഭാനു

പ്പോൾ ബിഗ്‌ബോസിലെ മത്സരാർത്ഥിയായ മജീസിയ ഭാനുവിനെ അറിയാത്തവർ ആരുമില്ല. ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് മജീസിയ. ലോകത്തിൽ തന്നെ ആറാമതാണ് താരത്തിന്റെ പേര്. ചെറിയ ചെറിയ പടിക്കെട്ടിലൂടെ ഉയരങ്ങൾ താണ്ടി വന്ന പെൺകുട്ടിയാണ് മജീസിയ. വീട്ടുകാരും കൂട്ടുകാരും ഭർത്താവുമാണ് മജീഷ്യയുടെ പിന്തുണ എന്ന് പലപ്പോഴും തരാം പറഞ്ഞിട്ടുണ്ട്. ഒരു പെണ്ണിന്, അതും മുസ്ലിം കുടുംബത്തിൽ നിന്നും വന്ന ഒരു പെൺകുട്ടിക്ക് സമൂഹം വയ്ക്കുന്ന വേലിക്കെട്ടുകളൊക്കെ വലിച്ചെറിഞ്ഞ വ്യക്തിയാണ് മജീസിയ. അതുകൊണ്ടു തന്നെ മനസ്സ് കൊണ്ട് നല്ല ബലമുള്ള ശരീരം കൊണ്ടും ആരെയും തോൽപ്പിക്കാൻ മനസുള്ള ഒരു കരുത്തുറ്റ പെണ്ണാണ് മജീസിയ. ആരാണ് മജീസിയ എന്ന് ഒറ്റ വാക്കിൽ പറയാൻ പറഞ്ഞാൽ, ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ആദ്യ മലയാളി വനിതയും ബോഡി ബിൽഡറും പഞ്ചഗുസ്തി താരവുമാണ് മലയാളികളുടെ അഭിമാനം മജീസിയ ഭാനു. ഒരു പെണ്ണാണ് എന്ന് പറഞ്ഞ ഒരിക്കലും വീട്ടിൽ അടഞ്ഞ് പൂട്ടിയിരിക്കാനൊന്നും തയാറാകാത്ത സ്ത്രീ ആയിരുന്നു മജീസിയ.

വടകരക്കടുത്ത ഓർക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് വീട്ടിൽ അബ്ദുൽ മജീദ് - റസിയ ദമ്പതികളുടെ മകളാണ് ഈ കരുത്തുറ്റ പ്രതിഭ. 1994 ജനിച്ച താരത്തിന് ഇപ്പോൾ ഇരുപത്തിയാറ് വയസ്സാണ് ഉള്ളത്. ഇരിങ്ങൽ ഇസ്ലാമിക അക്കാദമി ഇംഗ്ലീഷ് സ്കൂളിലും ഓർക്കാട്ടേരി ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലും നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മജിസിയ, മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിൽ നിന്നും ബി.ഡി.എസ്. നേടി. അഫ്ഗാനി സ്വദേശിയായ നൂർ അഹമ്മെദ് കൊഹാൻ അലിസായ് എന്ന വ്യക്തിയുമായി താരത്തിന്റെ കല്യാണം 2018 ഇത് ഉറപ്പിച്ചതാണ്. ഇരുവരുടെയും നിശ്ചയവും കഴിഞ്ഞു. പിന്നീട് ചില ഈഗോ പ്രേശ്നങ്ങൾ കാരണം ബന്ധം നിർത്തുകയിരുന്നു എന്ന് താരം ബിഗ്‌ബോസിൽ വന്നിട്ട് പറഞ്ഞിട്ടുണ്ടായിരുന്നു. താരത്തിന് ഒരു അനിയനാണ് ഉള്ളത്. അനിയനും ഒരു സ്പോർട്സ് താരമാണ്. ബൈക്ക് ഓടിക്കാനും അറിയാവുന്ന താരത്തിന് ഒരു ബൈക്കും ഉണ്ട്. ജിമ്മിൽ പോകുന്നതിനും സ്പോർട്സിൽ പോകുന്നതിനുമൊക്കെ താരത്തിന് ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ വീട്ടുകാരയുടെ പിന്തുണയാണ് എല്ലാത്തിലും മേൽ നിന്നതു.

അനിയന്റെ കൂടെ കോഴിക്കോട് സ്പോർട്സിൽ പോയപ്പോഴാണ് താരത്തിന്റെ ആഗ്രഹം അവിടെ പറഞ്ഞത്. അതും വ്യത്യാസമായ സ്പോർട്സ് വേണമെന്നാണ് താരം പറഞ്ഞത്. അല്ലാതെ സാധരനെ പോലെ ഓട്ടമോ ചാട്ടമോ അല്ല പകരം ഒരു ആൺകുട്ടീ ചെയ്യുന്ന പോലെത്തെ ഐറ്റം വേണമെന്ന് താരം അങ്ങോട്ട് പറഞ്ഞു. അവരാണ് ബോക്സിങ്ങിനെ പറ്റിയൊക്കെ പറഞ്ഞു കൊടുക്കുന്നത്. അവരാണ് താരത്തിന്റെ ആദ്യത്തെ പിന്തുണ. അങ്ങനെയാണ് താരം ബോക്സിങ്ങിൽ ചേർന്നത്. പിന്നീട് ബോഡി ബിൽഡിങ്ങിലേക്ക് വന്നത് തികച്ചും യാദൃശ്ചികമായാണ്. കല്യാണം കഴിക്കാൻ പോകുന്ന വ്യക്തിയാണ് താരത്തിനോട് ബോഡി ബിൽഡിംഗ് ശ്രമിക്കാൻ പറഞ്ഞതും, താരം ശര്മിച്ചതും അങ്ങനെയാണ്. ജില്ല, സ്റ്റേറ്റ്, നേഷൻ അങ്ങനെ പല സ്ഥലത്തേക്കും താരം പറന്നു. ആദ്യം ജില്ലാ തലത്തിൽ ബോഡി ബിൽഡിംഗ് ശ്രമിച്ചു. അവിടെന്നു ജയിച്ചു വേഗം തന്നെയാണ് താരം ഏഷ്യ ലെവൽ എത്തിയതു. അങ്ങനെ 2017 ൽ ഇന്തോനീഷ്യയിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിക്കൊണ്ടാണ് അന്താരാഷ്ട്ര തലത്തിൽ നേട്ടങ്ങൾ കൊയ്യാൻ തുടങ്ങിയത്. അതെ വർഷത്തിൽ തന്നെ ആലപ്പുഴയിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർ പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ഒരിക്കൽ കൂടി രാജ്യത്തിന് വേണ്ടി വെള്ളിമെഡൽ ജേതാവായി. പിന്നീട് ഇന്നുവരെ താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇതിനുപുറമെ ഡെഡ്‌ലിഫ്റ്റിലും മജ്‌സിയ സ്വർണമെഡൽ നേടി ഇരട്ട സ്വർണം നേടി ചാമ്പ്യൻഷിപ്പിൽ സ്‌ട്രോങ്ങ് വുമൺ അവാർഡ് നേട്ടവും മജിസിയ കരസ്ഥമാക്കി. 2018 ൽ തുർക്കിയിൽ നടന്ന ലോക പഞ്ച ഗുസ്തി മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കി. അതെ വർഷം കൊച്ചിയിൽ നടന്ന മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ വിമൻസ് ഫിറ്റ്നസ് ഫിസിക് വിഭാഗത്തിൽ സ്വർണമെഡൽ ജേതാവായി വാർത്തകളിൽ ഇടം നേടി

majeesiya malayalam bigboss contestant lifestory

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES