വിവാഹിതരായ ദിവസം സോഷ്യല്‍മീഡിയയില്‍ നിറയുന്ന താരങ്ങളാണ് നടി ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. രണ്ട് മക്കള്‍ക്കൊപ്പം സന്തുഷ്ടമായി ജീവിക്കുമ്പോഴും സോഷ്യല്‍മീഡിയ വഴിയുള്ള ആക്രമണങ്ങള്‍ ഇരുവരും നേരിടേണ്ടി വരുന്നുണ്ട്. നടി ദിവ്യ ശ്രീധര്‍ അടുത്തിടെ തന്റെ പ്രതിസന്ധികാലത്തെക്കുറിച്ചും ശമ്പളത്തെക്കുറിച്ചും പങ്ക് വച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ആദ്യ വരുമാനം വെറും 60 രൂപയായിരുന്നുവെന്നും എത്ര വളര്‍ന്നാലും സ്വന്തം വേരുകള്‍ മറക്കില്ലെന്നും ആദ്യകാല സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതില്‍ തെറ്റില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ശ്രീധര്‍ തന്റെ സിനിമാ-സീരിയല്‍ രംഗത്തെ കരിയറിനെക്കുറിച്ചും ജീവിതത്തിലെ കഷ്ടപ്പാടുകളെക്കുറിച്ചും തുറന്നുപറഞ്ഞത്.
അറുപത് രൂപയായിരുന്നു ആദ്യത്തെ കൂലിയായി ലഭിച്ചതെന്ന് ദിവ്യ ശ്രീധര്‍ ഓര്‍ത്തെടുത്തു. ഇത്രയധികം വളര്‍ന്നിട്ടും അന്നത്തെ സാഹചര്യങ്ങള്‍ മറന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവെച്ചപ്പോള്‍ പലരും തന്നെ കുറ്റപ്പെടുത്തിയെന്നും അതുകൊണ്ട് ഇനി അത്തരം കാര്യങ്ങള്‍ സംസാരിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് അമ്മ കുടുംബശ്രീയില്‍ നിന്ന് വായ്പയെടുത്ത് ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിച്ചതിനെക്കുറിച്ചും അവര്‍ വിവരിച്ചു. എട്ടായിരം രൂപ വായ്പയെടുത്ത് ആറായിരം രൂപ കോഴ്‌സ് ഫീസിനും ബാക്കി തുകയ്ക്ക് വസ്ത്രങ്ങള്‍ക്കുമായി ഉപയോഗിച്ചു. കോഴ്‌സ് കഴിഞ്ഞ് പാര്‍ലറില്‍ ജോലിക്ക് കയറിയപ്പോള്‍ ആദ്യ ശമ്പളം 1500 രൂപയായിരുന്നു. പിന്നീട് അത് അയ്യായിരവും ആറായിരവുമൊക്കെയായി ഉയര്‍ന്നു.
സ്വന്തമായി ബ്യൂട്ടി പാര്‍ലര്‍ ആരംഭിച്ചെങ്കിലും ജീവിതത്തിലുണ്ടായ ചില പ്രശ്‌നങ്ങള്‍ കാരണം രണ്ടര ലക്ഷം രൂപ നഷ്ടത്തില്‍ അത് വില്‍ക്കേണ്ടി വന്നതായും അവര്‍ പറഞ്ഞു. മകനുമായി തിരുവനന്തപുരത്തേക്ക് ഒളിച്ചോടി വന്നാണ് വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. 'ഭദ്ര' എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്. ഇതുവരെ 24 സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇന്ന് നല്ല പ്രതിഫലം ലഭിക്കുന്നുണ്ടെന്നും ദിവ്യ ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യത്തെ സീരിയല്‍ സാലറി എന്ന് പറയുന്നത് മൂവായിരത്തി അഞ്ഞൂറ് രൂപയാണ്. അവിടെനിന്നും വച്ചടി വച്ചടി കയറ്റം ഉണ്ടായി. ഇപ്പോള്‍ ഞാന്‍ ഇരുപത്തി അഞ്ചോളം സീരിയലുകള്‍ ചെയ്തു. ഇപ്പോള്‍ കുഴപ്പം ഇല്ലാത്ത പേയ്മെന്റും കാര്യങ്ങളും ഒക്കെ ഉണ്ടെന്നും താരം പങ്ക് വച്ചു.
യമുന ചേച്ചിയുടെ ജീവിതം പറയുമ്പോള്‍ എന്റെ ജീവിതവും ആയി എവിടെയൊക്കെയോ സമാനതകള്‍ ഉണ്ടെന്ന് മനസിലാകും. മക്കള്‍ക്ക് വേണ്ടി ആയിരുന്നു നമ്മുടെ ജീവിതം. കാരണം നമ്മള്‍ കടന്നുപോയ മോശം അവസ്ഥകള്‍ മക്കള്‍ക്ക് ഉണ്ടാകരുതെന്നാണ് ഞാന്‍ ആഗ്രഹിച്ചത്; ദിവ്യ പറയുമ്പോള്‍ പിന്നീട് സംസാരിക്കുന്നത് ക്രിസ് ആണ്. പണത്തിന്റെ വില അറിയാത്തവര്‍ ആണ് ദിവ്യയെ വിവാഹ സമയത്ത് കുറ്റപെടുത്തിയതെന്നാണ് ക്രിസ് പറയുന്നത്.
ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ കോവിഡ് സമയത്ത് പാര്‌ലറിലെ സാധനങ്ങള്‍ വിറ്റു ജീവിച്ച ആളാണ് ദിവ്യ. അവളെ കുറിച്ചാണ് പണം കണ്ടിട്ടാണ് എന്നെ കിട്ടിയതെന്ന് പറയുന്നത്. അങ്ങനെയുള്ള ആള് ബാങ്ക് ബാലന്‍സ് കണ്ടുവന്നതല്ല, ഞാന്‍ പിന്തുണക്കും എന്ന ബലത്താല്‍ ആണ് വിവാഹം ചെയ്യുന്നത്.