''ഞാന്‍ ഡൈ ചെയ്യൂല്ല, വേണേല്‍ ഡിവോഴസ് ചെയ്യാം'' അച്ഛനൊപ്പമുളള കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും ചിത്രം പങ്കുവച്ചുകൊണ്ടാണ് ഗായത്രി അരുണ്‍

Malayalilife
 ''ഞാന്‍ ഡൈ ചെയ്യൂല്ല, വേണേല്‍ ഡിവോഴസ് ചെയ്യാം''  അച്ഛനൊപ്പമുളള കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും ചിത്രം പങ്കുവച്ചുകൊണ്ടാണ് ഗായത്രി അരുണ്‍


മിനിസ്‌ക്രീനില്‍ വളരെ വിജയകരമായിരുന്ന സീരിയലാണ് പരസ്പരം. ആറ് വര്‍ഷമാണ് ഈ സീരിയല്‍ പ്രദര്‍ശിപ്പിച്ചത്. സീരിയലില്‍ ഗായത്രി അരുണ്‍ അവതരിപ്പിച്ച ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആറ് വര്‍ഷത്തിന് ശേഷം സീരിയല്‍ അവസാനിച്ചിരുന്നു. പിന്നീട് അവതാരകയായും ബിഗ്‌സ്‌ക്രീനിലും താരം സജീവയായിരുന്നു. ഇപ്പോള്‍ ഗായത്രി സൂര്യ ടിവിയിലെ ലാഫിങ്ങ് വില്ല എന്ന പരിപാടി അവതരിപ്പിക്കുകയാണ്. ഒപ്പം ചില സിനിമകളിലും താരം അഭിനയിച്ചു. സര്‍വ്വോപരി പാലാക്കാരനിലാണ് ഗായത്രി ആദ്യം അഭിനയിച്ചത്  നല്ലൊരു ക്യാരക്ടര്‍ വേഷമായിരുന്നു അതില്‍. ഓര്‍മ്മ, തൃശൂര്‍ പൂരം എന്ന സിനിമയിലും ഗായത്രി അഭിനയിച്ചുകഴിഞ്ഞു. സിനിമയില്‍ നിന്ന് വേറെയും ഓഫര്‍ വന്നിരുന്നു. നല്ല ക്യാരക്ടര്‍ കിട്ടിയാല്‍ ചെയ്യുമെന്നും എന്നാല്‍ അതിനുവേണ്ടി ശ്രമിക്കുന്നില്ലെന്നും ഗായത്രി പറയുന്നു.  വണ്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പമാണ് ഇപ്പോള്‍ ഗായത്രി അഭിനയിക്കുന്നത്. ഇന്നലെ തന്റെ അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ താരം പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

''എന്റെ ബര്‍ത്‌ഡേ ബോയ്‌ക്കൊപ്പം എല്ലാ കാര്യത്തിലും തമാശ കണ്ടു പിടിക്കുന്ന മനുഷ്യന്‍. കറുത്ത മുടിയും പ്രായം കുറവ് തോന്നിക്കുന്നവരുമായ അച്ഛന്റെ കൂട്ടുകാരെ നോക്കാന്‍ ഞാനും എന്റെ സഹോദരനും പറയുമ്പോള്‍ അദ്ദേഹത്തിന് എന്നും ഒരു മറുപടി ഉണ്ടായിരുന്നു. ''ഞാന്‍ ഡൈ ചെയ്യൂല്ല, വേണേല്‍ ഡിവോഴസ് ചെയ്യാം'' അച്ഛന്‍. അച്ഛനൊപ്പമുളള കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും ചിത്രം  പങ്കുവച്ചുകൊണ്ടാണ് ഗായത്രി കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവയായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ലോകസംഗീത ദിനത്തില്‍ മനോഹരമായ ഒരു പാട്ടും താരം ആരാധകരോട് പങ്കുവച്ചത്. നിലാ കായ്കിറത് എന്ന ഗാനം അതിമനോഹരമായിട്ടാണ് ഗായത്രി പാടിയത്. താരത്തിന്റെയും കുടുംബത്തിനും ഒപ്പമുളള ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കുകയാണ്.

 


 

Read more topics: # gayathri arun,# news
gayathri arun news

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES