ടെലിവിഷന്‍ താര ദമ്പതികളായ ക്രിസ് വേണുഗോപാലിനും ദിവ്യ ശ്രീധര്‍ക്കുമെതിരെ വലിയ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇവര്‍ വിവാഹമോചിതരാകാന്‍ തുടങ്ങുന്നുവെന്നു വരെ വാര്‍ത്തകളെത്തി. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതിനെതിരെ രൂക്ഷമായി രംഗത്ത് എത്തിയിരിക്കുകയാണ് ക്രിസ് വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലൂടെ ഇട്ട് ലൈവ് വീഡിയോയിലൂടെയാണ് പരസ്യമായി മോശം കമന്റ് ഇടുന്ന ആളുകള്‍ക്കെതിരെ ക്രിസ് രംഗത്ത് വന്നിരിക്കുന്നത്. വളരെ ശക്തമായ മാറുപടിയാണ് ക്രിസ് തന്റെ വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്.
ധൈര്യം ഉണ്ടെങ്കില്‍ മുന്നോട്ട് വരാനും പേഴ്‌സണലി വന്ന് നിങ്ങള്‍ കമന്റ് ചെയ്ത കാര്യങ്ങള്‍ എന്റെ മുന്നില്‍ വന്ന് പറയാന്‍ ചലഞ്ച് ചെയ്യുകയാണെന്നാണ് അദ്ദേഹം വീഡിയോയില്‍ പറഞ്ഞത്. ഇത്തരം ആളുകള്‍ നമ്മുടെ സമൂഹത്തില്‍ ജീവിച്ചിരപ്പുണ്ട് എന്നത് തന്നെ വളരെ മോശം കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വെറും മോശം കാര്യമാണ് ഒരാളുടെ ചിത്രങ്ങളുടെ താഴെ വന്ന് ഇത്തരം കമന്റ് ഇടുന്നത്. നിങ്ങള്‍ക്ക് എന്റെ മുന്നില്‍ വന്ന് സംസാരിക്കാന്‍ ധൈര്യമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു പണിയും ഇല്ലാതെ വെറുതെ വീട്ടില്‍ ഇരുന്ന് മറ്റുള്ളവരുടെ ലൈഫില്‍ കേറി കളിക്കുന്നതാണ് ജോലിയെന്നാണ് കരുതുന്നത്. വീഡിയോയില്‍ മോശം കമന്റ് ഇട്ടവരുടെ പേരും ക്രിസ് പറയുന്നുണ്ട്. കൊച്ചിയില്‍ നിന്നുമുള്ള ഷെല്ലി ചാക്കോയും, കട്ടപ്പമറ്റം സ്‌കൂളില്‍ നിന്ന് പഠിച്ച് റിട്ടയേര്‍ഡായ അന്ന തോമസ് എന്നിവരുടെ പേര് പരമാര്‍ശിച്ചുകൊണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം. ഈ അടുത്ത് ക്രിസിന്റെ വീഡിയോയിക്ക് മോശം കമന്റ് ഇട്ട് വ്യക്തികള്‍ ഇവരായതുകൊണ്ടാണ് ഈ രണ്ട് പേരുകള്‍ മാത്രം പറഞ്ഞത്.
നാണമില്ലാത്ത് വൃത്തിക്കെട്ട കമന്റ് ഇടുന്ന നിങ്ങള്‍ ഇത്തര്‍ക്കും തരം താഴ്ന്ന രീതിയില്‍ സംസാരിച്ചത് വളരെ മോശം ആണ്. ഷെല്ലി ചാക്കോ നിങ്ങള്‍ നേരിട്ട കാണുക. അല്ലെങ്കില്‍ എന്റെ പേഴ്‌സണല്‍ നമ്പര്‍ രണ്ട് പേര്‍ക്കും അയച്ചിട്ടുണ്ടെന്നും എന്നെ വിളിച്ച് കാര്യം പറയാം എന്നും അദ്ദേഹം പറയുന്നുണ്ട്. അല്ലാതെ പ്രെഫയലും ലോക്ക് ചെയ്ത് മറഞ്ഞ് നിന്ന് ചീത്ത പറഞ്ഞിട്ട് ആരും ഒന്നും പറയാന്‍ പോകുന്നില്ല എന്ന വിചാരിച്ച് ഇതെല്ലം പറഞ്ഞിട്ട് അങ്ങ് രക്ഷപ്പെട്ട് കളയാം എന്ന് വിചാരിച്ച് എന്തോ വല്ല്യ കാര്യം ചെയ്യതു എന്ന് കരുതി നിങ്ങള്‍ രക്ഷപ്പെടാന്ന് വിചാരിച്ചെങ്കില്‍ സോറി. നിങ്ങള്‍ വല്ലവരുടെയും ജീവിതത്തില്‍ കയറിയങ്ങു ചെകയാന്‍ നോക്കുന്നത്. ആദ്യം നിങ്ങളുടെ ലൈഫ് നന്നായിട്ടാണോ പോകുന്നത് എന്ന് നോക്ക്. അല്ലെങ്കില്‍ അത് നന്നാക്കാന്‍ ശ്രമിക്ക്. അല്ലാതെ നാട്ടുകാരുടെ ലൈഫിലേക്ക് കടക്കാതെ. ഒരു അനിയന്റെ സ്ഥാനത്ത് നിന്ന് ഞാന്‍ പറയുകയാണ്. ഈ വീഡിയോ കാണുന്ന ആര്‍ക്കെങ്കിലും ഇവരെ അറിയാം എങ്കില്‍ അവരോട് പറയുക. നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മറുപടി ഞാന്‍ പറഞ്ഞ് തരാം എന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.
