സാന്റോയുടെയും ധന്യയുടെയും മൂന്നാമത്തെ മകള്‍; കരള്‍ രോഗം അറിയുന്നത് എട്ടാം മാസത്തില്‍; അച്ഛന്റെ പാതി കരള്‍ പകുത്ത് നല്‍കി; എന്നിട്ടും ജീവന്‍ രക്ഷിക്കാനായില്ല; അച്ഛനെയും അമ്മയെയും സഹോദരങ്ങളെ വിട്ട് കുഞ്ഞ് ഹെസ വിട പറഞ്ഞു

Malayalilife
സാന്റോയുടെയും ധന്യയുടെയും മൂന്നാമത്തെ മകള്‍; കരള്‍ രോഗം അറിയുന്നത് എട്ടാം മാസത്തില്‍; അച്ഛന്റെ പാതി കരള്‍ പകുത്ത് നല്‍കി; എന്നിട്ടും ജീവന്‍ രക്ഷിക്കാനായില്ല; അച്ഛനെയും അമ്മയെയും സഹോദരങ്ങളെ വിട്ട് കുഞ്ഞ് ഹെസ വിട പറഞ്ഞു

ഒരു കുഞ്ഞ് എന്നത് എല്ലാവരുടെയും ആഗ്രഹമായിരിക്കും. ആ കുഞ്ഞ് ജനിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വേദന സഹിക്കുന്നത് അമ്മയാണ്. എന്നാല്‍ ആ അമ്മ അനുഭവിക്കുന്ന അതേ വേദന തന്നെ ഒരു അച്ഛനും അനുഭവിക്കാറുണ്ട്. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ഒപ്പം ഒരു അച്ഛനും അമ്മയുമാണ് ജനിക്കുന്നത്. ആ ജനിക്കുന്ന കുഞ്ഞ് ഒരു കുഴപ്പവും ഇല്ലാതെ ഇരിക്കണെ എന്നേ മാതാപിതാക്കള്‍ പ്രാര്‍ത്ഥിക്കാറുള്ളു. എന്നാല്‍ ജനിച്ച് കഴിഞ്ഞ് എന്തെങ്കിലും കുഴപ്പം അറിയുന്നതെങ്കിലും ആ കുഞ്ഞിന്റെ ചികിത്സക്കായി ഏത് അറ്റം വരെയും പോകും മാതാപിതാക്കള്‍. ഇന്നത്തെ കാലത്ത് ജനിക്കുമ്പോഴെ കുഞ്ഞിനെ വലിച്ചെറിയുന്ന ചില അച്ഛന്‍ അമ്മമാര്‍ ഉണ്ട്. ഇവര്‍ക്ക് എല്ലാര്‍ക്കും മാതൃകയാണ് ഈ അച്ഛനും അമ്മയും. 

എട്ട് മാസം മാത്രം പ്രായമായ തന്റെ കുഞ്ഞിന് സ്വന്തം കരള്‍ പകുത്തി നല്‍കി ആ അച്ഛന്‍. എന്നും അവളുടെ പുഞ്ചിരി കാണുന്നതിനായിരുന്നു അത്. ഏറ്റവും വലിയ ത്യാഗം ചെയ്തിട്ടും തന്റെ കുഞ്ഞിനെ രക്ഷിക്കാനാകാതെ ഇരുന്നതിന്റെ വേദനയിലാണ് ആ അച്ഛന്‍. എട്ടു മാസം മാത്രം പ്രായമായ തന്റെ പ്രിയപ്പെട്ട പെണ്‍മകളെ രക്ഷിക്കാനായി സ്വന്തം കരള്‍ പകുത്ത് നല്‍കിയിരുന്നു. ഓരോ ദൈനിക നിമിഷവും അവളുടെ പുഞ്ചിരി കാണാന്‍ ആഗ്രഹിച്ചിരുന്ന അച്ഛന്റെ ആ ആഗ്രഹം നിറവാകുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, നിശ്ചയിച്ചതുപോലെ നടന്നില്ല. അവളുടെ അവളുടെ പുഞ്ചിരി കാണാനുള്ള ആ സ്‌നേഹമുഹൂര്‍ത്തങ്ങള്‍ ദൗര്‍ഭാഗ്യവശാല്‍ അച്ഛന്‍ക്ക് ലഭിച്ചില്ല. ഇന്നലെ പാല്‍പ്പുഞ്ചിരി വറ്റിയ മുഖവുമായവള്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞുകിടന്നപ്പോള്‍ ആശയറ്റു നില്‍ക്കുകയായിരുന്നു ഹതഭാഗ്യനായ ആ പിതാവ്. 

തുറവൂര്‍ പെരിങ്ങാംപറമ്പ് പാറേക്കാട്ടില്‍ സാന്റോ വര്‍ഗീസ്- ധന്യ ദമ്പതികളുടെ മൂന്നാമത്തെ മകള്‍ ഹെസ മറിയമാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. എട്ടുമാസം മാത്രമായിരുന്നു പ്രായം. മകളുടെ ജീവന്‍ തിരിച്ചുപിടിക്കാന്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി ജ്വല്ലറി ജീവനക്കാരനായ സാന്റോ കിടപ്പാടത്തോട് ചേര്‍ന്നുള്ള ഭൂമി വിറ്റിരുന്നു. ചികിത്സാച്ചിലവിനു ആ പണം തികയാതെ വന്നപ്പോള്‍ സുമനസ്സുകള്‍ സഹായിച്ചു. ഒടുവില്‍ ആ അച്ഛനേയും കുടുംബത്തേയും നാടിനേയും ദുഖത്തിലാഴ്ത്തി പൊന്നുമോള്‍ വിട പറഞ്ഞു. 

2024 നവംബറിലാണ് ഹെസയ്ക്കു കരള്‍ രോഗം സ്ഥിരീകരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. കരള്‍ മാറ്റിവയ്ക്കാതെ ജീവന്‍ രക്ഷിക്കാനാവില്ലെന്ന സ്ഥിതി വന്നു. ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ 17നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20ന് ശസ്ത്രക്രിയ നടന്നു. അവയവദാനം നടത്തിയ പിതാവ് സാന്റോ ഒരു മാസം ഡോക്ടറുടെ നിരീക്ഷണത്തിലായിരുന്നു. 

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് ചൊവ്വാഴ്ച ഹെസ വിട പറഞ്ഞത്. കുഞ്ഞിനെ ഒരു നോക്ക് കാണാന്‍ നൂറ് കണക്കിന് ആളുകള്‍ വീട്ടിലെത്തി. അച്ഛന്റെയും അമ്മയുടെയും ദുഃഖം ആളുകളെ കണ്ണീരിലാഴ്ത്തി. തുറവൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയിലായിരുന്നു സംസ്‌ക്കാരച്ചടങ്ങുകള്‍. ഹെല്‍ന ഗ്രേസ് സാന്റോ, ഹെയോണ്‍ ജോസ് സാന്റോ എന്നിവരാണ് കുഞ്ഞുഹെസയുടെ സഹോദരങ്ങള്‍. 

kidney failure hezza passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES