അഞ്ചുപെണ്‍കുട്ടികളുടെ സഹനത്തിന്റെ കഥപറയുന്ന പരമ്പരയാണ് പഞ്ചാഗ്നി. സായികുമാറിന്റെ മകള്‍ വൈഷ്ണവി വില്ലത്തി വേഷത്തില്‍ എത്തുന്ന പരമ്പരയില്‍ മുന്‍നിര നടീ നടന്മാര്‍ ആണ് അണിനിരക്കുന്നത്. പരമ്പരയിലെ നായിക ആയി എത്തിയത് നടി് ലിമ ബാബു ആയിരുന്നു. ആള്‍ മലയാള സിനിമയില്‍ മുന്‍ നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ച കക്ഷി ആണ്. പരമ്പരയില്‍ മുഴുനീളന്‍ വേഷത്തിലാണ് ലിമ എത്തിയത്. അമൃതയെ ചുറ്റിപ്പറ്റിയാണ് കഥയുടെ മുന്പോട്ടുള്ള പോക്ക്. ഫ്ളവേഴ്സ് ടീവിയില്‍ സംപ്രേക്ഷണം ചെയ്യുതിരുന്ന സീരിയില്‍ ഇപ്പോള്‍ അവസാനിപ്പിക്കാന്‍ പോകുകയാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
സീരിയില്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം തികയ്ക്കുന്നിതിന് മുന്‍പാണ് ഇപ്പോള്‍ സീരിയില്‍ അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് പുറത്ത് വരുന്നത്. സീരിയലിന്റെ അവസാന ക്ലൈമാക്സ് എപ്പിസോഡുകളിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. അപ്രതീക്ഷിതമായാണ് സീരിയില്‍ അവസാനിപ്പിക്കുന്ന വാര്‍ത്ത വന്നത്. ആദ്യം മികച്ച നിന്ന് സീരിയില്‍ പിന്നീട് വന്‍ ബോറായി തുടങ്ങിയിരുന്നു.
മാത്രമല്ല യ്യൂട്യബില്‍ അപ്ലോട് ചെയ്യുന്ന സീരിയലിന്റെ കമന്റ് സെക്ഷനില്‍ സീരിയിലെ കുറിച്ച് മോശം അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരുന്നത്. ഇതൊക്കെ കൊണ്ടാകം സീരിയില്‍ അവസാനിപ്പിക്കന്‍ പോകുന്നത്. മുന്‍പ് ഫ്ളവേഴ്സില്‍ ഉണ്ടായിരുന്ന സീരിയലുകളില്‍ മികച്ച് സീരിയില്‍ ഇതായിരുന്നു വെന്നും എന്നാല്‍ ഇപ്പോള്‍ ഒരു രസവും ഇല്ല കാണാനും എന്നാണ് കമന്റുകള്‍.
ഈ സീരിയലിലെ വില്ലത്തി കഥാപാത്രം ചെയ്യുന്നത് സായ്കുമാറിന്റെ മകള്‍ വൈഷ്ണവി സായ്ക്കുമാറാണ്. കലാവതി എന്നാണ് ക്യാരക്ടറിന്റെ പേര്. നെഗറ്റീവ് റോളില്‍ അഭിനയിക്കുന്നവര്‍ മാത്രം ജയിക്കുകയും ഈ സീരിയലില്‍ അവര്‍ക്ക് ഒരു തിരിച്ചടി പോലും നല്‍കാന്‍ ഇതിലെ നായികാ നായകന്‍മാര്‍ക്ക് സാധിച്ചില്ല. എപ്പോഴും നെഗറ്റീവ് റോളുകള്‍ ചെയ്യുന്നവര്‍ മാത്രം ജയിച്ച് നില്‍ക്കുന്ന കഥയായി മാറിപോകുകയും ചെയ്തു. മറ്റൊരു പ്രശ്നം എന്തെന്നാല്‍ ഇതിലെ കഥാപാത്രങ്ങള്‍ മിഖ്യവരും തന്നെ മാറിക്കൊണ്ടേ ഇരുന്നു. ഇത് അക്സെപറ്റ് ചെയ്യാനും പ്രേക്ഷകര്‍ക്ക് സാധിച്ചില്ല. നെഗറ്റീവ് ക്യാരക്ഴേസിന് അപ്പപ്പോള്‍ തന്നെ തിരിച്ചടികള്‍ നല്‍കിയിരുന്നെങ്കില്‍ സീരിയില്‍ കുറച്ചുകൂടി ഓടുമായിരുന്നു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്തെന്ന് പോലും കാണിക്കാന്‍ സീരിയലിന് സാധിച്ചില്ല. അഭിയുടെ അച്ഛന്‍ ജയിലിലേക്ക് പോകുന്നതായാണ് പ്രെമോ വീഡിയോ നല്‍കിയിരിക്കുന്നത്. ആരെയാണ് കൊല്ലുന്നതെന്ന ആകംക്ഷയിലാണ് പ്രേക്ഷകര്‍.
അമൃതയെ ചുറ്റിപ്പറ്റിയാണ് കഥയുടെ മുന്പോട്ടുള്ള പോക്ക്. അമ്മയുടെ മരണശേഷം അനുജത്തിമാരുടെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുന്ന ചേച്ചി ആണ് അമൃത. സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം അനുജത്തിമാര്‍ക്കായി മാറ്റി വയ്ക്കുന്നു. ഒടുവില്‍ വിവാഹമണ്ഡപം വരെ എത്തുന്ന വിവാഹം മുടങ്ങുകയും ഇനി അനുജത്തിമാരെ വിവാഹം ചെയ്യിച്ച ശേഷമേ തനിക്ക് ഒരു വിവാഹജീവിതം ഉണ്ടാകൂ എന്നും അമൃത പ്രതിജ്ഞ എടുക്കുന്നു. അഭിമന്യു ആയി എത്തുന്ന ജയകൃഷ്ണന്‍ ആയിരുന്നു അമൃത എന്ന ലിമയുടെ നായകന്‍. ഇരുവരുടെയും കോംബോ കാണാന്‍ തന്നെ സീരിയല്‍ കാണുന്നവരും ഉണ്ടായിരുന്നു.
ചന്ദ്രസേനന്റെ ഭാര്യയാണ് രേണുക, അവര്‍ക്ക് മൂന്ന് പെണ്‍മക്കളുണ്ട്. നാലാമത്തെ പ്രസവ സമയത്ത് അവര്‍ക്ക് ഇരട്ട പെണ്‍മക്കളെ പ്രസവിച്ചു, അവര്‍ മരിച്ചു. ഒരു ആണ്‍കുട്ടിയെ ആഗ്രഹിച്ചതിനാല്‍ ചന്ദ്രസേനന്‍ ഈ കുട്ടികളെ എടുക്കാന്‍ വിസമ്മതിച്ചു. ധനികയായ കലാവതിയെ വിവാഹം കഴിച്ചു. അഞ്ച് പെണ്‍മക്കളെയും ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കലാവതി അദ്ദേഹത്തെ വിവാഹം കഴിച്ചത്. മൂത്ത മകള്‍ അമൃത മറ്റുള്ളവരെയെല്ലാം ഒറ്റയ്ക്ക് പരിപാലിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം, അവര്‍ പഞ്ചരത്നം എന്ന പേരില്‍ ഒരു റസ്റ്റോറന്റ് ആരംഭിച്ചു. കലാവതി അവരുടെ ബിസിനസ്സ് പൂട്ടിക്കാന്‍ പലവിധത്തില്‍ ശ്രമിക്കുന്നു. ഇതാണ് സീരിയലിന്റെ പേ്്ളാട്ട്.
ചിത്രീകരണത്തിന്റെ ഭൂരിഭാഗവും നടന്നത് കേരളത്തിലെ തിരുവനന്തപുരത്താണ്. പരമ്പരയിലെ പ്രധാന കഥാപാത്രമായ ചന്ദ്രസേനനായി അഭിനയിച്ച ദിലീപ് ശങ്കറിനെ 2024 ഡിസംബര്‍ 29 ന് വാന്റോസ് ജംഗ്ഷനിലെ ഒരു സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കരള്‍ രോഗങ്ങള്‍ക്കുള്ള ചില മരുന്നുകളും ഒഴിഞ്ഞ മദ്യക്കുപ്പികളും അദ്ദേഹത്തിന്റെ മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. മനോജ് ശ്രീകലം ആണ് സീരിയില്‍ സംവിധാനം ചെയ്തത്.