ലോകത്തെ തന്നെ നടുക്കിയ ആകാശദുരന്തമാണ് ഇന്നലെ അഹമ്മദാബാദില്‍ നടന്നത്. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ വിമാനത്താവളത്തിനു സമീപത്ത് മേഘാനി എന്ന പ്രദേശത്ത് ഇന്റേണ്‍ ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളിലേക്കാണു തൊട്ടടുത്ത എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ചെന്നു പതിച്ചത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാളൊഴികെ 241 പേരും മരിക്കുകയും ഹോസ്റ്റലിലെ മെസ്സില്‍ ഭക്ഷണം കഴിക്കാനെത്തിയ നിരവധി പേര്‍ വിമാനം ഇടിച്ചു കയറിയും വന്‍ പൊട്ടിത്തെറിയിലും പെട്ട് കെട്ടിടം തകര്‍ന്ന് സംഭവസ്ഥലത്തുവച്ചുതന്നെ നിരവധി ആളുകള്‍ മരിക്കുകയും ചെയ്തു. ഇപ്പോഴിതാ അപകടത്തില്‍ നിന്നും രക്ഷപെട്ട ആശ്വാസത്തിലാണ് നടന്‍ ബാലയുടെ മുന്‍ ഭാര്യയായ എലിസബത്ത് ഉദയന്‍. സ്വന്തം ജീവന്‍ രക്ഷപെട്ട ആശ്വാസം ഉണ്ടെങ്കിലും മനസ്സില്‍ പ്രിയപ്പെട്ടവരെയും കൊല്ലപ്പെട്ട ആളുകളെയും ഓര്‍ത്തുള്ള ദുഃഖത്തിലാണ് എലിസബത്ത് ഉദയന്‍. എലിസബത്തിനൊപ്പം ജോലി ചെയ്തിരുന്ന നിരവധി പേരാണ് മരിച്ചത്.
ഏകദേശം രണ്ടു വര്‍ഷത്തോളമായി അഹമ്മദാബാദിലെ ആശുപത്രിയില്‍ ഡോക്ടര്‍ ആയി സേവനം അനുഷ്ഠിക്കുകയാണ് എലിസബത്ത് ഉദയന്‍. ഒരുപാട് ആളുകള്‍, തന്റെ സഹപ്രവര്‍ത്തകര്‍ എംബിബിഎസ് സ്റ്റുഡന്റസ് ഒക്കെയും കൊല്ലപ്പെട്ടു. ഒരുപാട് പേര് പരിക്കുകളോടെ ചികിത്സയില്‍ ആണ്. ഞാന്‍ സെയ്ഫാണ് എങ്കിലും ചികിത്സയില്‍ ഉള്ള എല്ലാ ആളുകള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണം എന്നുമാണ് എലിസബത്ത് അപകടത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ടെന്നും എലിസബത്ത് പറഞ്ഞു. കേരളത്തില്‍ കുന്ദംകുളത്തിനടുത്തുള്ള ഒരു ഹോസ്പിറ്റലില്‍ ജോലി നോക്കുകയായിരുന്നു എലിസബത്ത്. ഈ അടുത്താണ് എംഡി പഠനത്തിനും ജോലിയ്ക്കുമായി അഹമ്മദാബാദിലേക്ക് പോയത്. അവിടെ ഫ്ളാറ്റെടുത്ത് അമ്മയ്ക്കൊപ്പമാണ് എലിസബത്ത് കഴിയുന്നത്.
നടന്‍ ബാലയുടെ മുന്‍ പങ്കാളി കൂടിയായ എലിസബത്ത് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയശേഷം ആണ് ജൂനിയര്‍ ഡോക്ടര്‍ ആയി സേവനം അനുഷ്ഠിക്കുന്നത്. ഒരു വ്‌ളോഗര്‍ കൂടിയായ എലിസബത്ത് ഇതേ ഹോസ്പിറ്റലിനെ കുറിച്ച് പലവട്ടം സംസാരിച്ചിരുന്നു. അതുകൊണ്ടുതന്നെ അപകടത്തിന്റെ വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ നിരവധി പേരാണ് എലിസബത്തിനെ അന്വേഷിച്ചതും തിരക്കിയതും. അതിനുള്ള മറുപടി ആയിട്ടാണ് ഇപ്പോള്‍ താരം എത്തിയത്. ഞാന്‍ നിങ്ങളെ കുറിച്ച് ചിന്തിച്ചതെ ഉള്ളൂ. എലിസബത്ത് സേഫ് ആണെന്ന് അറിഞ്ഞതില്‍ ദൈവത്തിനു നന്ദി. ആ വാര്‍ത്ത കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്നത് നീയായിരുന്നു എന്നാണ് എലിസബത്തിനോടായി ആരാധകര്‍ പറയുന്നത്.
അതേസമയം എംജി ശ്രീകുമാറും പോസ്റ്റുമായി രംഗത്തുവന്നിരുന്നു. ഓരോ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുമ്പോഴും, ലാന്‍ഡ് ചെയ്യുമ്പോഴും, ഞാന്‍ ഒരുപാട് പ്രാര്‍ഥിക്കാറുണ്ട്. ഹാവ് എ സേഫ് ഫ്ലൈറ്റ്. എല്ലാവരെയും കാത്ത് കൊള്ളേണമേ. ഫ്ലൈറ്റില്‍ പോയവര്‍ പറഞ്ഞില്ലെങ്കിലും എന്നെപോലെയാകും എല്ലാ യാത്രക്കാരും, മനുഷ്യരും . ദൈവത്തെ വിളിച്ചു പോകും. ( എന്റെ കാര്യം). എത്ര മോഹങ്ങള്‍, സ്വപ്‌നങ്ങള്‍, എല്ലാം എരിഞ്ഞടങ്ങി. ദുഃഖം....... ഒരേകാന്ത സഞ്ചാരി ആദരാഞ്ജലികള്‍ - എംജി കുറിച്ചു.
കഴിഞ്ഞദിവസം ഉച്ചക്കാണ് ലോകത്തെ നടുക്കിയ വിമാന ദുരന്തം ഉണ്ടായത്. ഉച്ചയ്ക്ക് 1.38നാണ് എഐ 171 ബോയിങ് 7878 ഡ്രീംലൈനര്‍ വിമാനം ടേക്ക് ഓഫ് ചെയ്തത്. പറന്നുയര്‍ന്നു അഞ്ചു മിനിറ്റിനുള്ളില്‍തന്നെ വിമാനം താഴേക്ക് പതിച്ചു. 625 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് വിമാനം തകര്‍ന്നു വീഴുന്നത് വിമാനത്തില്‍ ഉണ്ടായിരുന്ന 241 യാത്രക്കാരും മരണമടഞ്ഞു. ഒരാള്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപെട്ടത്.