Latest News

ലൈഫില്‍ വളരെ സ്പെഷ്യലായിട്ടുള്ള സ്റ്റേജില്‍ ഗൈഡായിരുന്നു റീബ;  ജീവിതത്തില്‍ ഇഷ്ടമുള്ള ചില കാര്യങ്ങള്‍ വന്ന് ചേരാറുണ്ട്; അങ്ങനെ വന്ന് ചേര്‍ന്നതാണ്  റീബ; വിവാഹം മൂകാംബികയില്‍ വേണമെന്ന് തോന്നിയതും മനസില്‍ വന്നത്; രണ്ടാം വിവാഹത്തെപ്പറ്റി ആര്‍ജെ അമന്‍ 

Malayalilife
 ലൈഫില്‍ വളരെ സ്പെഷ്യലായിട്ടുള്ള സ്റ്റേജില്‍ ഗൈഡായിരുന്നു റീബ;  ജീവിതത്തില്‍ ഇഷ്ടമുള്ള ചില കാര്യങ്ങള്‍ വന്ന് ചേരാറുണ്ട്; അങ്ങനെ വന്ന് ചേര്‍ന്നതാണ്  റീബ; വിവാഹം മൂകാംബികയില്‍ വേണമെന്ന് തോന്നിയതും മനസില്‍ വന്നത്; രണ്ടാം വിവാഹത്തെപ്പറ്റി ആര്‍ജെ അമന്‍ 

അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായതും വൈറലായതുമായ വിവാഹമായിരുന്നു ആര്‍ജെ അമന്‍ ഭൈമിയുടേത്. നടി വീണ നായരുടെ മുന്‍ ഭര്‍ത്താവ് കൂടിയാണ് അമന്‍. ആര്‍ജെയും നര്‍ത്തകനുമായ അമന്‍ ഭൈമിയുടെ യഥാര്‍ത്ഥ പേര് സ്വാതി സുരേഷ് എന്നാണ്. സുഹൃത്തായ റീബ റോയിയെയാണ് അമന്‍ വിവാഹം ചെയ്തത്. കൊല്ലൂര്‍ മൂകാംബിക ദേവി ക്ഷേത്രത്തില്‍ ആയിരുന്നു വിവാഹം. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അമന്‍. 


ജീവിതത്തില്‍ ഇഷ്ടമുള്ള ചില കാര്യങ്ങള്‍ നമ്മള്‍ തേടി പോകാറുണ്ട്. ചില കാര്യങ്ങള്‍ വന്ന് ചേരാറുണ്ട്. അങ്ങനെ വന്ന് ചേര്‍ന്നതാണ് എനിക്ക് ഈ കല്യാണം. വളരെ ഷോട്ടായി പറഞ്ഞാല്‍ അത് തന്നെയാണ് ഈ ഒരു വിവാഹത്തിലേക്ക് എത്താനുള്ള ഏറ്റവും വലിയ ഹൈലൈറ്റ്. എന്റെ ലൈഫിലെ വളരെ സ്‌പെഷ്യലായ ഒരു സ്റ്റേജില്‍ എന്റെ ?ഗൈഡായിരുന്നു റീബ.

ഇങ്ങനെയൊക്കെ നമുക്ക് ചിന്തിക്കാല്ലോ. ഇങ്ങനെയൊക്കെ നമുക്ക് കൊണ്ടുപോകാം... നമ്മള്‍ മാറി ചിന്തിക്കണം എന്നൊക്കെ പഠിപ്പിച്ച് തന്ന ഒരു വ്യക്തി കൂടിയാണ് റീബ. എന്നെങ്കിലും ഒരു വിവാഹം കഴിക്കുക ആണെങ്കില്‍ അത് മൂകാംബികയില്‍ വെച്ചുവേണം എന്ന് പറഞ്ഞതും റീബയാണ്. ഞാന്‍ ചോദിച്ചിരുന്നു എന്തുകൊണ്ട് മൂകാംബിക എന്ന്.

പക്ഷെ അത് ഉള്ളില്‍ നിന്നും റീബക്ക് തോന്നിയതാണ് അമന്‍ പറയുന്നു. അമന്‍ വളരെ ഇമോഷണലായിട്ടുള്ള ഒരാളാണ്. എല്ലാവരേയും നന്നായി കെയര്‍ ചെയ്യും. അത് ഒരുപാട് എനിക്കും കിട്ടുന്നുണ്ട്. അതായിരിക്കാം ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചതും. ഭയങ്കര ഇമോഷണലായിട്ടുള്ള ആളാണ് കണ്ണന്‍. ഞാന്‍ ഭയങ്കര കുട്ടി ആയി മാറും അദ്ദേഹത്തോടൊപ്പം. എനിക്ക് അങ്ങനെ വേറെ ആരുമായി പറ്റിയിട്ടില്ല. ഞാന്‍ അങ്ങനത്തെ ഒരു പൊസിഷനിലാണ് ഇരിക്കുന്നത്.

അതൊക്കെ മാറ്റിവച്ചിട്ട് ഒരു പുരുഷന്റെ ഒപ്പം കുട്ടിയെ പോലെ ആയിട്ടുണ്ട് എങ്കില്‍ അത് വലിയ മാറ്റമാണ്. അമന്റെ ഒപ്പമാണ് അത് സംഭവിച്ചത്. ഫെമിനയ്ന്‍ ക്വാളിറ്റികള്‍ പുറത്തുകൊണ്ടുവന്നതും അമനാണ്. വിവാഹം മൂകാംബികയില്‍ വേണമെന്ന് തോന്നിയതും മനസില്‍ തന്നെ വന്നതാണ്.
ആദ്യം ആയിട്ട് ഒരു വിസിറ്റാണ് ഇത്. ആ വിഗ്രഹം കാണുമ്പോള്‍ ഒക്കെയും വല്ലാത്ത ഒരു ഫീല്‍ ആയിരുന്നു ഈ നാട്ടില്‍ ഞാന്‍ വന്നിട്ടില്ല. എന്തോ ഒരു കണക്ഷന്‍ തോന്നിയിരുന്നു എന്ന് റീബയും പറയുന്നു. 

വളരെ ലളിതമായൊരു വിവാഹമായിരുന്നു. കുടുംബാം?ഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അമനും റീബയും കഴിഞ്ഞ കുറച്ച് അധികം വര്‍ഷങ്ങളായി ദുബായില്‍ സെറ്റില്‍ഡാണ്. വിവാഹശേഷം ഇരുവരും തിരികെ ദുബായിലേക്ക് പറന്നു. ഈ വര്‍ഷം ആദ്യമാണ് വീണയും അമനും വിവാഹബന്ധം വേര്‍പ്പെടുത്തിയത്.

rj aman about marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES