കഴിഞ്ഞ ദിവസമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ട കലാകാരന്‍ കലാഭവന്‍ നവാസ് മരിക്കുന്നത്. വളരെ അപ്രതീക്ഷിതമായ മരണം. ഹൃദയാഘാതം എന്നാണ് മരണ കാരണം എന്നാണ് ആദ്യം അറിയാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഹൃദയാഘാതം തന്നെ എന്ന് സ്ഥിരീകരിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന പോസ്റ്റുമോര്‍ട്ടും റിപ്പോര്‍ട്ടിലും പറയുന്നത്. നവാസിന്റെ മരണം എല്ലാവരെയും വിഷമിത്തിലാക്കിയിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ സങ്കടം അദ്ദേഹത്തിന്റെ കുടുംബത്തിന് തന്നെയായിരിക്കും. അത്രയ്ക്ക് സന്തോഷത്തോടെ കഴിഞ്ഞിരുന്നവരാണ് നവാസും ഭാര്യ രഹ്നയും മക്കളുമായിട്ട്. ഒരു വാക്ക് കൊണ്ട് പോലും ഒരിക്കലും നവാസ് രഹ്നയെ വിഷമിപ്പിച്ചിട്ടില്ല. വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ച കല്ല്യാണം ആയിരുന്നുവെങ്കിലും പല സിനിമകളിലും സ്‌റ്റേജ് പ്രോഗ്രാമിലൂടെയുമാണ് രണ്ട് പേരും പരിചയപ്പെടുന്നത്. മധുവിധുപോലെ 23 വര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യമാണ് രണ്ടുപേരും ജീവിച്ച് തീര്‍ത്തത്.
മക്കള്‍ക്ക് സ്‌നേഹം മാത്രമേ നവാസ് നല്‍കിയിട്ടുള്ളു. എന്ത് കാര്യങ്ങള്‍ ഉണ്ടെങ്കിലും രഹ്നയോട് പറഞ്ഞ് അവര്‍ നവാസിന്റെ കൈയ്യില്‍ നിന്ന് വാങ്ങിയിരുന്നു. രഹ്ന പറഞ്ഞാല്‍ കേള്‍ക്കുമെന്ന് ആ കുട്ടികള്‍ക്ക് നന്നായിട്ട് അറിയാം. ഒരിക്കലും കുട്ടികളോട് ദേഷ്യത്തോടെ സംസാരിച്ചിട്ടില്ല. നല്ലൊരു കൂട്ടുകാരനെ പോലെയായിരുന്നു നവാസ് അവര്‍ക്ക്. നവാസ് അവര്‍ക്ക് നല്‍കുന്നതുപോലെ തിരിച്ചും സ്‌നേഹമാണ് എപ്പോഴും കുട്ടികളും നല്‍കിയിരിക്കുന്നത്. 2002ല്‍ വിവാഹം കഴിഞ്ഞ ശേഷം രഹ്ന അഭിനയിച്ചിരുന്നില്ല. സിനിമയും സീരിയലും കയ്യിലുണ്ടായിരുന്ന വേളയിലാണ് രഹ്നയുടെ പിന്‍വാങ്ങല്‍. ഒരു മകളുടെയും രണ്ടാണ്മക്കളുടെയും അമ്മയായും, നവാസിന്റെ ഭാര്യയായും രഹ്ന എന്ന കുടുംബിനി തിരക്കിലായി.
നവാസ് വീട്ടില്‍ ആണെങ്കില്‍ പോലും മനസുകൊണ്ട് ജോലി ചെയ്തിരുന്ന ആളാണ്. എപ്പോഴും എന്തെങ്കിലും ഒക്കെ ചെയ്തുകൊണ്ടേ ഇരിക്കും. തനിച്ചിരുന്നാല്‍, അന്നേരം സ്‌ക്രിപ്റ്റ് എഴുതുന്ന തിരക്കിലാവും. അതുമല്ലെങ്കില്‍ സ്റ്റേജ് പരിപാടികള്‍ക്കായി തയാറെടുക്കും. അതുമല്ലെങ്കില്‍, തന്റെ തന്നെ കഥാപാത്രങ്ങളെ പഠിക്കും എന്ന് രഹ്ന. ഇതിനിടയില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തെങ്കിലും പറയാന്‍ കയറിച്ചെന്നാല്‍, ഒരു നോട്ടവും തലയാട്ടലും മാത്രമായിരിക്കും മറുപടി. താന്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലായി എന്ന് കരുതിയാകും രഹ്ന മടങ്ങിപ്പോവുക. പിന്നീട് ചോദിക്കുമ്പോഴാകും നവാസ് അത് ഓര്‍ക്കുന്നുപോലുമുണ്ടാവില്ല എന്ന് രഹ്ന മനസിലാക്കുക.
തിരക്കൊഴിഞ്ഞാല്‍, കൊച്ചിയിലെ മാളുകളില്‍ പോയി സിനിമ കാണുന്നതിലാണ് കുടുംബത്തിന്റെ ആനന്ദം. ചിലപ്പോള്‍ ചെറിയ ട്രിപ്പുകള്‍ പോകും. അത് പലപ്പോഴും അസാധാരണമായ അനുഭവങ്ങള്‍ സമ്മാനിക്കും. കുറച്ചേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ ടാറ്റ ഇന്നോവ കാറില്‍ വയനാട്ടിലേക്ക് നവാസും രഹ്നയും കുടുംബവും യാത്ര പോയി. കോട്ടയ്ക്കല്‍ വരെ എത്തിയപ്പോഴാണ് തന്റെ പണവും എ.ടി.എം. കാര്‍ഡുമടങ്ങിയ പേഴ്‌സ് എടുത്തിട്ടില്ല എന്ന കാര്യം നവാസ് ഓര്‍ത്തത്. രഹ്നയുടെ പക്കലും പണമുണ്ടായിരുന്നില്ല. എന്നാലിനി തിരിച്ചുപോകാമെന്നു രഹ്ന നിര്‍ദേശിച്ചു. അപ്പോഴേക്കും സമയം രാത്രി ഏഴുമണി ആയിരുന്നു. രഹ്ന അങ്ങനെയൊരു നിര്‍ദേശം വച്ചുവെങ്കിലും, മടങ്ങിപ്പോകാന്‍ നവാസിന് പ്ലാന്‍ ഉണ്ടായിരുന്നില്ല. കുറേനേരം ഇനിയെന്ത് ചെയ്യും എന്ന ചിന്തയിലായി കുടുംബം. പെട്ടെന്നായിരുന്നു രഹ്നയ്ക്ക് തന്റെ കൈവിരലുകളില്‍ കിടന്ന മോതിരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.
അത് നവാസിനെ കാണിച്ചു. പെട്ടെന്ന് തന്നെ അവര്‍ അടുത്തുള്ള ആഭരണക്കടയിലേക്ക് വച്ച് വിട്ടു. അതില്‍ ഏതാനും മോതിരങ്ങള്‍ വിറ്റു പണമാക്കി. ട്രിപ്പ് മുടങ്ങിയതുമില്ല. ആ തമാശ ഓര്‍ത്ത് രണ്ട് പേരും എപ്പോഴും ചിരിക്കുമായിരുന്നു. അതുപോലെ തന്നെ നവാസിന്റെ അഭിനയ പ്രകടനങ്ങള്‍ ഇഷ്ടപ്പെടുന്ന ആള്‍ കൂടിയാണ് രഹ്ന. അച്ഛന്‍ സ്റ്റേജ് കലാകാരന്‍ ആയിരുന്നതിനാല്‍, അത്തരം അഭിനേതാക്കളോട് ഏറെ ആദരവോടു കൂടിയാണ് രഹ്ന വളര്‍ന്നത്. പിതാവ് സുമുഖനും, നല്ല രീതിയില്‍ ഡയലോഗുകള്‍ പറയുന്ന ആളുമായിരുന്നു എന്ന് രഹ്ന. നവാസ് അഭിനയിക്കുമ്പോഴും അതിനോട് ഇഷ്ടമാണ്.