Latest News

കൂട്ടുകാര്‍ക്കൊപ്പം വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധത്തിന് പോയി; കരക്കെത്തുന്നതിന് തൊട്ടുമുന്‍പ് ബോട്ടിനെ വിഴുങ്ങി കൂറ്റന്‍ തിരമാല; ജീവന്‍ നഷ്ടപ്പെട്ട നിമിഷം; മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ക്ക് സംഭവിച്ചത്; മുത്തപ്പന് ഇത് രണ്ടാം ജന്മം

Malayalilife
കൂട്ടുകാര്‍ക്കൊപ്പം വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധത്തിന് പോയി; കരക്കെത്തുന്നതിന് തൊട്ടുമുന്‍പ് ബോട്ടിനെ വിഴുങ്ങി കൂറ്റന്‍ തിരമാല; ജീവന്‍ നഷ്ടപ്പെട്ട നിമിഷം; മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ക്ക് സംഭവിച്ചത്; മുത്തപ്പന് ഇത് രണ്ടാം ജന്മം

മരണത്തിന്റെ വക്കില്‍ നിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരികെ കയറുന്ന ആളുകള്‍ ഉണ്ട് നമ്മുടെ ഇടയില്‍. അപ്രതീക്ഷിതമായി കിട്ടിയ രണ്ടാം ജന്മം. എന്തെങ്കിലും ഒരു ചെറിയ സഹായം കിട്ടുമ്പോഴാണ് അത്തരത്തില്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ട് പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുന്നത്. എല്ലാവരും അതിനെ ദൈവം എന്ന വിളിക്കും. ഇപ്പോള്‍ അത്തരമൊരു രണ്ടാം ജന്മം കിട്ടിയിരിക്കുകയാണ് മുത്തപ്പന്. മരണത്തെ മുഖാമുഖം കണ്ട ആ നിമിഷം ഒരിക്കലും മുത്തപ്പന്‍ എന്ന മത്സ്യബന്ധത്തൊഴിലാളി ഒരിക്കലും മറക്കില്ല. മരണം കണ്ട ആ നിമിഷത്തിന്റെ ഞെട്ടലില്‍ നിന്നും ഇപ്പോഴും മുത്തപ്പന്‍ വിട്ട് മാറിയിട്ടില്ല. ജീവന്‍ തിരികെ കിട്ടുമെന്നു കരുതിയതല്ല. ശക്തമായ തിരമാലകള്‍ ഇടിച്ചു വീഴ്ത്തുമ്പോള്‍, കൈകാലുകള്‍ തളര്‍ന്നു വീഴുന്നത് പോലെ തന്നെ ആത്മാവും നിശ്ശബ്ദമായി പതിയുകയായിരുന്നു. മുന്നില്‍ എന്താണെന്നറിയാതെ, പിന്നിലേയ്ക്ക് തിരിഞ്ഞ് നോക്കിയാലും ഒന്നും കാണാനാകാത്തത് പോലെ, നീന്തേണ്ടതെവിടെ എന്നു പോലും അറിയാതെ തിരമാലകള്‍ക്കൊപ്പം നീന്തിക്കൊണ്ടേ ഇരുന്നു. കര എവിടെയാണെന്ന് അറിയാതെയാണ് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നത്. വളരെ കഷ്ടപ്പെട്ടു നീന്തി. തീരം എത്തുമെന്ന പ്രതീക്ഷയോടെ. 