ഇത്തരം വൃത്തിക്കെട്ട ഭാഷയില്‍ നിങ്ങള്‍ സംസാരിക്കുമ്പോള്‍ നിങ്ങളുടെ മക്കളും ഇത് കാണുന്നുണ്ടെന്നും വായിക്കുന്നുണ്ടെന്നും ഓര്‍ക്കുക. ഇത്തരം തരംതാഴ്ന്ന രീതിയില്‍ സംസാരിക്കുന്ന നിങ്ങളോട് എനിക്ക് ഒരു സഹതാപവും ഇല്ല. റിപ്പോര്‍ട്ട് അടിച്ചാല്‍ ഫേയ്‌സ്ബുക്ക് ഒന്നും ചെയ്യില്ല എന്ന ധൈര്യമാണെങ്കില്‍ എനിക്ക് ഒരു കുഴപ്പവും ഇല്ല. നിങ്ങളുടെ മക്കള്‍ അല്ലെങ്കില്‍ നിങ്ങളുടെ ഭാര്യ ഇത് വായിച്ചിട്ട് നിങ്ങള്‍ ഇത്രയ്ക്ക് വൃത്തിക്കെട്ട വ്യക്തികളാണോ എന്ന് ചോദിക്കും. ഇനി ആരും ഇല്ലെങ്കില്‍ നിങ്ങളുടെ ഈ സംസാരം കാരണം ഇട്ടിട്ട് പോയാതാകും. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ വിളിക്കാം. ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു. 'ഇതെല്ലാം ഒരു തരം രോഗമാണ്. ഒന്നുകില്‍ അവര്‍ക്ക് ചികില്‍സ കൊടുക്കാന്‍ അവരുടെ വീട്ടുകാര്‍ മുന്‍കൈയെടുക്കണം. അല്ലെങ്കില്‍, അവരെ കൈ കെട്ടിയിടുകയോ, ഫോണ്‍ വാങ്ങിവെച്ച് മുറിക്കുള്ളില്‍ പൂട്ടിയിടുകയോ ചെയ്യണം, അതുമല്ലെങ്കില്‍ ഇന്റര്‍നെറ്റ് കട്ട് ചെയ്യണം. അല്ലാതെ അവരുടെ രോഗം മാറാന്‍ പോകുന്നില്ല. ഏതു പെണ്ണിനെ കണ്ടാലും എന്തും പറയാം എന്നുള്ള ഈ അഹങ്കാരം മാറണം'', ക്രിസ് വേണുഗോപാല്‍ പറഞ്ഞു. എനിക്കെതിരെയും എന്റെ കുടുംബത്തിനെതിരെയും മോശം കമന്റ് ചെയ്യുന്നവരോട് ഞാന്‍ ലൈവില്‍ ഒന്നും പറയാത്തത് ഞാന്‍ നിങ്ങളേ പോലെ അല്ലാത്തതുകൊണ്ടാണ്.
ഇത്തരം കമന്റ് ഇടുന്ന ആളുകളോട് ഞാന്‍ ഒരിക്കലും ദേഷ്യപ്പെടില്ല. കാരണം പഠിപ്പും വിദ്യാഭ്യാസവും വിവരവും ഉള്ള ആളാണ് ഞാന്‍. അതുകൊണ്ട് നിങ്ങള്‍ക്ക് നേരെ ഷൗട്ട് ചെയ്യുകയൊന്നും ചെയ്യില്ല. ഇത്തരം ആളുകള്‍ക്കെതിരെ ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്യുകയും, സൈബര്‍ ക്രൈമിനെതിരെ കേസ് എടുക്കുകയും ചെയ്യും. പലരും ചീത്ത വിളിക്കാന്‍ വേണ്ടി മാത്രം പേജ് ഉണ്ടാക്കുന്നവരും ഉണ്ട്. അവരോടൊക്കെ എനിക്ക് സഹതാപം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ വിവാഹമായിരുന്നു സീരിയല്‍ താരങ്ങളായ ക്രിസ് വേണു ഗോപാലിന്റെയും ദിവ്യ ശ്രീധറിന്റെയും. ഗുരുവായൂരില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇതിനു പിന്നാലെ, നവമാധ്യമങ്ങളിലൂടെ ചിലര്‍ ഇവരെ അഭിനന്ദിച്ചും ചിലര്‍ പരിഹസിച്ചും രംഗത്തെത്തിയിരുന്നു.