പൊതുഇടങ്ങളിലും സെലിബ്രിറ്റികളുടെ പാര്‍ട്ടികളിലുമൊക്കെ എ്ത്തുന്ന പ്രശസ്തരായ വ്യക്തികളെ പിന്തുടര്‍ന്ന് വിഡിയോ പകര്‍ത്തി ദ്വയാര്‍ത്ഥ തലക്കെട്ടുകളോടെ സമൂഹമാധ്യമങ്ങളില്‍ പങ്കു വയ്ക്കുന്ന യുട്യൂബര്‍മാര്‍ക്ക് നടന്‍ സാബുമോന്‍ കൊടുത്ത പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുന്നത്.തന്റെ വീഡിയോ പകര്‍ത്താനെത്തിയ ആളുകളുടെ ദൃശ്യങ്ങള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചാണ് സാബുമോന്‍ ഇവര്‍ക്ക് പണി കൊടുത്തത്. സാബുമോന്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിതോടെ ചിലര്‍ മുഖം പൊത്തി മാറുന്നതും ഓടി ഒളിക്കുന്നതും വീഡിയോയില്‍ കാണാം.
'ഞങ്ങള്‍ സെലിബ്രിറ്റികള്‍ അല്ലല്ലോ, പിന്നെ എന്തിനാണ് ഞങ്ങളുടെ വീഡിയോ എടുക്കുന്നത്' എന്നായിരുന്നു യൂട്യൂബര്‍ സംഘത്തിലെ ഒരു സ്ത്രീ സാബുമോന്റെ വീഡിയോയ്ക്ക് മുഖം കൊടുക്കാതെ ചോദിച്ചത്. 'നിങ്ങള്‍ പാപ്പരാസികള്‍ അല്ലേ, അപ്പോള്‍ നിങ്ങളുടെയും ദൃശ്യങ്ങള്‍ പകര്‍ത്താം' എന്നായിരുന്നു സാബുമോന്റെ പ്രതികരണം. മനുഷ്യരുടെ ഓരോ ചലനങ്ങളും അവയവങ്ങളും ക്യാമറയില്‍ പകര്‍ത്തി കഴുകന്മാര്‍ക്ക് ഇട്ട് കൊടുക്കുന്ന മാധ്യമ സിങ്കങ്ങള്‍ എന്നാണ് സാബുമോന്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
കൈയ്യിലുള ഫോണുമായി എവിടെയും കേറും എന്തും ചോദിക്കും പറഞ്ഞതും പറയാത്തതും എല്ലാം ചേര്‍ത്ത് കൊടുക്കും.. മനുഷ്യരുടെ ഓരോ ചലനങ്ങളും അവയവങ്ങളും ക്യാമറയില്‍ പകര്‍ത്തി കഴുകന്മാര്‍ക്ക് ഇട്ട് കൊടുക്കും, അത് ഞങ്ങളുടെ സ്വാതന്ത്യം ആണെന്ന് പറയുന്ന പാരലല്‍ വേള്‍ഡിലെ മാധ്യമ സിങ്കങ്ങള്‍ , ഫോണ്‍ ഒരെണ്ണം അവരുടെ നേര്‍ക്ക് തിരിഞ്ഞപ്പോള്‍ മുഖം പൊത്തിയും മറച്ചും മുഖം മൂടിയണിഞ്ഞും ഇരുട്ട് വാക്കിലേക്ക് ഓടി തള്ളുന്നു . ( ഇത് കാരണം എനിക്ക് വരാന്‍ പോകുന്ന ആക്രമണങ്ങള്‍ക്ക് പുല്ല് വില കൊടുത്ത് ഞാന്‍ പോസ്റ്റ് ചെയ്യുക ആണ് ) copyleft material, Anyone can use. സാബു കുറിച്ചു.
നിരവധി പേരാണ് ഈ വീഡിയോയ്ക്ക് പിന്നാലെ സാബുമോനെ പിന്തുണച്ച് കമന്റുമായി എത്തിയത്. പലപ്പോഴും ഇത്തരം ഓണ്‍ലൈന്‍ കാമറ ടീം അതിരുവിടാറുണ്ടെന്നും ഇവര്‍ക്കൊരു പണി ആവശ്യമാണെന്നുമാണ് കമന്റുകള്‍. 'ഇനി മുതല്‍ സാബുമോനെ ഷൂട്ട് ചെയ്യാന്‍ ഒരു പാപ്പരാസിയും വരില്ല', എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.