കൊട്ടാരക്കരയിലെ ഇന്നലത്തെ രാത്രി മഴയും ഇരുട്ടും നിറഞ്ഞ രാത്രിയില്‍ സംഭവിച്ചത് ഒരു നാടിനെ നടുക്കുന്ന ദുഃഖവാര്‍ത്തയാണ്. കിണറ്റില്‍ ചാടിയ യുവതിയെ ജീവന്‍ രക്ഷിക്കാന്‍ എത്തിയവര്‍ അതേ കിണറ്റില്‍ തന്നെ ജീവന്‍ നഷ്ടമായിത്തീരുകയായിരുന്നു. കിണറ്റില്‍ വീണ യുവതിയെ രക്ഷിക്കാന്‍ എത്തിയ നാട്ടുകാര്‍ക്ക് അവര്‍ക്ക് മുന്നില്‍ കാത്തിരുന്നത് അതിരൂക്ഷമായ അപകടസാഹചര്യങ്ങളായിരുന്നു. വെട്ടവും വെളിച്ചവും ഇല്ലാതെ ആ രാത്രിയില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ ഒടുവില്‍ നഷ്ടമായത് മൂന്ന് ജീവനുകളാണ്. ഈ സംഭവം ഇപ്പോള്‍ മുഴുവന്‍ കൊല്ലത്തെയും ഞെട്ടിച്ചിരിക്കുകയാണ്.
ഈ ദാരുണമായ സംഭവം നടന്ന് പോയത് അതീവ പ്രതികൂല സാഹചര്യങ്ങളിലായിരുന്നു. മഴ പെയ്തുതീര്‍ന്നതിനെത്തുടര്‍ന്ന് പ്രദേശം മുഴുവന്‍ നനഞ്ഞ നിലയിലായിരുന്നു. മണ്ണ് നനഞ്ഞതും കാറ്റ് വീശിയതുമൂലം രക്ഷാപ്രവര്‍ത്തനം നടത്താന്‍ എത്തിയവര്‍ക്കും വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. ആ സമയത്ത് പ്രദേശത്ത് വൈദ്യുതി ബന്ധം താറുമാറായിരുന്നതിനാല്‍ കിണറിനോട് ചേര്‍ന്ന ഭാഗം മുഴുവന്‍ ഇരുട്ടിലായിരുന്നു. ടോര്‍ച്ചുകളും മൊബൈല്‍ ലൈറ്റുകളും ആശ്രയിച്ചാണ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്. കിണറിന് ഏകദേശം 80 അടി ആഴമുണ്ട് അതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനം അപകടസാധ്യതകള്‍ നിറഞ്ഞതായിരുന്നു. പഴക്കം ചെന്ന കിണറായതിനാല്‍ അതിന്റെ തൂണുകളും മതിലുകളും ഇടിഞ്ഞ നിലയിലായിരുന്നു. ചെറിയൊരു പിഴവുകൂടി വലിയ അപകടമായി മാറാന്‍ സാധ്യതയുണ്ടായിരുന്നു. സംഭവം നടന്ന വീട്ടിനോട് ചേര്‍ന്നുള്ള കിണറ്റിലാണ്. ഇതില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ശിവരാമകൃഷ്ണന്‍ ഈ നാട്ടുകാരന്‍ അല്ലെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്.
ഫയര്‍ഫോഴ്സ് സംഘം സംഭവസ്ഥലത്തെത്തിയപ്പോള്‍ അവരെ വഴികാട്ടിയത് അര്‍ച്ചനയുടെ സ്വന്തം മക്കളായിരുന്നു. അമ്മ കിണറ്റില്‍ വീണു രക്ഷിക്കണം എന്ന് കരഞ്ഞുപറഞ്ഞുകൊണ്ടാണ് കുട്ടികള്‍ ഫയര്‍ഫോഴ്‌സിനെ സമിപിച്ചത്. ഇവര്‍ തന്നെയാണ് വീട്ടിലേക്കുള്ള വഴിയും കാണിച്ച് നല്‍കിയത്. വീടിലേക്കുള്ള വഴി വളരെ ഇടുങ്ങിയതും ചെളിപിടിച്ചതുമായിരുന്നു. മഴ ആയതിനാല്‍ മണ്ണില്‍ വഴുക്കലും കറന്റ് ഇല്ലാത്തതിനാല്‍ വെട്ടവും ഉണ്ടായിരുന്നില്ല. കുട്ടികളുടെ പിറകെ ഫയര്‍ഫോഴ്‌സും അവരുടെ ഉപകരണങ്ങള്‍ എടുത്ത് അര്‍ച്ചനയുടെ വീട്ടില്‍ എത്തിയത്. അവര്‍ എത്തുമ്പോഴേക്കും വീടിന്റെ പരിസരം മുഴുവന്‍ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. അയല്‍വാസികളും ബന്ധുക്കളും ഓടിയെത്തി നിലവിളിയുമായി ചുറ്റിനിന്നു. കുട്ടികള്‍ അമ്മയെ രക്ഷിക്കണെ എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ടേ ഇരുന്നു.
33കാരിയും മൂന്നു മക്കളുടെ അമ്മയുമായ അര്‍ച്ചന വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടിയെന്ന് സുഹൃത്തായ 22കാരന്‍ ശിവകൃഷ്ണനാണ് ഫയര്‍ഫോഴ്സിനെ അറിയിച്ചത്. പിന്നാലെ രക്ഷിക്കാന്‍ ഓടിയെത്തിയത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും. കിണറ്റില്‍ വീണ അര്‍ച്ചനയുമായി സംസാരിക്കുകയും തുടര്‍ന്ന് അര്‍ച്ചനയെ രക്ഷിക്കുവാനായി സോണി എന്ന ഉദ്യോഗസ്ഥന്‍ കയറുകെട്ടി കിണറ്റിലേക്ക് ഇറങ്ങുകയുമായിരുന്നു. പുലര്‍ച്ചെ 12 മണിയോടെയായിരുന്നു സംഭവം. എന്നാല്‍ പിന്നീട് സംഭവിച്ചത് ആരെയും ഞെട്ടിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. നാട്ടുകാര്‍ മുഴുവന്‍ ഓടിയെത്തിയ സംഭവസ്ഥലത്ത് കണ്ടത് നെഞ്ചുലയ്ക്കുന്ന സംഭവങ്ങളുമായിരുന്നു.
കൊല്ലം നെടുവത്തൂരിലെ ഈ വീട്ടില്‍ അര്‍ച്ചനയും അമ്മയും മൂന്ന് മക്കളും ആയിരുന്നു താമസം. അഞ്ചു വര്‍ഷം മുമ്പാണ് ഇവര്‍ ഇവിടെ താമസത്തിന് എത്തിയത്. എന്നാല്‍ രണ്ടു മാസം മുമ്പാണ് 22കാരന്‍ ശിവകൃഷ്ണനും ഇവര്‍ക്കൊപ്പം തുടങ്ങിയത്. തുടര്‍ന്ന് ശിവകൃഷ്ണന്‍ അര്‍ച്ചനയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രിയും മര്‍ദ്ദിച്ചു. അതിന്റെ വീഡിയോ അര്‍ച്ചന സ്വന്തം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നാലെയാണ് അടിയും വഴക്കും മൂത്തതും സഹികെട്ട് അര്‍ച്ചന വീടിനു സമീപത്തെ കിണറ്റില്‍ ചാടിയതും.
തുടര്‍ന്ന് സോണി റോപ്പ്, ലൈഫ് ലൈന്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച് കിണറിന്റെ 80 അടി താഴ്ചയുള്ള കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്ത് എത്തുമ്പോള്‍ അര്‍ച്ചനയ്ക്ക് ജീവനുണ്ടായിരുന്നു. കൊട്ടാരക്കരയില്‍ നിന്നുള്ള സ്‌കൂബ ഡൈവേഴ്സ് ഉള്‍പ്പെടെയുള്ള ഫയര്‍ഫോഴ്സ് സംഘം സാധ്യതകളെല്ലാം മനസ്സിലാക്കി. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അര്‍ച്ചനയുമായി സംസാരിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ സോണി അര്‍ച്ചനയെ രക്ഷിക്കാനായി കിണറ്റിലേക്കിറങ്ങിയത്. പഴയ കിണറായിരുന്നു എന്നതും കൈവരി ദുര്‍ബലമാണ് എന്നും തിരിച്ചറിഞ്ഞിരുന്നു.
അതുകൊണ്ടുതന്നെ, ആരും കിണറിന്റെ സമീപത്തേക്ക് വരരുത് എന്ന് ഫയര്‍ഫോഴ്സ് സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ശിവ കൃഷ്ണന്‍ ഇത് അനുസരിച്ചില്ല. മദ്യലഹരിയിലായിരുന്ന ശിവകൃഷ്ണന്‍ മുന്നറിയിപ്പ് അവഗണിച്ച് കിണറിന്റെ സമീപത്തേക്ക് എത്തുകയും കയ്യില്‍ ടോര്‍ച്ച് വെളിച്ചവുമായി കൈവരിയില്‍ ചാരിനില്‍ക്കുകയും ആയിരുന്നു. പെട്ടെന്നാണ് ഇയാള്‍ നിന്ന സ്ഥലത്തുനിന്ന് കൈവരി ഇടിഞ്ഞ് താഴേക്ക് വീണത്. ഈ അപകടത്തില്‍ സോണി കുമാറും അര്‍ച്ചനയും കിണറ്റിലേക്ക് വീഴുകയായിരുന്നു. ശിവകൃഷ്ണനും ബാലന്‍സ് നഷ്ടപ്പെട്ട് കിണറ്റിലേക്ക് വീണു. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കിണറിന്റെ കൈവരി ഇടിഞ്ഞ് പാറക്കഷ്ണങ്ങള്‍ തലയില്‍ പതിച്ചതാണ് സോണിയുടെ മരണകാരണമായത്.
ഗുരുതരമായി പരിക്കേറ്റ സോണിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. പിന്നീട് അര്‍ച്ചനയുടെയും ശിവകൃഷ്ണന്റെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു.