ഓണത്തിന്റെ ഭാഗമായി യുകെയില്‍ ലഭിച്ചത് കൈ നിറയെ പരിപാടികള്‍; ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഷോ; വിസയും എല്ലാം ശരിയായി നില്‍ക്കെ അപ്രതീക്ഷിത വിയോഗം; കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ ഞെട്ടി അദ്ദേഹത്തിനൊപ്പം പരിപാടിയില്‍ ഉള്ള കലാകാരന്‍മാരും

Malayalilife
ഓണത്തിന്റെ ഭാഗമായി യുകെയില്‍ ലഭിച്ചത് കൈ നിറയെ പരിപാടികള്‍; ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഷോ; വിസയും എല്ലാം ശരിയായി നില്‍ക്കെ അപ്രതീക്ഷിത വിയോഗം; കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ ഞെട്ടി അദ്ദേഹത്തിനൊപ്പം പരിപാടിയില്‍ ഉള്ള കലാകാരന്‍മാരും

ജീവിതത്തില്‍ ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്ന നടനായിരുന്നു കലാഭവന്‍ നവാസ്. ആരോഗ്യത്തെ കുറിച്ചൊക്കെ വളരെയധികം ശ്രദ്ധിച്ചിരുന്നു. തെറ്റിലേക്ക് ആരെയും പോകാന്‍ ഒരിക്കലും നവാസ് എന്ന വ്യക്തി സമ്മതിക്കുമായിരുന്നില്ല. ആരുമായി ഒരു ദേഷ്യം പോലും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. നമ്മള്‍ നമ്മളുടെ ശരീരത്തെ സ്‌നേഹിച്ചാല്‍ നമ്മുടെ ശരീരത്തെ ആളുകളും സ്‌നേഹിക്കാന്‍ തുടങ്ങും. അങ്ങനെ സ്‌നേഹിക്കുമ്പോള്‍ നമ്മക്ക് ചിത്രങ്ങളും കിട്ടും എന്നാണ് നവാസ് പറഞ്ഞിരുന്നത്. ജീവിതത്തില്‍ നല്ല ദീര്‍ഘവീക്ഷണം ഉണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം. ഒരു അഞ്ച് വര്‍ഷത്തിനുള്ളില്‍ നവാസ് സിനിമയില്‍ എന്തെങ്കിലും ഒക്കെ ആകും എന്ന് വിശ്വസിച്ചിരുന്നു. അദ്ദേഹമാണ് അപ്രതീക്ഷിതമായി എല്ലാവരെയും വിട്ട് പോയിരിക്കുന്നത്. 

ഓണത്തിനോടനുബന്ധിച്ച് യുകെയില്‍ കൈ നിറയെ സ്‌റേജ് ഷോകള്‍ ചെയ്യാനിരിക്കെയാണ് നവാസിന്റെ അപ്രതീക്ഷിത മരണം സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പരിപാടിക്ക് വേണ്ടി വിസയും മറ്റ് പരിപാടികള്‍ എല്ലാം ചെയ്ത് കൊടിത്തിരുന്നു അദ്ദേഹത്തിന്. ഇപ്പോള്‍ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് പ്രവാസികളായ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും. ഈ മാസം എട്ട് വരെ ഷൂട്ടാണ് എന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പരിപാടിക്ക് വേണ്ടിയുള്ള ആശംസകള്‍ എല്ലാം അദ്ദേഹം അയച്ച് കൊടുത്തിരുന്നു. വിളിച്ചാല്‍ കിട്ടുമെന്നും മെസേജ് അയച്ചാല്‍ മതിയെന്നുമാണ് പറഞ്ഞിരുന്നത്. ഷൂട്ടിങ് സെറ്റില്‍ നിന്ന് ഭക്ഷണം കഴിച്ച് ചോറ്റാനിക്കരയില്‍ ഉള്ള റൂമില്‍ വിശ്രമിക്കാന്‍ പോയതാണ് എന്നാണ് അറിയുന്നത്. പരിപാടിക്ക് വേണ്ടി സ്‌പോണ്‍സര്‍ ചെയ്തിരുന്ന കമ്പിനിക്ക് വേണ്ടി ഷര്‍ട്ടിന്റെയും ഷൂസിന്റെയും സൈസും എല്ലാം പറഞ്ഞ് നല്‍കിയിരുന്നു. 

ഭക്ഷണത്തിന്റെ കാര്യത്തില്‍ നവാസിന് നിര്‍ബന്ധം ഉണ്ടായിരുന്നു. പരിപാടിയില്‍ റെഡ് മീറ്റ് മാറ്റി നല്ല മീനും പച്ചക്കറികളും ഉപയോഗിക്കാന്‍ അദ്ദേഹം പറഞ്ഞിരുന്നു. യകെയിലെ ഓണത്തിന്റെ പരിപാടിക്കായി പോകാന്‍ ഇരിക്കെയാണ് എല്ലാവരെയും ഞെട്ടിച്ച് ഈ അപ്രതീക്ഷിത വിയോഗം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്ല വിമാനം നോക്കി ടിക്കറ്റ് ബുക്ക് ചെയ്യണം എന്ന് പറഞ്ഞിരുന്നതാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഒരു ഷോ നടക്കാന്‍ ഇരിക്കുകയായിരുന്നു. യുകെയില്‍ നടത്താനിരിക്കെയായിരുന്നു അപ്രതീക്ഷിത മരണം സംഭവിച്ചത്. മാട്ടുപെട്ട് മച്ചാന് ശേഷം ജീവിതത്തില്‍ കിട്ടുന്ന ഏറ്റവും വലിയ ചിത്രമാണ് ഇത് എന്നാണ് നവാസ് എല്ലാവരോടും പറഞ്ഞിരുന്നത്. അതുകൊണ്ട് അതിന് വേണ്ടി മാക്‌സിമം വര്‍ക്ക് ചെയ്യുകയായിരുന്നു നവാസ്. വെള്ളിയാഴ്ച കഴിഞ്ഞാല്‍ പിന്നെ തീര്‍ത്തും തിരക്കായിരിക്കും വിളിച്ചാല്‍ പോലും കിട്ടില്ല എന്ന് നവാസ് പറഞ്ഞിരുന്നു. പക്ഷേ ആ വാക്ക് ഇപ്പോള്‍ അറം പറ്റി പോയിരിക്കുകയാണ്. 

ഇന്നലെയാണ് നവാസിന്റെ അപ്രതീക്ഷിത വിയോഗം സംഭവിക്കുന്നത്. ചലച്ചിത്ര-മിമിക്രി താരം കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നില്‍ ഹൃദയാഘാതമെന്ന വിലയിരുത്തല്‍. 25 ദിവസം താമസിച്ച ഹോട്ടിലിലാണ് തളര്‍ന്ന് വീണ് കിടന്നത്. ചൊറ്റാനിക്കരയില്‍ പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. മൃതദേഹം ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം നടത്തും. മരണവിവരമറിഞ്ഞ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേരാണ് ആശുപത്രികളിലെത്തിയത്.

ഒരു നടന്‍ എന്ന നിലയില്‍ അറിയപ്പെടാനായിരുന്നു നവാസിന്റെ ഏറ്റവും വലിയ മോഹം. പക്ഷേ നവാസ് ഏറെ ശ്രദ്ധിക്കപ്പെട്ടത് അനുകരണ കലയിലാണ്. നാടകത്തിലൂടെ വന്ന് സിനിമയില്‍ ശ്രദ്ധനേടിയ അബൂബക്കറിന്റെ മകനാണ് നവാസ്. വാത്സല്യം സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച മേലേടത്ത് രാഘവന്‍ നായരുടെ അമ്മാവനായി അഭിനയിച്ച അബൂബക്കറിന്റെ കഥാപാത്രത്തെ മലയാളികള്‍ക്ക് മറക്കാനാവില്ലല്ലോ. പിതാവിന്റെയും ടെലിവിഷന്‍ സിനിമാ താരവുമായ ചേട്ടന്‍ നിയാസിന്റെയും ചുവടുപിടിച്ചാണ് നവാസ് കലാരംഗത്തേക്ക് വരുന്നത്.ചെറിയ മിമിക്രി വേദികളില്‍ നിന്ന് കലാഭവന്റെ മേല്‍വിലാസത്തിലെത്തിയതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. 1993ല്‍ കെ എസ് പ്രസാദാണ് നവാസിനെ കലാഭവനിലെത്തിച്ചത്. മിമിക്രിയിലൂടെ എല്ലാവരെയും ചിരിപ്പിക്കാന്‍ നവാസിന് സാധിച്ചു. സിംഗിള്‍ മാന്‍ ഷോകളില്‍ നവാസ് അതിനകം തന്നെ ശ്രദ്ധ നേടിയിരുന്നു. നന്നായി പാടാന്‍ അറിയാവുന്ന നവാസ് മികച്ച പാരഡി ഗാനങ്ങള്‍ പാടി ജനകീയനായി. ഗായിക എസ് ജാനകിയുടെ ശബ്ദം അതിമനോഹരമായി വേദികളില്‍ അവതരിപ്പിച്ചു. എസ്.പി ബാലസുബ്രഹ്‌മണ്യം ഉള്‍പ്പെടെ മറ്റ് ഒട്ടേറെ ഗായകാരുടെ ശബദവും അനുകരിക്കുമായിരുന്നു.

ഇതുവഴിയാണ് സിനിമയിലേക്കും അദ്ദേഹത്തിന് വഴി തുറക്കുന്നത്.1995 ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്.പിന്നിടങ്ങോട്ട് മാട്ടുപ്പെട്ടി മച്ചാന്‍, തില്ലാന തില്ലാന, മായാജാലം, ജൂനിയര്‍ മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ,ഡിക്ടടീവ് ഉജ്ജ്വലന്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി. 

kalabahavan navas death uk malayali friends

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES