കഴിഞ്ഞ ദിവസമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ട കലാകാരന്‍ കലാഭവന്‍ നവാസ് മരിക്കുന്നത്. വളരെ അപ്രതീക്ഷിതമായ മരണം. ഹൃദയാഘാതം എന്നാണ് മരണ കാരണം എന്നാണ് ആദ്യം അറിയാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഹൃദയാഘാതം തന്നെ എന്ന് സ്ഥിരീകരിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന പോസ്റ്റുമോര്‍ട്ടും റിപ്പോര്‍ട്ടിലും പറയുന്നത്. ഷൂട്ടിങ് സെറ്റില്‍ വച്ച് നവാസിന് മരിക്കുന്ന അന്ന് രാവിലെ നെഞ്ചെരിച്ചില്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് അത്രയ്ക്ക് കാര്യമാക്കിയില്ല. ഗ്യാസിന്റെ പ്രശ്‌നമാണെന്ന് നവാസ് കരുതി. തനിക്ക് രാവിലെ നെഞ്ചെരിച്ചില്‍ ഉണ്ടായ വിവരം രഹ്നയുടെ അച്ഛനെ വിളിച്ച് പറയുകയും ചെയ്തിരുന്നു.
അദ്ദേഹം പറഞ്ഞിരുന്നു ഡോക്ടറെ പോയി കാണിക്കാന്‍. പിറ്റേ ദിവസം പോകാുമെന്നാണ് രഹ്നയുടെ ഉപ്പയോട് പറഞ്ഞത്. പോകണമെന്നും വച്ചോണ്ട് ഇരിക്കല്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു. കുടുംബ ഡോക്ടറായ അഹമ്മദ് കാരോത്തുകുഴിയെ കാണാന്‍ അദ്ദേഹം പറയുകയും ചെയ്തിരുന്നു. പോകാം എന്ന് പറഞ്ഞാണ് നവാസ് ഫോണ്‍ വച്ചത്. എന്നാല്‍ അഭിനയത്തിനോടുള്ള പ്രിയം കാരണം നവാസ് ആശുപത്രിയില്‍ പോകുന്നത് പിറ്റേ ദിവസത്തേക്ക് മാറ്റി വക്കുകയായിരുന്നു. പകരം ഡോക്ടറെ മരിക്കുന്നതിന്റെ അന്ന് രാവിലെ 6.50ന് ഫോണില്‍ വിളിച്ചിരുന്നു. തുടര്‍ന്ന് തനിക്കുണ്ടായ നെഞ്ചെരിച്ചിലിന്റെ കാര്യം പറഞ്ഞിരുന്നു. ഗ്യാസിന്റെ പ്രശ്‌നം ആണോ എന്നും ഡോക്ടറോസ് സംശയം പ്രകടിപ്പിച്ചു. എന്നാല്‍ കാര്യങ്ങള്‍ എല്ലാം വ്യക്തമായി ചോദിച്ച് മനസ്സിലാക്കിയ ഡോക്ടര്‍ക്ക് അത് സാധാ നെഞ്ചെരിച്ചില്‍ അല്ല എന്ന് മനസ്സിലാകുകയും ചെയ്തു.
ഇത് സാധാ നെഞ്ചെരിച്ചില്‍ അല്ലെന്നും ഉടന്‍ തന്നെ അടുത്തുള്ള ഏതെങ്കിലും ആശുപത്രിയില്‍ പോകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇസിജി എടുത്തതിന് ശേഷം ഡോക്ടര്‍ക്ക് അയക്കണമെന്നും പറഞ്ഞു. പക്ഷേ അന്നത്തെ ദിവസം ഷൂട്ട് പാക്ക് അപ്പ് പറയുന്ന ദിവസമായിരുന്നു. അന്ന് ഷൂട്ട് ഉണ്ടായിരുന്നതിനാല്‍ ആശുപത്രിയിലും നവാസ് പോയില്ല. വീട്ടിലേക്ക് പോകുന്നതിനാല്‍ പിറ്റേന്ന് ഡോക്ടറെ കാണാമെന്നും കരുതി. പക്ഷേ വിധി മറിച്ചായിരുന്നു. അന്ന് വൈകിട്ട് തന്നെ നവാസ് റൂമില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. അന്ന് തന്നെ ഡോക്ടറെ കണ്ടിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇന്ന് നമ്മോടൊപ്പം നവാസും ഉണ്ടാകുമായിരുന്നു.