കര എന്ന ലക്ഷ്യത്തിലേക്ക് ദിശ അറിയാതെ നീന്തുമ്പോള്‍ കയ്യില്‍ പിടിക്കാവുന്ന ഒരേയൊരു കരുത്ത് പ്രാര്‍ഥന മാത്രമായിരുന്നു. നീന്തി തളര്‍ന്ന് ജീവിതം അവസാനിച്ചു എന്ന് കരുതുന്നിടത്താണ് അകലെ കാണുന്നത് കരയാണെന്ന് തിരിച്ചറിയുന്നത്. പിന്നീട് അവിടെ എത്താനുള്ള തിടുക്കം ആയിരുന്നു. തളര്‍ന്ന് കൈക്കും കാലിനും ശക്തി വന്നു. നീന്തിനീന്തി തളര്‍ന്നു തളര്‍ന്നു മുത്തപ്പന്‍ എത്തിയത് തീരത്തേക്കായിരുന്നു. അതൊരു അത്ഭുതം പോലെയാണ് ഇപ്പോഴും മുത്തപ്പന്. ദൈവം തന്നെ കൈവിട്ടില്ല എന്ന ആശ്വാസവും. കാറ്റിനും മഴയ്ക്കുമിടയില്‍ മീന്‍പിടിത്തം കഴിഞ്ഞു എത്രയും വേഗം കരയിലെത്തണമെന്നാണ് എല്ലാവരും ആഗ്രഹിച്ചത്. അപ്പോഴാണ് കൂറ്റന്‍ തിര വന്നു മൂടിയത്. നിമിഷ നേരത്തിനുള്ളില്‍ വള്ളം കീഴ്‌മേല്‍ കമിഴ്ന്നു. എല്ലാവരും ഇളകി മറിയുന്ന കടലിലേക്ക് തെറിച്ചു വീണു..മാനം മുട്ടെ ഉയരുന്ന തിരമാലകള്‍ക്കിടെ എങ്ങോട്ടു പോകണമെന്നറിയാതെ നീന്തി. ജീവന്‍ ഊര്‍ന്നു പോകും പോലെ തോന്നി. തൊട്ടതു തീരംതന്നെയെന്നു ഉറപ്പായതോടെയാണ് ആശ്വാസമായത്.' 

വ്യാഴം വൈകിട്ട് 3.30ന് ആണ് 5 അംഗം സംഘം വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ പോയത്. മീന്‍പിടിച്ച് മടങ്ങി കരയില്‍ എത്താറായപ്പോഴാണു വലിയ തിര വന്നു വള്ളത്തെ മൂടിയത്. 
ഇതോടെ വള്ളം തലകീഴായി മറിയുകയായിരുന്നു. 5 പേരും കടലിലേക്കു പലയിടത്തായി തെറിച്ചു വീണു. ശക്തമായ തിരമാലകളെ ഭേദിച്ചു എല്ലാവരും കരയിലേക്ക് നീന്തി. ആരൊക്കെ എങ്ങോട്ടു പോയെന്നു പരസ്പരം ആര്‍ക്കും അറിയാനാകാത്ത വിധം ശക്തമായ തിരകളായിരുന്നു. മുത്തപ്പന്‍ അടിമലത്തുറ തീരത്തും പുഷ്പദാസന്‍ രാജ്യാന്തര തുറമുഖത്തിനു സമീപത്തും നീന്തിയെത്തി. നീന്തി തളര്‍ന്നതിനാല്‍ റജിന്‍ ബോയകളിലൊന്നില്‍ പിടിച്ചു കിടന്നു. മണിക്കൂറുകള്‍ കഴിഞ്ഞാണ് മറ്റൊരു വള്ളം വന്ന് രക്ഷിച്ചത്. കരയിലെത്തിയ ശേഷമാണ് ഒപ്പമുള്ള 2 പേരെ കാണാതായതായി ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം നല്‍കിയതനുസരിച്ചു മറൈന്‍ ആംബുലന്‍സ് തിരച്ചിലിനിറങ്ങി. ഇതിനിടെയാണ് ആന്റണിയുടെ മൃതദേഹം പൂവാര്‍ തീരത്ത് അടിഞ്ഞ വിവരം ലഭിച്ചത്. സ്റ്റെല്ലസിനായുള്ള തിരച്ചില്‍ തുടരുകയാണ്.

muthappan second life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES