ബിഗ്ബോസില്‍ നിന്ന് പ്രദീപ് പുറത്താക്കപ്പെട്ടു; താരത്തിന്റെ പ്രതികരണം വൈറലാകുന്നു

Malayalilife
topbanner
ബിഗ്ബോസില്‍ നിന്ന് പ്രദീപ് പുറത്താക്കപ്പെട്ടു;  താരത്തിന്റെ പ്രതികരണം വൈറലാകുന്നു

ബിഗ്ബോസില്‍ കഴിഞ്ഞ ദിവസം നടന്ന ആറാമത്തെ ആഴ്ചയിലെ എലിമിനേഷന്‍ പുറത്തായത് നടന്‍ പ്രദീപ് ചന്ദ്രനാണ്. വളരെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് പ്രദീപ് പുറത്തായത്. സങ്കടമുണ്ടെങ്കിലും പ്രേക്ഷകരുടെ അഭിപ്രായമാണ് വലുതെന്നും ആര് കളിയില്‍ തുടരണമെന്ന് അവരാണ് തീരുമാനിക്കുന്നതെന്നും പറഞ്ഞാണ് പ്രദീപ് ഷോയില്‍ നിന്നും പുറത്തേക്ക് പോയത്. ഇപ്പോള്‍ ബിഗ്ബോസിലുള്ളവരെ പറ്റിയും ഗെയിമിനെപറ്റിയും വെളിപ്പെടുത്തി വ്യക്തമാക്കിയിരിക്കയാണ് പ്രദീപ്.

പ്രദീപ് പോയത് ബിഗ്ബോസിലെ ചിലരെ എങ്കിലും സങ്കടപെടുത്തിയിരുന്നു. നോമിനേറ്റ് ചെയ്ത ജെസ്ല തന്നെ അതൊര്‍ന്ന് സങ്കടപെടുന്നതും പ്രേക്ഷകര്‍ കണ്ടു. ജയിക്കണമെന്ന് കരുതി തന്നെയാണ് വന്നത്. ഇപ്പോള്‍ പുറത്തായതില്‍ സങ്കടം ഒന്നും ഇല്ലെന്നും പ്രേക്ഷകരുടെ തീരുമാനത്തെ മാനിക്കുന്നതായും പ്രദീപ് മോന്‍ലാലിനോട് പറഞ്ഞിരുന്നു. ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ശേഷം പ്രദീപ് നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. വീടിനുള്ളില്‍ പ്രത്യേക പ്ലാനുമായി കളിക്കുന്നവരെ കുറിച്ച് പറയുകയാണ് പ്രദീപ്. ഒപ്പം ഫൈനലില്‍ എത്തുന്നത് ആരൊക്കെയെന്നും പ്രദീപ് വെളിപ്പെടുത്തുന്നുണ്ട്.

ഒന്ന് രണ്ടു വ്യക്തികള്‍ ഗെയിം പ്ലാനുമായി കളിക്കുന്നതായി തോന്നിയിട്ടുണ്ട്.  ഇത്രയും ദിവസങ്ങള്‍ക്കിടയില്‍ പലര്‍ക്കും മനസിലാകും അതില്‍ നടക്കുന്നത്. അതിനകത്തുള്ള എനിക്കും മനസാലായിട്ടുണ്ട്. പല പല സാഹചര്യങ്ങള്‍ വരുമ്പോള്‍ പലരും പെരുമാറുന്നതും,ഓരോ സീന്‍സ് ക്രിയേറ്റ് ചെയ്യുന്നതും ഒക്കെ എല്ലാവര്ക്കും വ്യക്തമാണ്.  എല്ലാവരും നന്നായി കളിച്ച് മുന്നോട്ടുപോയി വിന്നറാകുന്നവരെ കാത്തിരുന്ന് കാണാം. എനിക്ക് അങ്ങിനെ ഒരു പ്ലാന്‍ ഇല്ലാത്തത് കൊണ്ടാകും 41 ദിവസം പിന്നിട്ടപ്പോള്‍ പുറത്തായത്. എല്ലാവരും എന്റെ നല്ല സുഹൃത്തുക്കളാണെന്നും പ്രദീപ് പറയുന്നു.

ഫുക്രു, ആര്യ, ഷാജി, രജിത്ത്കുമാര്‍ എന്നിവരാകും ഫൈനലിസ്റ്റുകളാകുക എന്ന പ്രതീക്ഷയും പ്രദീപ് പങ്കുവച്ചു. ഏറ്റവും സന്തോഷകരമായി തോന്നിയ കാര്യം ബിഗ് ബോസ് വീട്ടിലെ ആ സ്വമ്മിങ് പൂളിന് ഇപ്പുറത്തുള്ള സോഫയിലിരിക്കെ, നോക്കുമ്പോ ബിഗ് ബോസ് ഹൗസ് എന്നെഴുതിയ ബോര്‍ഡ് കാണുന്നതാണ്. സന്തോഷവും കുളിര്‍മയുമൊക്കെയാണ് അതിങ്ങനെ കാണുമ്പൊള്‍. കാരണം ബിഗ് ബോസ് പോലുള്ള ലോകോത്തര പരിപാടിയില്‍ എന്നെപ്പോലൊരാള്‍ക്ക് അവസരം കിട്ടിയത് വളരെ വലിയ സന്തോഷം തന്നെയാണ്. എന്നും അദ്ദേഹം പറയുന്നു. '

Read more topics: # pradeep chandran ,# says about bigboss
pradeep chandran says about bigboss

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES