ഒട്ടനവധി സീരിയലുകളില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഹരിതയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അടയാളപ്പെടുത്തിയ പരമ്പര കുടുംബശ്രീ ശാരദയും അതിലെ സുസ്മിതയെന്ന വില്ലത്തി കഥാപാത്രവുമാണ്. സുന്ദരിയായ ആ വില്ലത്തിയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം വിവാഹത്തിനു പിന്നാലെ അപ്രതീക്ഷിതമായാണ് നടി പരമ്പരയില്‍ നിന്നും പിന്മാറിയത്. എന്നാല്‍ വിവാഹജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയ ഹരിത സുസ്മിതയായി തിരിച്ചെത്തിയപ്പോഴാണ് പരമ്പരയ്ക്ക് നഷ്ടപ്പെട്ടു പോയ ഊര്‍ജ്ജം തിരികെ ലഭിച്ചത്. എന്നാല്‍ പഴയതുപോലെ മുഴുനീള കഥാപാത്രമായി ഹരിത എത്തിയിരുന്നില്ല. വല്ലപ്പോഴും വന്നുപോകുന്ന കഥാപാത്രമായതോടെ പ്രേക്ഷകരും നിരാശയിലായിരുന്നു. ഇപ്പോഴിതാ, നടി തന്റെ ക്യൂ ആന്റ് എ സെക്ഷനിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കവേ ഇതേക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്.
ഇപ്പോള്‍ സുസ്മിതയുടെ സീന്‍ ഒന്നും വരുന്നില്ലല്ലോ ചേച്ചി.. ഇനി കുടുംബശ്രീ ശാരദയിലേക്ക് വരില്ലേ... എന്തുപറ്റി എന്ന് ആരാധകന്‍ ചോദിച്ചപ്പോള്‍ അതേ.. ഇനി കുടുംബശ്രീ ശാരദയിലേക്ക് അധികമുണ്ടാകില്ല. അങ്ങനെ ഉണ്ടാകില്ലായെന്ന് ഷെഡ്യൂളില്‍ പറഞ്ഞപ്പോഴാണ് ഏഷ്യാനെറ്റിലെ മഹാനദി എന്ന പുതിയ സീരിയല്‍ കമ്മിറ്റ് ചെയ്തതെന്നും ഹരിത പറയുന്നുണ്ട്. പക്ഷെ, സീരിയലാണ്.. എന്താണ് സംഭവിക്കുകയെന്ന് പറയാന്‍ പറ്റില്ല. കഥ മാറിയും തിരിഞ്ഞും വരാം എന്നും നടി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഇപ്പോള്‍ കോണ്‍സ്റ്റബിള്‍ മഞ്ജു എന്ന പരമ്പരയിലും ഹരിത അഭിനയിക്കുന്നുണ്ട്.
ഇതോടൊപ്പം തന്നെ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും നടി പറഞ്ഞിട്ടുണ്ട്. വിവാഹമോചനം ഇപ്പോഴായിട്ടില്ല, പക്ഷെ, ഉടനെയുണ്ടാകും എന്നും ഹരിത മറുപടി നല്‍കുന്നുണ്ട്. ഞാനെന്റെ അക്കൗണ്ടില്‍ നിന്നും കല്യാണത്തിന്റെ വീഡിയോകളും ചിത്രങ്ങളും എല്ലാം മാറ്റിയിട്ടുണ്ട്. അതുകണ്ടാല്‍ തന്നെ മനസിലാക്കിക്കൂടേ.. എന്തോ തെറ്റായി സംഭവിച്ചിച്ചുണ്ടെന്ന്.. ഇനിയാരും ദയവു ചെയ്ത് ഇതേക്കുറിച്ച് ചോദിക്കരുതെന്നുമൊക്കെ നടി വീഡിയോയായി തന്നെ വന്നു പറഞ്ഞിട്ടുണ്ട്.
കുടുംബശ്രീ ശാരദ എന്ന സീരിയലിലൂടെ ശ്രദ്ധേയയായ ഹരിതാ നായര്‍ ഒരു വര്‍ഷം മുമ്പാണ് വിവാഹിതയായത്. നാട്ടിലെ ജീവിതവും അഭിനയവും എല്ലാം ഉപേക്ഷിച്ച് കുടുംബജീവിതത്തിനായി എല്ലാം മാറ്റിവച്ച് വിദേശത്തേക്ക് പോയ ഹരിത മാസങ്ങള്‍ക്കിപ്പുറം തന്നെ തിരിച്ചെത്തുകയും വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സിനിലൈഫ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദുബായില്‍ ബിസിനസുകാരനായ സനോജ് റിയാനെയാണ് ഹരിത വിവാഹം കഴിച്ചത്. പലര്‍ക്കും പ്രണയ വിവാഹമമെന്ന് തോന്നിയിരുന്നുവെങ്കിലും അങ്ങനെയായിരുന്നില്ല. മാട്രിമോണി വഴി വന്ന ആലോചനയും വീട്ടുകാര്‍ ചേര്‍ന്ന് കണ്ടിഷ്ടപ്പെട്ട് നടത്തിയ വിവാഹവുമായിരുന്നു. വിവാഹാഘോഷങ്ങള്‍ക്കു പിന്നാലെ ഭര്‍ത്താവിനൊപ്പം ഹരിത വിദേശത്തേക്കും പോയിരുന്നു.
ഇനി മുതല്‍ വല്ലപ്പോഴും അവധിയ്ക്കോ വിശേഷ ദിവസങ്ങള്‍ക്കോ വേണ്ടി മാത്രം നാട്ടിലേക്കെത്തുന്ന ആളായി താന്‍ മാറുകയാണെന്ന് പറഞ്ഞാണ് വിദേശത്തേക്ക് പോകുന്ന വീഡിയോ വേദനയോടെ നടി പങ്കുവച്ചത്. മാത്രമല്ല, അഞ്ചു വര്‍ഷമായി തനിക്കൊപ്പം ഉണ്ടായിരുന്ന കാര്‍ മറ്റാരും ഓടിക്കാന്‍ ഇല്ലാത്തതിനാല്‍ വില്‍ക്കുന്നതിന്റെ വേദനയും നടി പങ്കുവച്ചിരുന്നു. എന്നാല്‍, മാസങ്ങള്‍ക്കിപ്പുറം നടി നാട്ടിലേക്ക് തിരിച്ചെത്തുകയും അഭിനയത്തിലേക്ക് തിരിച്ചു വരികയും ആയിരുന്നു.