കുട്ടി വഴിയിലേക്ക് പോകാതിരിക്കാന്‍ ഗേറ്റ് അടച്ചു; പിന്നാലെ ദേഹത്തേക്ക് മറിഞ്ഞ് വീണ് അപകടം; ആശുപത്രിയില്‍ കഴിഞ്ഞത് വെന്റിലേറ്ററില്‍; ഒടുവില്‍ ദാരുണാന്ത്യം; നിരക്കി മാറ്റുന്ന ഗേറ്റ് ദേഹത്തേക്ക് വീണ് ഒന്നരവയസ്സുകാരന് സംഭവിച്ചത്

Malayalilife
കുട്ടി വഴിയിലേക്ക് പോകാതിരിക്കാന്‍ ഗേറ്റ് അടച്ചു; പിന്നാലെ ദേഹത്തേക്ക് മറിഞ്ഞ് വീണ് അപകടം; ആശുപത്രിയില്‍ കഴിഞ്ഞത് വെന്റിലേറ്ററില്‍; ഒടുവില്‍ ദാരുണാന്ത്യം; നിരക്കി മാറ്റുന്ന ഗേറ്റ് ദേഹത്തേക്ക് വീണ് ഒന്നരവയസ്സുകാരന് സംഭവിച്ചത്

ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നമ്മള്‍ മുന്‍കൂട്ടി അറിഞ്ഞോ പദ്ധതിയിട്ടോ ഉള്ളതല്ല. ചില സംഭവങ്ങള്‍ ഒരിക്കലും നമ്മള്‍ കരുതാത്ത സമയത്തും സ്ഥലത്തും സംഭവിച്ചുപോകും. ചെറിയൊരു നിമിഷം പോലും ജീവിതത്തെ മുഴുവന്‍ മാറിമറിക്കാനുള്ള ശക്തി ഉണ്ടാക്കാം. ഒരുകാലത്ത് സന്തോഷത്തോടെ ചിരിച്ചുകൊണ്ടിരുന്ന ഒരു കുടുംബം, അടുത്ത നിമിഷം തന്നെ കണ്ണീരിലും ദു:ഖത്തിലും മുങ്ങിപ്പോകാം. സന്തോഷം ദു:ഖമായി മാറാന്‍ അധികം സമയം വേണ്ടെന്നതാണ് ജീവിതത്തിന്റെ സത്യമാണ്. വീട്ടില്‍ കളിച്ചുക്കൊണ്ടിരുന്ന ഒരു കുഞ്ഞിന്റെ ജീവന്‍ എത്ര പെട്ടെന്നാണ് ഇല്ലാതായത്. ഒരു അശ്രദ്ധയാണ് ആ ജീവന്‍ നഷ്ടമാകാന്‍ കാരണം എന്നത് എല്ലാവരെയും ദുഃഖത്തിലാക്കുന്നതാണ്. തന്റെ ഏകമകന്‍ നഷ്ടമായതിന്റെ ദുഃഖത്തിലാണ് മാതാപിതാക്കളും നാട്ടുകാരും ബന്ധുക്കളും. 

ഗേറ്റ് അടയ്ക്കുന്നതിനിടെ ഉണ്ടായ അപകടമാണ് ഒരു കുടുംബത്തെ ആഴത്തിലുള്ള ദുഃഖത്തിലാഴ്ത്തിയരിക്കുന്നത്. ഒന്നര വയസ് പ്രായമായിരുന്ന കൊച്ചു ജീവന്‍, ചികിത്സയ്ക്കായി ദിവസങ്ങളോളം പോരാടിയെങ്കിലും അവസാനം രക്ഷിക്കാനായില്ല. മരിച്ചത് തൃശൂര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ആയ വൈക്കം ടിവിപുരം മണിമന്ദിരം വീട്ടില്‍ അഖില്‍ മണിയപ്പന്റെയും, ആലപ്പുഴ പഴവീട് തെക്കേ അത്തിത്തറ വീട്ടില്‍ അശ്വതിയുടെയും ഏക മകന്‍ റിഥവാണ്. ഏറെ കരുതലോടെയാണ് കുടുംബം കുഞ്ഞിനെ വളര്‍ത്തിയിരുന്നത്. അവരുടെ എല്ലാ പ്രതീക്ഷകളും സ്വപ്‌നങ്ങളും നിറച്ചിരുന്നത് ഈ കൊച്ചു മിടുക്കനായിരുന്നു. നിരക്കി മാറ്റാവുന്ന വലിയ ഇരുമ്പ് ഗേറ്റ് അടയ്ക്കുന്നതിനിടെ, അപകടകരമായി മറിഞ്ഞ് കുഞ്ഞിന് മേല്‍ വീനതാണ് ദുരന്തത്തിന് കാരണമായത്. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധം ഒരു നിമിഷത്തില്‍ സന്തോഷം ദു:ഖമായി മാറി, കുടുംബത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. 

അപകടം സംഭവിച്ചത് കഴിഞ്ഞ 22-ാം തീയതി രാവിലെ 11 മണിയോടെയായിരുന്നു. അന്ന് കുടുംബം എല്ലാം ചേര്‍ന്ന് ആലപ്പുഴയിലെ പഴവീട്ടിലെ വീട്ടില്‍ എത്തിയിരുന്നു. അശ്വതിയുടെ അമ്മയുടെ ആരോഗ്യനില മോശമാണെന്ന് അറിഞ്ഞപ്പോള്‍ അവരെ കാണാനും കുറച്ച് സമയം എല്ലാവരും ഒത്ത് ചെലവഴിക്കാനും വൈക്കത്തില്‍ നിന്ന് കുടുംബം എല്ലാവരും എത്തിയതായിരുന്നു. വീട്ടില്‍ പതിവുപോലെ ചെറിയ തിരക്കുകളായിരുന്നു. അമ്മയോട് വിശേഷങ്ങളും ആരോഗ്യത്തെ കുറിച്ചുമൊക്കെ സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു റിഥവിന്റെ അമ്മ. അവന്‍ എന്നത്തെയും പോലെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുഞ്ഞ് മുറ്റത്ത് നിന്ന് കളിക്കുന്നതുകൊണ്ട് തന്നെ വഴിയിലേക്ക് ഇറങ്ങാതിരിക്കാനാണ് ഗേയിറ്റ് അടക്കാന്‍ പോയത്. നിരക്കി മാറ്റുന്ന ഭാരം കൂടിയ ഗേറ്റായിരുന്നു. ഗേറ്റ് അടച്ചതിന് ശേഷം റിഥവിന്റെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ആ അപകടം ആരും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 

പെട്ടെന്ന് സംഭവിച്ച അപകടം കണ്ടപ്പോള്‍ ഒരു നിമിഷം എന്ത് ചെയ്യണമെന്ന് ആര്‍ക്കും മനസ്സിലായില്ല. കുഞ്ഞിന്റെ ശരീരത്തിനുമുകളിലേക്ക് ഗേറ്റ് വീഴുന്നത് കണ്ടപ്പോള്‍ അകത്ത് ഇരുന്ന അമ്മ പെട്ടെന്ന് പേടിച്ച് നിലവിളിച്ചുകൊണ്ട് കുഞ്ഞിന്റെ അടുത്തേക്ക് ഓടി എത്തി. അവരുടെ കരച്ചില്‍ കേട്ട് അകത്ത് ഉണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും ഈ സമയം സഹായത്തിന് എത്തി. എല്ലാവരും ചേര്‍ന്നാണ് കുഞ്ഞിന്റെ ദേഹത്തെ ഗേറ്റ് മാറ്റിയത്. ഗേറ്റിന്റെ അടിയില്‍ നിന്നും കുഞ്ഞിനെ എടുക്കുമ്പോള്‍ കുട്ടിക്ക് ബോധം ഉണ്ടായിരുന്നില്ല. കുഞ്ഞിനെ വിളിച്ച് നോക്കിയെങ്കിലും അനക്കും ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള മാര്‍ഗം നോക്കി തുടങ്ങി. കുഞ്ഞിനെയും താങ്ങി പിടിച്ച് അവര്‍ അടുത്തുള്ള ആശുപത്രിയിലേക്ക് പാഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തി പ്രാഥമിക ചികിത്സ നല്‍കി. തലയ്ക്കായിരുന്നു കുട്ടിയുടെ പരിക്ക്. 

അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആദ്യം എല്ലാവരും വലിയ ആശങ്കയിലായിരുന്നു, പക്ഷേ കുഞ്ഞ് ജീവനോടെ ഇരിക്കുന്നതായി കണ്ടപ്പോള്‍ രക്ഷിക്കാമെന്ന പ്രതീക്ഷ കുടുംബത്തിനും നാട്ടുകാര്‍ക്കും ഉണ്ടായി. എന്നാല്‍ പരിശോധനകള്‍ക്കുശേഷം പരിക്ക് വളരെ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തലച്ചോറിന് ഭാരം കൂടിയ ആഘാതം ഉണ്ടായതിനാല്‍ കുഞ്ഞിനെ തല്‍ക്ഷണം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സ തുടങ്ങി. ദിവസങ്ങളോളം ഡോക്ടര്‍മാര്‍ വലിയ പരിശ്രമത്തോടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും, പരിക്കിന്റെ ഗുരുതരം കാരണം ചികിത്സ ഫലിച്ചില്ല. ഒടുവില്‍ ആ കുരുന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. 

ജീവിതത്തിലെ ഏറ്റവും വലിയ വേദനയാണ് സ്വന്തം കുഞ്ഞിനെ രക്ഷിക്കാന്‍ കഴിയാതെ മാതാപിതാക്കള്‍ അനുഭവിക്കുന്നത്. കണ്ണുകളില്‍ നിറഞ്ഞു നിന്ന സ്വപ്‌നങ്ങളും പ്രതീക്ഷകളും, ഓരോ ദിവസവും വളരുന്ന ചിരിയും കളിയും എല്ലാം ഒരുനിമിഷം കൊണ്ട് മാഞ്ഞുപോയിരിക്കുകയാണ്. എന്റെ കുഞ്ഞ് മടങ്ങിവരും, വീണ്ടും ചിരിക്കും, വീണ്ടും വിളിക്കും,'' എന്നൊരു ചെറു വിശ്വാസം അവസാനത്തേയ്ക്കും അമ്മയുടെ മനസ്സില്‍ നിലനിന്നിരുന്നു. അച്ഛന്‍ മിണ്ടാതെയും കണ്ണീരോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ചികിത്സയുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ജീവിതത്തിന്റെ ഏറ്റവും വലിയ നഷ്ടമായി, മാതാപിതാക്കളുടെ കരങ്ങളില്‍ തീരാനോവിയായി മാറിയ കുഞ്ഞിന്റെ ഓര്‍മ്മകള്‍ മാത്രമാണ് ഇനി അവര്‍ക്കൊപ്പം.

gate accident one year old child death

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES