വീട്ടിലെ ഓരോ ജോലിയ്ക്കും തന്നെ പ്രത്യേക പ്രാധാന്യമുണ്ട്. പക്ഷേ, അതില്‍ ഏറ്റവും റിസ്‌ക് പിടിച്ച ജോലിയാണ് അടുക്കളയിലെ ജോലി. തീയും ചൂടും ഒരുമിച്ച് കൂടുന്ന ഇടമായതിനാല്‍ ഏത് സമയത്തും അപകട സാധ്യതകള്‍ ഉണ്ടാകാം. ചെറിയ ഒരു അശ്രദ്ധ പോലും വലിയ അപകടത്തിലേക്ക് നയിക്കാം. അതുകൊണ്ട് തന്നെ അടുക്കളയില്‍ പ്രവേശിക്കുന്നവര്‍ എല്ലാവരും വളരെ ശ്രദ്ധയോടെയും കരുതലോടെയും മാത്രമാണ് ജോലി ചെയ്യുന്നത്. പാചകം ചെയ്യുന്നതിന്റെ ആസ്വാദനത്തിനൊപ്പം സുരക്ഷിതത്വവും അനിവാര്യമാണ് എന്ന് പലരും അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. അടുക്കളിയിലെ എല്ലാം സാധനങ്ങളും റിസ്‌ക് എലമൈന്റ് കൂടുതല്‍ ഉള്ള സാധനങ്ങളാണ്. അതില്‍ എല്ലാവര്‍ക്കും പെട്ടെന്ന് അബദ്ധം പറ്റുന്നതും വളരെയധികം റിസ്‌ക് പിടിച്ചതുമായി ഒന്നാണ് കുക്കര്‍. കുക്കര്‍ തുറക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും. അത്തരം കുക്കറില്‍ നിന്ന് അബദ്ധം പറ്റിയ ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
കുക്കറില്‍ പാചകം ചെയ്യുന്ന ആളുകള്‍ എളുപ്പത്തില്‍ പണി തീര്‍ക്കാന്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. അത് ചിലപ്പോള്‍ വലിയ അപകടത്തിലേക്കാണ് എത്തിക്കുന്നത്. സമയം പരിധികൊണ്ട് ആയിരിക്കാം. എന്നിരുന്നാലും ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കണം. അതിന് ഉദാഹരമാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ. വീഡിയോയില്‍ ഒരു പെണ്‍കുട്ടി തനിക്ക് പറ്റിയ ഒരു വലിയ ദുരന്തത്തിന്റെ കഥയാണ് പറയുന്നത്. എന്നത്തെയും പോലെ അടുക്കളിയില്‍ കയറിയതാണ്. കുക്കറില്‍ കറി വെക്കാനായി ഗ്യാസില്‍ വച്ചു. വിസില്‍ അടിച്ച് കുക്കറിന്റെ അകത്ത് കടക്കുന്ന സംഭവം വെന്തു. എല്ലാവരും എന്താണ് ചെയ്യുന്നത് എന്ന് വച്ചാല്‍ പ്രഷര്‍ പോകുന്നതിനായി കുക്കര്‍ ഒരുപാട് നേരം താഴെ ഇറക്കി വക്കും. എന്നാല്‍ സമയം ഇല്ലാത്തവര്‍ പ്രഷര്‍ സ്വന്തമായി കളയും. അത്തരത്തില്‍ ഈ പെണ്‍കുട്ടിയും കുക്കറിന്റെ പ്രഷര്‍ സ്പൂണ്‍ ഉപയോഗിച്ച് കളഞ്ഞതിന് ശേഷം കുക്കര്‍ താഴെ ഇറക്കി വച്ചു.
കുറച്ച് കഴിഞ്ഞ് കുക്കറിന്റെ വെയിറ്റും ഊരി താഴെ വച്ചു. പ്രഷര്‍ ഒക്കെ ഒരുവിധം പോയി എന്ന മനസ്സിലാക്കിയ പെണ്‍കുട്ടി കുക്കര്‍ ഓപ്പണ്‍ ചെയ്യാന്‍ നോക്കി. പ്രഷര്‍ പോയിട്ടുണ്ടെങ്കില്‍ കുക്കര്‍ തുറന്ന് വരും. എന്നാല്‍ ഈ കുക്കര്‍ പ്രഷര്‍ പോയിട്ടും തുറന്നില്ല. തുറക്കാന്‍ നോക്കിയപ്പോള്‍ കുക്കറിന്റെ അടപ്പ് ടൈറ്റ് ആയിരുന്നു. സമയം ഇല്ലാത്തതിനാല്‍ കുറച്ച് കൂടി ബലം പ്രയോഗിച്ച് കുട്ടി കുക്കര്‍ തുറക്കാന്‍ ശ്രമിച്ചു. പിന്നെ ആ കുട്ടിക്ക് ബലം പ്രയോഗിച്ച ആ സമയം വരെയേ ഓര്‍മ്മയുള്ളു. കുക്കറിന്റെ അടപ്പ് തുറന്ന് അതില്‍ ഉണ്ടായിരുന്ന കറികള്‍ മുഴുവന്‍ തെറിച്ച് കുട്ടിയുടെ മുഖേത്ത് പൂര്‍ണമായും വീണു. ആ സമയം എന്ത് ചെയ്യണം എന്ന് അറിയാതെ നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ശരിക്കും ഞെട്ടി പോയിരുന്നു ആ പെണ്‍കുട്ടി.
മുഖം മുഴുവനും തീപിടിച്ചപോലെ പൊള്ളലേറ്റു. ഇപ്പോഴും ആശുപത്രിയില്‍ മുഖത്തിന് പ്രത്യേക ചികിത്സകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പൊള്ളലേറ്റ ആദ്യ ദിവസങ്ങള്‍ വളരെ കഠിനമായിരുന്നു. കണ്ണ് തുറക്കാനും, മൂക്ക് വഴി ശ്വാസം എടുക്കാനും, വായ അല്പം അനക്കാനും പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. അത്രയും വലിയ വേദനയും അസഹനീയമായ കഠിനാവസ്ഥയുമായിരുന്നു. പൊള്ളലേറ്റ സ്ഥലത്തെ തൊലി കറത്ത് പോകുകയും ഇളകിപ്പോകുകയും ചെയ്തു. കണ്ണാടിയില്‍ സ്വന്തം മുഖം പോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിയിരുന്നു. അതുകൊണ്ട് തന്നെ മാനസികമായും ശരീരമായും വലിയൊരു പോരാട്ടമാണ് ഇപ്പോഴും ആ പെണ്‍കുട്ടി നടത്തിക്കൊണ്ട് ഇരിക്കുന്നത്.
ഇപ്പോള്‍ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. ചികിത്സകള്‍ക്ക് ശേഷം മുഖത്തുണ്ടായിരുന്ന വലിയ പൊള്ളലുകള്‍ മാറിക്കൊണ്ടിരിക്കുന്നു. എങ്കിലും ഒരു ഭയം ഇപ്പോഴും മനസ്സിനുള്ളിലാണ് പഴയപോലെ തന്നെ മുഖം തിരികെ ലഭിക്കുമോ എന്ന ആശങ്ക. അത് തന്നെയാണ് അവളുടെ ഏറ്റവും വലിയ ചിന്ത. ഈ അനുഭവം പറഞ്ഞുകൊടുക്കുമ്പോള്‍ അവള്‍ തുറന്നുപറയാതെ തന്നെ ഒരു കാര്യമാണ് എല്ലാവരെയും മുന്നറിയിപ്പിക്കുന്നത്: അടുക്കളയില്‍ ജോലിചെയ്യുമ്പോള്‍ വളരെ ശ്രദ്ധ വേണം. ചെറിയ ഒരു അശ്രദ്ധ പോലും വലിയ അപകടങ്ങളിലേക്ക് നയിക്കാം. തീയും ചൂടും നിറഞ്ഞ സ്ഥലമാണ് അടുക്കള. അതുകൊണ്ട് തന്നെ അവള്‍ പറയാതെ പറയുന്നത്, ശ്രദ്ധയില്ലെങ്കില്‍ ഇത്തരം അപകടങ്ങള്‍ ഏതു സമയത്തും സംഭവിക്കാം എന്നതാണ്.