Latest News

കല്യാണം ഇപ്പോഴില്ല; വിവാഹവാര്‍ത്ത ആദ്യം അറിയിക്കുക തങ്ങളെ സ്നേഹിക്കുന്നവരെയെന്ന് പേളി

Malayalilife
topbanner
കല്യാണം ഇപ്പോഴില്ല; വിവാഹവാര്‍ത്ത ആദ്യം അറിയിക്കുക തങ്ങളെ സ്നേഹിക്കുന്നവരെയെന്ന് പേളി

ബിഗ്ബോസിലെ പ്രണയക്കുരുവികളായ പേളിയും ശ്രീനിയും തമ്മിലുള്ള പ്രണയം മലയാളികളൊക്കെ ഉറ്റുനോക്കിയതാണ്. ആദ്യം ഇരുവരുടെയും പ്രണയം അഭിനയമാണെന്ന് സഹതാരങ്ങളുള്‍പെടെ പറഞ്ഞെങ്കിലും ഹൗസിന് പുറത്തെത്തിയിട്ടും ഇരുവരും പ്രണയം തുടരുകയാണ്. ഇതൊടെ പേളിഷിന്റെ വിവാഹമാണ് ആരാധകര്‍ കാത്തിരിക്കുന്നത്. താരങ്ങളുടെ വിവാഹം ഉടനുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിവാഹതീയതി തീരുമാനിച്ചിട്ടില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ പേളി.

ബിഗ്ബോസിലെ പ്രണയജോഡികളുടെ വിവാഹത്തിനായി മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ മുഴുവന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ബിഗ്ബോസ് മത്സരാര്‍ത്ഥികളും അവതരകനായ ലാലേട്ടനും വരെ പേളിക്കും ശ്രീനിക്കും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. ബിഗ്ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെ താരങ്ങള്‍ ലൈവിലെത്തിയതും ഒരുമിച്ചുള്ള ചിത്രങ്ങളും ആര്‍മിക്കാര്‍ ആഘോഷമാക്കിയിരുന്നു പിന്നാലെയാണ് വിവാഹത്തേകുറിച്ചുള്ള വാര്‍ത്ത പരന്നത്. ജനുവരി ഏഴിന് ഇവരുടെ വിവാഹനിശ്ചയം ഉണ്ടാകുമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് പേളി  പറഞ്ഞിരിക്കുന്നത്.

തിരുവനന്തപുരം പങ്കജ് ഹോട്ടലില്‍ നടന്ന പേളിഷ് ആര്‍മിയുടെ ഒത്തുചേരലില്‍ പങ്കെടുത്തപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ചിരിച്ചും കളിച്ചും തമാശകള്‍ പറഞ്ഞും ആര്‍മോയൊടൊപ്പം ആഘോഷമാക്കിയാണ് പേളി ഒത്തുചേരല്‍ ആഘോഷിച്ചത്. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറയാനും താരം മറന്നില്ല..

pearly about her marriage and srini

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES