മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മന്മഥനായും ക്ലീറ്റസായുമൊക്കെ പ്രിയങ്കരനായ താരമാണ് റിയാസ് നര്‍മ്മകല. മിമിക്രിയിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ റിയാസ് അഭിനയരംഗത്ത് എത്തുന്നത്. നര്‍മകല എന്നൊരു മിമിക്രി ട്രൂപ്പും ആരംഭിച്ചിരുന്നു. പിന്നീടാണ് സീരിയലുകളിലൂടെ ടെലിവിഷന്‍ രംഗത്ത് എത്തിയത്. ഇപ്പോളിതാആശുപത്രി കിടക്കയില്‍ നിന്നുള്ള ഫോട്ടോ പങ്കുവെക്കുകയാണ് നടന്‍ റിയാസ് നര്‍മകല.
എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ല. ഒട്ടും സുഖകരമല്ലാതിരുന്ന ഒരാഴ്ചത്തെ ആശുപത്രി വാസം അവസാനിച്ചതിന്റെ ആശ്വാസം പങ്കുവയ്ക്കുകയാണ് റിയാസ്. ഭക്ഷ്യവിഷബാധയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരത്തെ വലച്ചത്.
വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ആശുപത്രിയില്‍ കഴിയേണ്ടി വന്നത് എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ റിയാസ് പറയുന്നു. ഇത് റീല്‍ അല്ല റിയല്‍ ആണ് എന്ന് പറഞ്ഞാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. 'ഇപ്പോള്‍ ഭക്ഷണം കാണുമ്പോള്‍ തന്നെ പേടിയാണ്. കഷ്ടപ്പെട്ടുണ്ടാക്കിയ മൂന്ന് നാല് കിയോയും പോയി. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. അത് പ്രയാസമായിരിക്കും എന്നറിയാം. എന്നാലും ശ്രമിക്കുക ശ്രദ്ധിക്കുക' എന്ന് പറഞ്ഞാണ് റിയാസ് ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
രോഗിയായി ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും കുറെയധികം വര്‍ഷങ്ങള്‍ക്കു ശേഷം ഒരാഴ്ച്ചത്തെ ആശുപത്രിവാസം ഇന്ന് അവസാനിച്ചു. FOOD POISON അടിച്ചു നല്ല അസ്സല് പണി കിട്ടി എന്തോ തിന്നേ കുടിക്കേ ചെയ്തതാണ് എവിടെന്നാണ്ന്നറിയില്ല ഇപ്പോ ഭക്ഷണം കാണുമ്പോള്‍ തന്നെ പേടിയാ, കഷ്ട്ടപ്പെട്ടുണ്ടാക്കിയ മൂന്ന് നാല് കിലോയും പോയി.'
എന്തായാലും എന്റെ പ്രിയപ്പെട്ടവരുടെയൊക്കെ പ്രാര്‍ത്ഥനകള്‍ ഉള്ളത് കൊണ്ടാകാം കണ്ണില്‍ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടൊക്കെയങ്ങു നീങ്ങുന്നത്, അനുഭവിച്ച് ചീട്ട് കീറിയതിന്റെ വെളിച്ചത്തില്‍ പറയുവാ പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക, നടക്കില്ല എന്നറിയാം എന്നാലും ശ്രമിക്കുക ശ്രദ്ധിക്കുക.'
മറിമായത്തിലൂടെയാണ് റിയാസ് പ്രേക്ഷകരുടെ ശ്രദ്ധ പിടിക്കുന്നത്. മന്മഥന്‍ എന്ന കഥാപാത്രമാണ് മറിമായത്തില്‍ റിയാസിന്റേത്. ടെലിവിഷന്‍ പരമ്പരകള്‍ക്ക് പുറമെ സിനിമകളും റിയാസിനെ തേടി എത്തിയിരുന്നു. വണ്‍, റോഷാക്ക്, കൂമന്‍ എന്നീ സിനിമകളില്‍ റിയാസ് അഭിനയിച്ചു.