ഒരുമിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്തതിനാല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് സീരിയല്‍ നടി ഗൗരി കൃഷ്ണന്‍ അടുത്തിടെയാണ് വെളിപ്പെടുത്തിയത്. 2022ലാണ് ഗൗരി കൃഷ്ണനും സീരിയല്‍ സംവിധായകന്‍ മനോജ് പേയാടും വിവാഹിതരായത്. ഗൗരി നായികയായ പൗര്‍ണിത്തിങ്കള്‍ സീരിയലിന്റെ സംവിധായകനായിരുന്നു മനോജ് പേയാട്. അവിടെ വെച്ചുള്ള പരിചയം പ്രണയമായി മാറി. കുടുംബങ്ങളും സമ്മതം പറഞ്ഞതോടെ വിവാഹത്തിലേക്കും എത്തി.
യുട്യൂബ് ചാനലിലും സമൂഹമാധ്യമങ്ങളിലും സജീവമായ താരം കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കിയിരുന്നു. മനോജുമായി പിരിയാനുണ്ടായ കൃത്യമായ സാഹചര്യം വെളിപ്പെടുത്താന്‍ ഗൗരി തയ്യാറായില്ലെങ്കിലും ചില കാര്യങ്ങളില്‍ താരം വ്യക്തത വരുത്തി. മനോജ് നിയന്ത്രണങ്ങള്‍ വെച്ചിരുന്നത് കൊണ്ടാണ് വിവാഹബന്ധം തകര്‍ന്നതെന്ന വാര്‍ത്തകള്‍ താരം നിഷേധിച്ചു. 'ഞങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ എന്താണെന്ന് പറയാന്‍ താല്പര്യമില്ല. എന്നാല്‍ അദ്ദേഹം നിയന്ത്രണങ്ങള്‍ വെച്ചിരുന്ന ആളല്ല. വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടിയില്ല, അതൊന്നും നമ്മുടെ കയ്യിലുള്ള കാര്യങ്ങളല്ല,' ഗൗരി പറഞ്ഞു.
വിവാഹമോചനത്തിന് പിന്നാലെ ഗൗരി നടത്തിയ മോഡേണ്‍ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനും താരം മറുപടി നല്‍കി. ശരീരം ഫിറ്റായ സാഹചര്യത്തിലാണ് ഇത്തരം ഫോട്ടോഷൂട്ടുകള്‍ ചെയ്തത്. നേരത്തെ ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചിരുന്നെങ്കില്‍ അത് വള്‍ഗറായി തോന്നിയേനെ. ഇപ്പോള്‍ ആത്മവിശ്വാസം തോന്നിയതുകൊണ്ടാണ് മോഡേണ്‍ വേഷങ്ങള്‍ പരീക്ഷിച്ചത്. ഇതിന് വിവാഹമോചനവുമായി യാതൊരു ബന്ധവുമില്ലെന്നും താരം വ്യക്തമാക്കി. ജീവിതത്തിലെ പ്രതിസന്ധികളില്‍ തനിക്ക് താന്‍ തന്നെയാണ് വലിയ പിന്തുണയെന്ന് ഗൗരി വിശ്വസിക്കുന്നു.
'നമ്മുടെ നട്ടെല്ല് എപ്പോഴും നമ്മള്‍ തന്നെയായിരിക്കണം. മറ്റൊരാളുടെ തണലില്‍ ജീവിക്കുന്നതിലും നല്ലത് ജീവിക്കാതിരിക്കുന്നതാണ്. സമാധാനം ലഭിക്കാത്ത സാഹചര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ എനിക്ക് മടിയില്ലെന്നും താരം പറയുന്നു.
ഡിപ്രഷനാണോ വിവാഹ മോചനത്തിന് കാരണം എന്ന ചോദ്യത്തിന് അതും ഒരു കാരണമാണ് എന്ന് ഗൗരി പറയുന്നുണ്ട്. എന്നാല്‍ അത് മാത്രമല്ല കാരണം. ഡിപ്രഷന്‍ എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. അതില്‍ നിന്ന് പുറത്തു കടക്കാന്‍ ഞാന്‍ തന്നെയാണ് എന്നെ പുഷ് ചെയ്തത്. പ്രശ്നങ്ങള്‍ വരുമ്പോള്‍ നിന്ന് നേരിട്ടു. അതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ അത് നമ്മളെ പിടികൂടും.
ഡിപ്രഷന്റെ സ്റ്റേജ് അതി ഭീകരമായിരുന്നു. എനിക്ക് കണ്ണാടി പോലും നോക്കാന്‍ കഴിയാത്ത അവസ്ഥ. അതിനെ എല്ലാം അതിജീവിച്ചു. കരച്ചില്‍ വരുമ്പോള്‍ കരഞ്ഞ് തീര്‍ത്തു. ഇത് എന്റെ ജീവിതമാണ്, എനിക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ക്കാണ് പ്രാധാന്യം എന്ന തിരിച്ചറിവ് വന്ന് തുടങ്ങിയപ്പോഴാണ് അതില്‍ നിന്നും പുറത്തു കടന്നത്. വെയിറ്റ് ലോസ് എല്ലാം അതിന്റെ ഭാഗമായിട്ട് നടന്നതാണ് എന്ന് ഗൗരി പറയുന്നു
പി എസ് സി പഠനം തുടരുകയാണ്, സീരിയലിലേക്ക് തിരിച്ചുവരുന്നുണ്ട്, ഒരു സീരിയല്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നൊക്കെയുള്ള വിശേഷങ്ങള്‍ ഗൗരി പങ്കുവയ്ക്കുന്നു. മനോജുമായി ഇപ്പോഴും സൗഹൃദത്തിലാണെന്നും, വിളിക്കാറുണ്ട് എന്ന വിവരവും സംസാരത്തിനിടയില്‍ ഗൗരി പറയുന്നുണ്ട്.