അവസാനം അഭിനയിച്ച 'പ്രകമ്പനം' സിനിമയുടെ ചോറ്റാനിക്കരയിലെ ലൊക്കേഷനിലായിരുന്നു 26 മുതല്‍ നവാസ്. ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യൂളിന്റെ അവസാന ദിവസമായിരുന്നു വെള്ളിയാഴ്ച. അതുകൊണ്ടാണ് ആശുപത്രിയില്‍ പോകാന്‍ വൈകിയത്. വീട്ടിലേക്കു മടങ്ങുന്നതിനാല്‍ പിറ്റേന്നു ഡോക്ടറെ കാണാമെന്നും കരുതി. ഷൂട്ടിങ് കഴിഞ്ഞു ലോഡ്ജിലേക്കു പോയ നവാസിന് അവിടെ വച്ചാണു ഹൃദയാഘാതം ഉണ്ടായത്. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ക്യാംപസ് മൂവിയായ പ്രകമ്പനത്തില്‍ രാഷ്ട്രീയ നേതാവിന്റെ റോളായിരുന്നു നവാസിന്. 'സിപിഎന്‍' പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിയായി ആയിരുന്നു അഭിനയം. 2 ദിവസത്തെ ഷൂട്ടിങ് നവാസിന് ഇനിയും ഉണ്ടായിരുന്നു.
മലയാള നാടകങ്ങളിലും സിനിമകളിലും അഭിനയത്തില്‍ വ്യക്തിമുദ്രപതിപ്പിച്ച അബൂബക്കറിന്റെ മകനായിട്ടും കലാഭവന്‍ നവാസ് വടക്കാഞ്ചേരിയുടെ മണ്ണില്‍നിന്ന് മിമിക്രി, സിനിമാ രംഗങ്ങളില്‍ ചുവടുറപ്പിച്ചത് സ്വപ്രയത്നം കൊണ്ടായിരുന്നു. അബൂബക്കറിന്റെ മരാത്തുകുന്നിലെ വീട്ടിലാണ് സഹോദരന്മാരായ നവാസ് ബക്കറിനും നിയാസിനൊപ്പം നവാസ് വളര്‍ന്നത്. സ്‌കൂള്‍ കാലഘട്ടത്തില്‍ മിമിക്രിയിലും പാട്ടിലും തിളങ്ങി. നാടകങ്ങളിലൂടെ അഭിനയത്തിലും മിടുക്കനാണെന്ന് തെളിയിച്ചു. മരാത്തുകുന്നിലെ സനം, നാദം എന്നീ ക്ലബ്ബുകളിലൂടെ നിരവധി തവണ കലാപ്രകടനങ്ങള്‍ നടത്തി. പഠിച്ച ഓട്ടുപാറയിലെയും വടക്കാഞ്ചേരിയിലെയും സ്‌കൂളുകളില്‍ മിന്നും താരമായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതോടെ വടക്കാഞ്ചേരി വിട്ട് മാതാവിന്റെ എറണാകുളത്തെ വീട്ടിലേക്ക് നവാസ് താമസം മാറി. ഇതോടെ സിനിമയിലേക്ക് എത്തി.
നവാസും നിയാസ് ബക്കറും മിമിക്രി കലാകാരനെന്ന ഖ്യാതി നേടിയിരുന്നു. കോമഡി പരിപാടികളിലും ക്ഷേത്രപരിപാടികളിലുമെല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു ഇരുവരും. മരാത്തുകുന്നിലെ കുടുംബവീട് വില്‍ക്കുംവരെ കലാഭവന്‍ നവാസ് ഇടയ്ക്കിടെ വടക്കാഞ്ചേരിയിലെത്തുമായിരുന്നു. വടക്കാഞ്ചേരിയിലുണ്ടായിരുന്ന സൗഹൃദങ്ങളെല്ലാം നവാസ് സൂക്ഷിച്ചിരുന്നു. നവാസിന്റെ മൃതദേഹം ശനി രാവിലെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഒന്നേമുക്കാലോടെ ആലുവ നാലാംമൈലിലെ 'നെസ്റ്റ്' വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ കലസാംസ്‌കാരികരാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് ആലുവയിലെ ഖബറിടത്തില്‍ അദ്ദേഹത്തെ ഖബറടക്കി.