Latest News

ഗ്രാമങ്ങളിലൂടെയുള്ള യാത്രയില്‍ നിരവധി ജീവിതങ്ങളെ അടുത്തു കണ്ടു; ഒരു രാത്രി റോഡില്‍ ഉറങ്ങേണ്ടി വന്നപ്പോള്‍ ഒരാള്‍ ഉണര്‍ന്ന് ഇരിന്നു; കൈകളില്‍ കുരുമുളക് സ്‌പ്രേയും കരുതി;ഏതോ അദൃശ്യ ശക്തി തങ്ങളോടൊപ്പം ഉണ്ടായിരുന്നതായി തോന്നി; കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ യാത്രയെക്കുറിച്ച് നടി ഗൗരി കൃഷ്ണന്‍

Malayalilife
 ഗ്രാമങ്ങളിലൂടെയുള്ള യാത്രയില്‍ നിരവധി ജീവിതങ്ങളെ അടുത്തു കണ്ടു; ഒരു രാത്രി റോഡില്‍ ഉറങ്ങേണ്ടി വന്നപ്പോള്‍ ഒരാള്‍ ഉണര്‍ന്ന് ഇരിന്നു; കൈകളില്‍ കുരുമുളക് സ്‌പ്രേയും കരുതി;ഏതോ അദൃശ്യ ശക്തി തങ്ങളോടൊപ്പം ഉണ്ടായിരുന്നതായി തോന്നി; കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ യാത്രയെക്കുറിച്ച് നടി ഗൗരി കൃഷ്ണന്‍

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗൗരി കൃഷ്ണന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഗൗരി കൃഷ്ണന്‍ പ്രയാഗ്രാജില്‍ പോയ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. യൂട്യൂബ് ചാനലിലൂടെയാണ് താരം മനസ്സുതുറന്നത്.

മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ ഗൗരി തന്റെ സുഹൃത്തുക്കളോടൊപ്പം ആണ് പ്രയാഗ്രാജിലേക്ക് പോയത്. യാത്രയിലുടനീളം ഏതോ അദൃശ്യ ശക്തി തങ്ങളോടൊപ്പം ഉണ്ടായിരുന്നതായി തനിക്ക് തോന്നിയതായി ഗൗരി പറയുന്നു. 'ഞങ്ങള്‍ എത്തുമ്പോള്‍ മഹാരാഷ്ട്രയില്‍ നല്ല ബ്ലോക്കായിരിക്കുമെന്ന് പലരും പറഞ്ഞു. 

പക്ഷേ വലിയ ബ്ലോക്കുകളൊന്നും കിട്ടിയില്ല. ഗൂഗിള്‍ മാപ്സ് കാണിച്ച വഴിയിലൂടെയാണ് ഞങ്ങള്‍ പോയത്. അവ ചെറിയ റോഡുകളായിരുന്നു. ഗ്രാമങ്ങളിലൂടെയായിരുന്നു യാത്ര. അവിടെ നിരവധി ജീവിതങ്ങളെ അടുത്തുനിന്നു കണ്ടു. സ്‌നാനം ചെയ്യാന്‍ എത്തിയപ്പോള്‍ വലിയ ജനക്കൂട്ടമൊന്നും ഉണ്ടായിരുന്നില്ല.

പ്രയാഗ്രാജ് യാത്രയില്‍ നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും ഉണ്ടായി. വടക്കന്‍ പ്രദേശത്തെത്തിയപ്പോഴേക്കും തികച്ചും വ്യത്യസ്തമായ ആളുകളെയും സംസ്‌കാരത്തെയും ഞങ്ങള്‍ കണ്ടു. ഒരുപാട് പാഠങ്ങള്‍ പഠിച്ച ഒരു യാത്രയായിരുന്നു അത്. പോയ ആളായി അല്ല ഞാന്‍ തിരിച്ചു വന്നത്. അവരുടെ ജീവിതം കണ്ടപ്പോള്‍, ഞങ്ങളുടെ ജീവിതം എത്ര ഭാഗ്യകരമായിരുന്നുവെന്ന് എനിക്ക് തോന്നി. ചില സ്ഥലങ്ങളില്‍, ചാണകം ഉണക്കി കത്തിച്ചാണ് അവര്‍ പാചകം ചെയ്യുന്നത്.

ചില ഭയാനകമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ രാത്രി യാത്ര പരമാവധി ഒഴിവാക്കി. ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികളായിരുന്നു. വളരെ ശ്രദ്ധാപൂര്‍വ്വം യാത്ര ചെയ്‌തെങ്കിലും, ഒരു രാത്രി റോഡില്‍ ഉറങ്ങേണ്ടി വന്നു. ഞങ്ങളില്‍ രണ്ടുപേര്‍ ഉറങ്ങുമ്പോള്‍, മറ്റേയാള്‍ ഉണര്‍ന്ന് ഇരിക്കും. ഞങ്ങളുടെ കൈകളില്‍ കുരുമുളക് സ്‌പ്രേയും കരുതിയിരുന്നു' എന്നാണ് ഗൗരി കൃഷ്ണന്‍ പറഞ്ഞത്.

gowri krishna opens up about kumbamela

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES