ട്രെന്‍ഡി ലുക്കിലും വിവാഹവേഷത്തിലും അതീവ സുന്ദരിയായി ജിസ്മി; മഞ്ഞില്‍ വിരിഞ്ഞ പൂവിലെ വില്ലത്തി സോനയുടെ വിവാഹച്ചിത്രങ്ങള്‍

Malayalilife
topbanner
 ട്രെന്‍ഡി ലുക്കിലും വിവാഹവേഷത്തിലും അതീവ സുന്ദരിയായി ജിസ്മി; മഞ്ഞില്‍ വിരിഞ്ഞ പൂവിലെ വില്ലത്തി സോനയുടെ വിവാഹച്ചിത്രങ്ങള്‍

 

ഞ്ഞില്‍ വിരിഞ്ഞപൂവിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയയ വില്ലത്തിയാണ് ജിസ്മി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. സീരിയല്‍ രംഗത്ത് നിന്ന് തന്നെയുളള ആളായിരുന്നു താരത്തിന്റെ വരന്‍. വിവാഹത്തിന്റെ അധികം ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നില്ല. ഇപ്പോള്‍ ഹാല്‍ദി ചടങ്ങിന്റെയും പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടിന്റെയുമൊക്കെ ചിത്രങ്ങള്‍ പുറത്തു വന്നിരിക്കയാണ്.

മഴവില്‍ മനോരമയിലെ മഞ്ഞില്‍ വിരിഞ്ഞ പൂവിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ജിസ്മി. സീരിയലില്‍ വില്ലത്തിയായിട്ടാണ് താരം എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ജിസ്മിയുടെ വിവാഹം. സീരിയല്‍ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സീരിയല്‍ ആരാധകരെ ഞെട്ടിച്ച് കൊണ്ട് അപ്രതീക്ഷിതമായിട്ടായിരുന്നു താരത്തിന്റെ വിവാഹചിത്രങ്ങള്‍ പുറത്തെത്തിയത്. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം മാത്രമാണ് ചിത്രങ്ങളും വിശേഷങ്ങളും പുറത്തു വന്നത്. സീരിയല്‍ രംഗത്ത് നിന്നും തന്നെയുള്ള ആളെയാണ് ജിസ്മി വരനായി കണ്ടെത്തിയത്. ക്യാമറാമാന്‍ ഷിന്‍ജിത്താണ് ജിസ്മിയെ വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്.  നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത് എന്നാണ് സൂചന.

Image may contain: 1 person, standing, child, outdoor and text

മഞ്ഞില്‍ വിരിഞ്ഞ പൂവിലെ മുഴുവന്‍ താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.  അമ്പലത്തിലെ ചടങ്ങില്‍ നിന്നുളളതും ഓഡിറ്റോറിയത്തിലെ റിസെപ്ഷനില്‍ നിന്നുളള ചിത്രങ്ങളായിരുന്നു പുറത്തു വന്നത്. താരത്തിന്റെ വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാനുളള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇപ്പോള്‍ മോഡേണ്‍ ലുക്കിലെ ജിസ്മിയുടെ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങളുമാണ് പുറത്തു വന്നിരിക്കുന്നത്. വെളള ടോപ്പും ജീന്‍സും ഒക്കെ അണിഞ്ഞ് ട്രെന്‍ഡി ലുക്കിലെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ദ മാജിക് സ്റ്റോറീസ് എന്ന ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മനോഹരമായ പ്രീവെഡ്ഡില്‍ ഫോട്ടോഷൂട്ട് വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. വിവാഹത്തിന്റെ പ്രീവെഡ്ഡിങ്ങിന്റെയും ഒപ്പം ഹാല്‍ദി ചടങ്ങിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

എറണാകുളം പളളുരുത്തി സ്വദേശിനിയാണ് ജിസ്മി. ബികോം ബിരുദധാരിണിയായ താരം ഇപ്പോള്‍ കറസ്‌പ്പോണ്ടന്‍സായി എംകോം ബിരുദാനന്തരബിരുദം പഠിക്കുകയാണ്. ഇതിനൊപ്പം തന്നെ ഫാഷന്‍ ഡിസൈനിങിങ്ങും താരം പഠിച്ചിരുന്നു.ഇപ്പോള്‍ വില്ലത്തി ആയിട്ടാണ് എത്തുന്നതെങ്കിലും വളരെ ചെറിയ പ്രായത്തിലെ സ്‌ക്രീനിലെത്തിയ ആളാണ് ജിസ്മി.  മഞ്ഞില്‍ വിരിഞ്ഞ പൂവിലാണ് ജിസ്മി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇതില്‍ മുഴുനീള വേഷത്തിലാണ് ജിസ്മിയുള്ളത്. അച്ഛന്‍ അമ്മ ചേച്ചി അനിയത്തി എന്നിവരടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. ടെയ്‌ലര്‍ കൂടിയായ അമ്മയാണ് ജിസ്മിക്കൊപ്പം ലോക്കേഷനുകളിലേക്ക് പോകുന്നത്. ബിസിനസുകാരനാണ് ജിസ്മിയുടെ പിതാവ്. ജിസ്മിയുടെ വരന്‍ സിനിമാ സീരിയല്‍ രംഗത്തെ കാമറാമാനാണ്. കബനി സീരിയലിലാണ് ഷിന്‍ജിത്തിപ്പോള്‍ വര്‍ക്ക് ചെയ്യുന്നത്. കബനി സീരിയല്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും കല്യാണത്തില്‍ പങ്കെടുത്തു. വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം.

Image may contain: 1 person

No photo description available.

 

manjilvirinja poov negative role actress jismy marriage

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES