വിവാഹത്തിന് നല്‍കിയത് 35 ലക്ഷം രൂപയും 150 ഗ്രാം സ്വര്‍ണവും; വീണ്ടും സ്ത്രീധനം വേണമെന്ന് പറഞ്ഞ് മാനസികമായും ശാരീരകമായും ഉപദ്രവിച്ചു; മരിക്കുമ്പോള്‍ ശില്‍പ ഒന്നരമാസം ഗര്‍ഭിണി; ഭര്‍ത്താവിന്റെ വീട്ടില്‍ ശില്‍പയ്ക്ക് സംഭവിച്ചത്; കണ്ണീരോടെ മാതാപിതാക്കള്‍

Malayalilife
വിവാഹത്തിന് നല്‍കിയത് 35 ലക്ഷം രൂപയും 150 ഗ്രാം സ്വര്‍ണവും; വീണ്ടും സ്ത്രീധനം വേണമെന്ന് പറഞ്ഞ് മാനസികമായും ശാരീരകമായും ഉപദ്രവിച്ചു; മരിക്കുമ്പോള്‍ ശില്‍പ ഒന്നരമാസം ഗര്‍ഭിണി;  ഭര്‍ത്താവിന്റെ വീട്ടില്‍ ശില്‍പയ്ക്ക് സംഭവിച്ചത്; കണ്ണീരോടെ മാതാപിതാക്കള്‍

പെണ്‍മക്കള്‍ ഉള്ള എല്ലാ മാതാപിതാക്കളുടെയും സ്വപ്‌നാണ് അവളുടെ വിവാഹം. പഠിപ്പിച്ച് മികച്ച ജോലി നേടിക്കഴിഞ്ഞാല്‍ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് നല്ലൊരു വിവാഹവും വിവാഹ ജീവിതവും. ഇതിനായി എത്ര പണം വേണമെങ്കിലും ചിലവാക്കാന്‍ മാതാപിതാക്കള്‍ക്ക് മടിയില്ല. കടം എടുത്ത് വരെ മകള്‍ക്ക് വേണ്ടി വിവാഹം നടത്തുന്ന മാതാപിതാക്കള്‍ ഉണ്ട്. കെട്ടിച്ച് വിടുന്ന വീടുകളില്‍ സന്തോഷമായിരിക്കാന്‍ മകള്‍ക്ക് വേണ്ടുന്ന സ്വര്‍ണവും പണവും നല്‍കിയാണ് ചില മാതാപിതാക്കള്‍ കെട്ടിച്ച് വിടുന്നത്. എന്നാല്‍ ഈ സ്ത്രീധനം തന്നെ പെണ്‍കുട്ടികള്‍ക്ക് ഒരു മരണ എന്ന വഴിയിലേക്ക് ജീവിതം മാറ്റിമറിക്കുന്ന ഒന്നാണ്. സ്ത്രീധനത്തിന്റെ പേരില്‍ നിരവധി പെണ്‍കുട്ടകളാണ് ഭര്‍ത്തൃവീട്ടില്‍ പീഡനം അനുഭവിക്കുന്നത്. അവരുടെ പീഡനം കൊണ്ട് മരിക്കുന്നവരും ഉണ്ട്. ഇപ്പോള്‍ അങ്ങനെയൊരു ജീവിത കഥയാണ് പുറത്ത് വരുന്നത്. 

ഒന്നര മാസം ഗര്‍ഭിണിയുമായിരുന്ന ശില്‍പയുടെ ജീവിതം ഒരു ദുരന്തത്തില്‍ അവസാനിച്ചു. ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ശില്‍പയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീധനപീഡനമാണ് മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. 2022 ഡിസംബറിലാണ് പ്രവീണും ശില്‍പയും വിവാഹിതരായത്. വിവാഹസമയത്ത് 35 ലക്ഷം രൂപയും 150 ഗ്രാം സ്വര്‍ണവും സ്ത്രീധനമായി നല്‍കിയതായി ശില്‍പയുടെ കുടുംബം പറയുന്നു. വിവാഹത്തിനു ശേഷം കുറച്ച് നാളുകള്‍ ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന പ്രവീണ്‍ പിന്നീട് ജോലി രാജിവച്ച് പാനിപൂരി വില്‍പ്പന നടത്തുന്ന ചെറിയ ബിസിനസിലേക്ക് മാറി. ഇരുവര്‍ക്കും ഒരു കുഞ്ഞു മകന്‍ ജനിച്ചു. പക്ഷേ വിവാഹ ജീവിതത്തില്‍ രണ്ട് പേര്‍ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ വന്ന് തുടങ്ങി. സ്ത്രീധനവുമായി ബന്ധപ്പെട്ടാണ് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്. വീണ്ടും പ്രവീന്‍ ശില്‍പയുടെ അടുത്ത് പണം ചോദിച്ചുകൊണ്ടേ ഇരുന്നു. കിട്ടാത്തതിന്റെ പേരില്‍ എന്നും ഭാര്യയുമായി വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ മാനസികമായും വേദനിപ്പിച്ചിരുന്നു. തുടര്‍ന്ന് എല്ലാം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശില്‍പയുടെ മരണത്തില്‍ ബന്ധുക്കളെയും വേദനയിലാണ്. 

വിവാഹത്തിന് ശേഷം ചില മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രവീണും അമ്മ ശാന്തവ്വയും ചേര്‍ന്ന് ശില്‍പയുടെ വീട്ടുകാരോട് അഞ്ചുലക്ഷം രൂപ കൂടി സ്ത്രീധനമായി നല്‍കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ടായിരുന്നു. കുടുംബം ഇതിനകം തന്നെ 35 ലക്ഷം രൂപയും 150 ഗ്രാം സ്വര്‍ണവും നല്‍കിയിട്ടുണ്ടെങ്കിലും, ഇനിയും പണം വേണമെന്ന ആവശ്യം അവസാനിച്ചില്ലെന്നാണ് ശില്‍പയുടെ ബന്ധുക്കളുടെ ആരോപണം. ഈ ആവശ്യം നിറവേറ്റാനായില്ലെന്ന് പറഞ്ഞാല്‍ ശില്‍പയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. ദിവസേനയും ചെറിയ കാരണങ്ങള്‍ പറഞ്ഞ് ശില്‍പയെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നുവെന്നാണ് ആരോപണം. അവള്‍ പലപ്പോഴും അമ്മയോടും സുഹൃത്തുക്കളോടും തന്റെ ദുഖങ്ങള്‍ പങ്കുവച്ചിരുന്നു.

പണം നല്‍കാനായില്ലാത്തത് കാരണം വീട്ടിലെ പ്രശ്‌നങ്ങള്‍ ദിനംപ്രതി വഷളായി. പ്രവീണിന്റെയും അമ്മ ശാന്തവ്വയുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതിനാല്‍ വീട്ടിലെ അന്തരീക്ഷം ശില്‍പയ്ക്ക് സഹിക്കാനാവാത്തവിധം മോശമായി. ഒടുവില്‍, പ്രവീണിന്റെ കുടുംബം ശില്‍പയെ സ്വന്തം വീട്ടിലേക്ക് തിരിച്ചയച്ചു. ഇത് ശില്‍പയ്ക്ക് വലിയൊരു ആഘാതമായി. വിവാഹജീവിതം രക്ഷിക്കാനായി പലരും ഇടപെട്ടെങ്കിലും കാര്യമായ മാറ്റം ഉണ്ടായില്ല. ശില്‍പയെ വീണ്ടും ഭര്‍ത്താവിന്റെ വീട്ടിലേക്ക് അയക്കാനായി അമ്മ ശാരദ വലിയ കഷ്ടപ്പാടുപോലും സഹിച്ച് പണം കണ്ടെത്തി. കുടുംബം പ്രതീക്ഷിച്ചത്, ഇനിയും പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും, മകളുടെ ജീവിതം വീണ്ടും സാധാരണ നിലയിലാകും എന്നും ആയിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളും തകര്‍ന്നു. ശില്‍പക്കെതിരായ പീഡനങ്ങള്‍ തുടര്‍ന്നുവെന്നും അവളെ വീണ്ടും മാനസികമായി വേദനിപ്പിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

ഒടുവില്‍, ഈ മാസം 26-ന് ദുരന്തവാര്‍ത്തയാണ് കുടുംബത്തെ എത്തിയത്. പ്രവീണിന്റെ വീട്ടുകാര്‍ ശില്‍പ ആത്മഹത്യ ചെയ്തതായി അറിയിച്ചു. വിവരം കേട്ട് കുടുംബം ഉടന്‍ വീട്ടിലെത്തി. അവിടെ കണ്ട കാഴ്ച ബന്ധുക്കളെ ഞെട്ടിച്ചു  ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലാണ് ശില്‍പയുടെ ശരീരം കണ്ടെത്തിയത്. സംഭവത്തിന്റെ ഭീകരതയും, ശില്‍പ അനുഭവിച്ച വേദനയും ഓര്‍ത്തപ്പോള്‍ നാട്ടുകാരും ബന്ധുക്കളും കണ്ണീരോടെ നിന്നു. കുടുംബം ആരോപിക്കുന്നത്, തുടര്‍ന്നുണ്ടായ പീഡനങ്ങളാണ് ശില്‍പയെ ഈ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ്. ഒന്നര മാസം ഗര്‍ഭിണിയും ആയിരുന്നു. 

dowry women sucicide bangalore

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES