ബോട്ടുമുങ്ങിയതിനെ തുടര്‍ന്ന് ഒറ്റ മുളംതടിയില്‍ പിടിച്ച് രബീന്ദ്രനാഥ് ദാസ് ബംഗാള്‍ മഹാസമുദ്രത്തില്‍ കിടന്നത് 5 ദിവസം. ഭക്ഷണമോ വെള്ളമോ ലൈഫ് ജാക്കറ്റോ ഇല്ലാതെയാണ് അഞ്ചുദിവസം മുളംതടിയുടെ ബലത്തില്‍ കിടന്നത്. ചിറ്റഗോംഗ് തീരത്തുവച്ച് ബംഗ്ലാദേശി കപ്പല്‍ ഇദ്ദേഹത്തെ കണ്ടെത്തിയതോടെ രബീന്ദ്രനാഥ് ജീവിതത്തിലേക്ക് നീന്തി കയറുകയായിരുന്നു. കൊല്‍ക്കത്തയിലെ കക്കദ്വീപ് സ്വദേശിയാണ് രബീന്ദ്രനാഥ്. ജൂലൈ നാലിനാണ് എഫ് ബി നയന്‍-1 എന്ന മത്സ്യബന്ധനബോട്ടില്‍ രബീന്ദ്രനാഥും സംഘവും പുറംകടലിലേക്ക് തിരിച്ചത്.
പെട്ടെന്ന് കടലിന്റെ സ്വഭാവം മാറി. ശക്തമാത കൊടുങ്കാറ്റ്, ഉയര്‍ന്ന തിരമാലകള്‍, ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടേ ഇരുന്നു. തുടര്‍ന്ന് എത്തിയ ശക്തമായ തിരമാലകളില്‍ അവര്‍ സഞ്ചരിച്ചിരുന്ന ട്രോളര്‍ മറിഞ്ഞു. രബീന്ദ്രനാഥിനൊപ്പം ഉണ്ടായിരുന്നവര്‍ എല്ലാം കടലിലേക്ക് എടുത്ത് ചാടി. ഫ്യൂവല്‍ ടാങ്കുകള്‍ കെട്ടിവെച്ചിരുന്ന മുളം തടി അഴിച്ചെടുത്ത് ഓരോരുത്തരും അതുമായി ബന്ധിച്ച് കടലില്‍ കിടന്നു. എന്നാല്‍ കടലില്‍ വന്നുകൊണ്ടിരുന്ന ശക്തമായ തിരമാലകളില്‍ കൂടെ ഉണ്ടായിരുന്നവര്‍ എല്ലാം ഒഴുകിപോയി രബീന്ദ്രനാഥ് ഉള്‍പ്പെടെ. എന്നാല്‍ ഓരോരുത്തരായി അതിജീവിക്കാനാകാതെ കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്നത് രബീന്ദ്രനാഥ് ദൃക്‌സാക്ഷിയായി. ആത്മധൈര്യം ഒന്നുകൊണ്ട് മാത്രം അയാള്‍ പിടിച്ചുനിന്നു.
അയാള്‍ക്ക് ഭയം തോന്നിയില്ല. അയാള്‍ ഒരു മത്സ്യത്തൊഴിലാളിയായതിനാല്‍ വെള്ളം അയാളുടെ ശത്രുവല്ല, മറിച്ച് അയാളുടെ കൂട്ടുകാരനായിരുന്നു. അയാള്‍ തളര്‍ന്നില്ല. നീണ്തിക്കൊണ്ടേയിരഒന്നു. മുകളില്‍ ആകാശവും, താളെ അനന്തമായ വെള്ളവും. മണിക്കൂറുകള്‍ കടന്നുപോയി. ദിവസങ്ങള്‍ കടന്നുപോയി. ദാഹിക്കുമ്പോള്‍ ആശ്രയിച്ചിരുന്നത് മഴവെള്ളത്തെ മാത്രം. പലപ്പോഴും വലിയ തിരമാലകള്‍ ദൂരേക്ക് എറിയപ്പെട്ടു. വമ്പന്‍ തിരമാലകള്‍ മറികടന്ന് നീന്തുകയല്ലാരെ മറ്റ് മാര്‍ഗമില്ലായിരുന്നു. മരണം മുന്നിലേക്ക് കടന്ന് വരുന്നതായി അയാള്‍ക്ക് തോന്നി. പക്ഷേ അതിലും തളര്‍ന്നില്ല.
അപകടം നടന്ന് അഞ്ചാം ദിവസം ബംഗ്ലാദേശിലെ കുതുബാദിയ ദ്വീപില്‍ നിന്ന് ഏകദേശം 600 കിലോമീറ്റര്‍ അകലെ 'എംവി ജാവേദ്' എന്ന കപ്പല്‍ കടന്നുപോകുകയായിരുന്നു. കപ്പലിന്റെ ക്യാപ്റ്റന്‍ അകലെ കടലില്‍ എന്തോ നീങ്ങുന്നത് കണ്ടു. അത് കൃത്യമായി നിരീക്ഷിച്ചു... ആരോ ഒരു മനുഷ്യന്‍ നീന്തുന്നു! ക്യാപ്റ്റന്‍ ഉടന്‍ തന്നെ ഒരു ലൈഫ് ജാക്കറ്റ് എറിഞ്ഞു കൊടുത്തു, പക്ഷേ അത് രവീന്ദ്രനാഥിന്റെ അടുത്തെത്തിയില്ല. തിരമാലകളില്‍ ആ മനുഷ്യന്‍ കാണാതായി. എന്നിട്ടും ക്യാപ്റ്റന്‍ തന്റെ ശ്രമം നിര്‍ത്തിയില്ല.
കുറച്ചു ദൂരെ വെച്ച് രവീന്ദ്രനാഥിനെ വീണ്ടും കണ്ടു, ഇത്തവണ ക്യാപ്റ്റന്‍ കപ്പല്‍ തിരിച്ചു. ഏകദേശം രണ്ട് മണിക്കൂറിനടുത്ത് എടുത്താണ് അയാളെ രക്ഷിക്കുന്നത്. തിരയില്‍ ഒഴുകി പൊയ്‌ക്കോണ്ടിരുന്നു രബീന്ദ്രനാഥ് ഇടയ്ക്ക് കാണാതെ പോയിരുന്നു. പിന്നീട് കണ്‍മുന്നില്‍ എത്തിയപ്പോള്‍ വീണ്ടും ലൈഫ് ജാക്കറ്റ് എറിഞ്ഞു കൊടുത്തു ഇത്തവണ രവീന്ദ്രനാഥ് അത് പിടിച്ചു. ക്രെയിന്‍ അത് വലിച്ചു കപ്പലില്‍ കയറ്റി, ക്ഷീണിതനായി, ആകെ വൃത്തികേടായി, എന്നാല്‍ ജീവനോടെ അയാള്‍ കപ്പലില്‍ കയറിയപ്പോള്‍, കപ്പലിലുള്ള നാവികര്‍ സന്തോഷം കൊണ്ട് ആര്‍ത്തു വിളിച്ചു . അവര്‍ ഒരു മനുഷ്യനെ മാത്രമല്ല, മനുഷ്യത്വത്തെ ആകെ തന്നെയാണ് അവിടെ കണ്ടത്. രബീന്ദ്രനാഥിനൊപ്പം അവസാനംവരെയും അനന്തരവന്‍ ഉണ്ടായിരുന്നു. എന്നാല്‍ കപ്പല്‍ വന്ന് രക്ഷപെടുത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് അനന്തരവനും കണ്‍മുന്‍പില്‍ മരണത്തിലേക്ക് മുങ്ങിപ്പോയി.