നടനും അവതാരകനുമായ മിഥുന്‍ രമേഷിന്റെ ഭാര്യ ലക്ഷ്മിയെ അറിയാത്തവര്‍ ചുരുക്കമാണ്. സോഷ്യല്‍മീഡയയില്‍ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വീഡിയോകളിലൂടെ സജീവമാണ് താരം.ഇപ്പോളിതാ തന്റെ ഡിപ്രഷന്‍ കാലത്തെക്കുറിച്ച് താരം പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്.
ഡയബറ്റീസിന് ആളുകള്‍ മരുന്ന് കഴിക്കുന്നത് പോലെ തനിക്കും തുടര്‍ച്ചയായി മരുന്ന് കഴിക്കണം. മരുന്ന് കഴിച്ചില്ലെങ്കില്‍ മൂഡ് സ്വിങ്സ് വരും. ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് എന്നൊക്കെ തോന്നും എന്നാണ് ലക്ഷ്മി പറയുന്നത്. സമൂഹത്തില്‍ നല്ല രീതിയില്‍ ആക്റ്റീവ് ആയിട്ടിരിക്കുന്ന ഒരു വ്യക്തി പെട്ടന്ന് ഡിപ്രഷന് ചികിത്സ തേടി എന്ന് കേട്ടാല്‍ ആരും അത് അംഗീകരിക്കില്ല. അതുപോലെയാണ് എന്റെ കാര്യം. ഞാന്‍ ഇപ്പോഴും ഡിപ്രഷന് മരുന്ന് കഴിക്കുന്ന വ്യക്തിയാണ്. കഴിച്ച് കൊണ്ടിരിക്കുന്ന മരുന്ന് ഒരാഴ്ചത്തേക്ക് നിര്‍ത്തിക്കഴിഞ്ഞാല്‍ എനിക്ക് മൂഡ് സ്വിങ്‌സ് തുടങ്ങും.''
ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് എന്ന തരത്തിലുള്ള ചിന്തകള്‍ ഒക്കെ വരും. ഡയബറ്റീസിന് ആളുകള്‍ മരുന്ന് കഴിക്കുന്നത് പോലെ എനിക്കും തുടര്‍ച്ചയായി മരുന്ന് കഴിക്കണം. ബാലന്‍സ് ചെയ്ത് കൊണ്ട് പോയില്ലെങ്കില്‍ പ്രശ്‌നമാണ്. എന്നാല്‍ ഇപ്പോള്‍ എനിക്ക് മൂഡ് സ്വിങ്‌സ് വരാറില്ല.''
''ഡിപ്രഷന്‍ പൂര്‍ണമായും നിയന്ത്രണത്തിലാണ്. എനിക്ക് ഡിപ്രഷന് ആദ്യം വന്നപ്പോള്‍ ഭയങ്കര ദേഷ്യമായിരുന്നു. എന്താണ് കാരണമെന്ന് അറിയാതെ വീട്ടുകാര്‍ ഭയന്നു. ഒടുവില്‍ ഡോക്ടറെ പോയി കണ്ടു. അമ്മയും ഭര്‍ത്താവ് മിഥുനും മകളും ആ സമയങ്ങളില്‍ കൂടെ നിന്നു. തുടര്‍ച്ചയായ ആത്മഹത്യാപ്രേരണ ഉണ്ടായിരുന്നു'' എന്നാണ് ലക്ഷ്മി പറയുന്നത്.
മിഥുന് അസുഖം വന്നതിനെ കുറിച്ച് ലക്ഷ്മി പങ്ക് വച്ചു.. 'ടെന്‍ഷന്‍ അടിച്ച് പോയി. മിഥുന്‍ ചേട്ടന് സ്‌ട്രോക്ക് ആണെന്നാണ് കരുതിയത്. മിഥുന്‍ ചേട്ടന്‍ തിരുവനന്തപുരത്തും ഞാന്‍ ദുബായിലുമായിരുന്നു അന്ന്. വീഡിയോ കാളില്‍ കണ്ടപ്പോള്‍ ഒരു കണ്ണ് അടയുന്നില്ല. എന്തോ പ്രശ്‌നമുണ്ട് ഡോക്ടറെ പോയി കാണാന്‍ ഞാന്‍ പറഞ്ഞു. ഡോക്ടറടുത്ത് പോകാന്‍ പറഞ്ഞാല്‍ കേള്‍ക്കയെ ഇല്ല. അങ്ങനത്തെ സ്വഭാവമാണ് പുള്ളിക്ക്. വെള്ളം കുടിക്കുന്ന സമയത്ത് സൈഡിലൂടെ ഇറ്റിറ്റ് പോകുന്നുണ്ട്. അങ്ങനെയാണ് ആശുപത്രിയില്‍ പോകുന്നത്. ബെല്‍സ് പാള്‍സി ആണെന്ന് അറിഞ്ഞതും. അങ്ങനെ 15 ദിവസം ഞങ്ങള്‍ ആശുപത്രിയില്‍ തന്നെയായിരുന്നു. എത്രയും വേ?ഗം ശരിയാകണമെന്ന് മാത്രമെ ഉണ്ടായിരുന്നുള്ളൂ ഞങ്ങള്‍ക്ക്. ഫിസിയോതെറാപ്പിയും ഒരുപാട് പേരുടെ പ്രാര്‍ത്ഥനയും കാരണമാണ് അത് മാറിയത്. ഒരുപാട് പേരുടെ പ്രാര്‍ത്ഥന ഉണ്ടായിരുന്നു', എന്നാണ് ലക്ഷ്മി പറഞ്ഞത്.