Latest News

സാന്ത്വനത്തിലെ വില്ലത്തി സാവിത്രി; ആത്മസഖിയിലെ നന്ദിതയായി എത്തിയപ്പോള്‍ കിട്ടിയ കളിയാക്കലുകള്‍; ബാഹുബലിയില്‍ വരെ സാനിധ്യമായ ദിവ്യയുടെ ജീവിതം

Malayalilife
topbanner
സാന്ത്വനത്തിലെ വില്ലത്തി സാവിത്രി; ആത്മസഖിയിലെ നന്ദിതയായി എത്തിയപ്പോള്‍ കിട്ടിയ കളിയാക്കലുകള്‍; ബാഹുബലിയില്‍ വരെ സാനിധ്യമായ ദിവ്യയുടെ ജീവിതം
ഷ്യാനെറ്റില്‍ അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച സീരിയലാണ് സാന്ത്വനം. വാനമ്പാടി എന്ന സൂപ്പര്‍ഹിറ്റ് സീരിയലിന് ശേഷം ചിപ്പി രഞ്ജിത്ത് നിര്‍മ്മിച്ച് കേന്ദ്രകഥാപാത്രമാകുന്ന സീരിയലാണ് ഇത്. സംപ്രേക്ഷണം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സീരിയല്‍ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് ചിപ്പി സീരിയലില്‍ എത്തുന്നത്. കുട്ടികളില്ലാത്ത എന്നാല്‍ ഭര്‍ത്താവിന്റെ അനുജന്‍മാരെ മക്കളായി കാണുന്ന ശ്രീദേവി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇവരുടെ കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സീരിയലിന്റെ പ്രമേയം.

സീരിയലില്‍ ചിപ്പിയുടെ ഭര്‍ത്താവായി എത്തുന്നത് നടന്‍ രാജീവ് പരമേശ്വരനാണ്. മറ്റ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത് നടന്‍ ഗിരിഷ് നമ്പ്യാര്‍, സജിന്‍ ടിപി, അച്ചു സുഗന്ധ് എന്നിവരാണ്. ഇതില്‍ ഗിരീഷ് അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തിന്റെ മുറപ്പെണ്ണ് അഞ്ജലി എന്ന കഥാപാത്രമായി എത്തുന്ന നടിയും പ്രേക്ഷകരുടെ മനസ് കീഴടക്കിക്കഴിഞ്ഞു. അഞ്ജലിയുടെ അമ്മ സാവിത്രിയായി എത്തുന്നത് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ദിവ്യ ബിനു ആണ്. നെഗറ്റീവ് കഥാപാത്രമാണ് സീരിയലില്‍ താരത്തിന്റേത്. നെഗറ്റീവ് കഥാപാത്രം ആണെങ്കിലും ദിവ്യയെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

അഭിനേത്രി എന്നതിനൊപ്പം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമാണ് ദിവ്യ. ഷോര്‍ട്ട് ഫിലിമുകളിലും സീരിയലുകളിലും സജീവമാണ് ദിവ്യ. ബാഹുബലി മലയാളത്തില്‍ രമ്യ കൃഷ്ണനും, ബാഗമതിയില്‍ അനുഷ്‌ക്കക്കും ശബ്ദം നല്‍കിയത് ദിവ്യയാണ്. മലയാളത്തില്‍ നിരവധി സീരിയലുകളില്‍ അഭിനയിക്കുകയും നടിമാര്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാകുന്നതിനു മുന്നേ ശ്രീ നാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി നോക്കിയിരുന്നു ദിവ്യ. സര്‍ക്കാര്‍ കോളനി എന്ന ചിത്രത്തില്‍ കൊച്ചുപ്രേമന്‍, പൊന്നമ്മ ബാബു എന്നിവര്‍ അഭിനയിച്ച കഥാപാത്രങ്ങളുടെ മകളായി ആ ചിത്രത്തില്‍ ദിവ്യ അഭിനയിച്ചിട്ടുണ്ട്. മഴവില്‍ മനോരമ ചാനലിലെ ഏറെ പ്രസിദ്ധമായ 'ആത്മസഖി' സീരിയലിലെ നായികയായ അവന്തികയ്ക്ക് ശബ്ദം നല്‍കിയത് ദിവ്യയായിരുന്നു. 400ാം എപ്പിസോഡ് വരെയാണ് താരം അവന്തികയ്ക്ക് ശബ്ദം നല്‍കിയത്. എന്നാല്‍ അവന്തിക ഗര്‍ഭിണിയായതോടെ സീരിയലിലെ നായികയായി തുടരാന്‍ സാധിച്ചില്ല. പെട്ടന്നൊരു നടിയെ കണ്ടെത്താനുള്ള ബുദ്ധിമുട്ടുകൊണ്ടും സീരിയല്‍ ക്‌ളൈമാക്‌സിലേക്ക് എത്തുന്നതുകൊണ്ടും  അണിയറപ്രവര്‍ത്തകര്‍ ആ സ്ഥാനത്തേയ്ക്ക് ദിവ്യയെ, അവന്തിക ചെയ്ത നന്ദിത എന്ന കഥാപാത്രമായി അഭിനയിപ്പിക്കാന്‍ തീരുമാനിച്ചു.

ദിവ്യയുടെ ശബ്ദത്തെ സ്വീകരിച്ച പ്രേക്ഷകര്‍ പക്ഷേ ദിവ്യയുടെ നന്ദിത എന്ന കഥാപാത്രത്തെ സ്വീകരിക്കാന്‍ തയ്യാറായില്ല. സോഷ്യല്‍ മീഡിയകളില്‍ കുറെയേറെ നെഗറ്റിവ് റിപ്പോര്‍ട്ടുകള്‍ ഏറ്റുവാങ്ങി നന്ദിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് ദിവ്യയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയായി മാറി. എന്തിനാണ് ആ ചേച്ചിക്ക് പകരം അമ്മയെ തിരഞ്ഞെടുത്തത് എന്ന് തന്റെ മകന്‍ തന്നോട് ചോദിച്ചിരുന്നതായി ദിവ്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അവന്തിക എന്ന റോളിന് വേണ്ടി അന്ന് ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് താന്‍ അതിനായി ജിമ്മില്‍ പോവുകയും മുടി വളര്‍ത്തുകയും ചെയ്തുവെന്നും താരം പറഞ്ഞിരുന്നു. തനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും വളരെ മോശായ കമന്റുകളാണ് ലഭിച്ചതെന്നും എന്നാല്‍ അതൊക്കെ തന്നെ സ്‌ട്രോങ് ആക്കുകയാണ് ചെയ്തതെന്നും താരം വ്യക്തിമാക്കിയിരുന്നു. നടിയാകാനാണോ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആകാന്‍ ആണോ ഏറ്റവും അധികം ഇഷ്ടം എന്ന് ചോദിച്ചാല്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നാണ് ദിവ്യ പറയുക. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയിട്ടാണ് സ്‌ക്രീനിലേക്ക് താരം എത്തുന്നത്. കെകെ രാജീവിന്റെ മഴയറിയാതെ എന്ന പരമ്പരിയിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്. മകളുടെ അമ്മ, എന്റെ പെണ്ണ്, നിലാവും നക്ഷത്രങ്ങളും പ്രണയം തുടങ്ങിയവ സീരിയലിലൊക്കെ ദിവ്യ അഭിനയിച്ചിരുന്നു. ഒപ്പം ഒട്ടുമിക്ക സീരിയലുകളിലേയും മുന്‍നിര നായികമാര്‍്ക് ശബ്ദവും നല്‍കിയിട്ടുണ്ട്.




 

ReplyReply allForward

   
santhwanam serial savithri role divya

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES