Latest News

എനിക്കിത് താങ്ങാന്‍ കഴിയുന്നില്ലെടാ..സിദ്ധാര്‍ത്ഥിനരികെ വിങ്ങിപ്പൊട്ടി ബീനാ ആന്റണിയും സീമാ ജി നായരും; മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടി അമ്മ; നടന് കണ്ണീരോടെ വിട നല്കി സീരിയല്‍ താരങ്ങളും 

Malayalilife
എനിക്കിത് താങ്ങാന്‍ കഴിയുന്നില്ലെടാ..സിദ്ധാര്‍ത്ഥിനരികെ വിങ്ങിപ്പൊട്ടി ബീനാ ആന്റണിയും സീമാ ജി നായരും; മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടി അമ്മ; നടന് കണ്ണീരോടെ വിട നല്കി സീരിയല്‍ താരങ്ങളും 

സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് വേണുഗോപാലിനെ അവസാന നോക്കുകാണാന്‍ നിരവധി താരങ്ങളാണ് ആശുപത്രിയിലേക്ക് എത്തിയത്. അക്കൂട്ടത്തില്‍ നടി ബീനാ ആന്റണിയും ഉണ്ടായിരുന്നു. സീരിയലില്‍ അമ്മയും മോനുമായി അഭിനയിച്ചിട്ടുള്ളവരാണ് സിദ്ധാര്‍ത്ഥും ബീനാ ആന്റണിയും. അന്നു തുടങ്ങിയ സൗഹൃദം ആശുപത്രി കിടക്കയിലായിരുന്ന കാലത്തും തുടര്‍ന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ മരണ വാര്‍ത്തയില്‍ തകര്‍ന്നു പോയ ബീനാ ആന്റണി നെഞ്ചുവിങ്ങിയാണ് ആശുപത്രിയിലേക്ക് സിദ്ധാര്‍ത്ഥിനെ അവസാനനോക്കുകാണാന്‍ എത്തിയത്. 

സീമാ ജി നായര്‍ക്ക് പിന്നില്‍ സങ്കടമടക്കി പിടിച്ചു നിന്ന ബീനയുടെ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു. ആശുപത്രിയില്‍ നിന്നുള്ള ഓരോ വാര്‍ത്തകള്‍ എത്തുമ്പോഴും പ്രാര്‍ത്ഥനയിലായിരുന്നവരുടെ കൂട്ടത്തില്‍ ബീനയും ഉണ്ടായിരുന്നു. എന്നാല്‍ തനിക്കു വേണ്ടപ്പെട്ടൊരാള്‍ ആശുപത്രിയില്‍ കിടക്കുകയാണെന്ന സീമയുടെ പോസ്റ്റ് മണിക്കൂറുകള്‍ക്ക് മുമ്പ് എത്തിയപ്പോള്‍ അതു സിദ്ധാര്‍ത്ഥ് ആയിരിക്കുമെന്ന് ആരും നിനച്ചിരുന്നില്ല. പിന്നാലെയാണ് സിദ്ധാര്‍ത്ഥിന്റെ മരണ വാര്‍ത്തയും എത്തിയത്. തുടര്‍ന്ന് ബീനാ ആന്റണി സോഷ്യല്‍മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്:

സിദ്ധു, എടാ മോനെ നീ ഇനി ഈ ഭൂമിയില്‍ ഇല്ല എന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. അമ്മയും മകനുമായി നമ്മള്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ നീ എന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്, എന്റെ സ്വന്തം അമ്മയെ ഞാന്‍ പലപ്പോഴും, പല സീനുകളിലും ഫീല്‍ ചെയ്തിട്ടുണ്ട് എന്ന്. ഈശ്വരാ എനിക്കിത് താങ്ങാന്‍ കഴിയുന്നില്ല. സിദ്ധു.. കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകള്‍ മാത്രം മോനെ. നിന്റെ കുടുംബത്തിന് ഇത് താങ്ങാനുള്ള കരുത്ത് ഈശ്വരന്‍ നല്‍കട്ടെ. എന്നായിരുന്നു ബീന ആന്റണി കുറിച്ചത്. 

ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും പുറത്തേക്ക് ഇറക്കിയ സിദ്ധാര്‍ത്ഥിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കളും പ്രിയപ്പെട്ടവരും ഒപ്പം അഭിനയിച്ച നിരവധി താരങ്ങളും എല്ലാം എത്തിയിരുന്നു. അവിടെ എത്തിയവരുടെയെല്ലാം ചങ്കുലയ്ക്കുന്നതായിരുന്നു സിദ്ധാര്‍ത്ഥിന്റെ അമ്മയുടെ കരച്ചില്‍. ഒന്നു നില്‍ക്കാന്‍ പോലും കഴിയാതെ തളര്‍ന്നു വീഴുകയായിരുന്നു ആ അമ്മ. എന്റെ മോനെ ഞാനൊന്ന് തൊട്ടോട്ടേ എന്നുള്ള ചോദ്യം കേട്ടുനില്‍ക്കുന്നവരുടെ ചങ്കുലയ്ക്കുന്നതായിരുന്നു. 

സീമാ ജി നായര്‍ അടക്കമുള്ളവര്‍ അമ്മയുടെ കൈപിടിച്ച് സിദ്ധാര്‍ത്ഥിനെ തൊടീപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എഴുന്നേറ്റു നില്‍ക്കാനുള്ള ശക്തി ഇല്ലാതെ തളര്‍ന്നു പോവുകയായിരുന്നു ആ അമ്മ. അച്ഛന്‍ മരിച്ച ശേഷം സിദ്ധാര്‍ത്ഥിന് അമ്മയായിരുന്നു എല്ലാം. മകന്റെ സ്വപ്നമായ അഭിനയത്തിന് സര്‍വ്വ പിന്തുണയും നല്‍കിയിരുന്നത് ഈ അമ്മയായിരുന്നു. സിദ്ധാര്‍ത്ഥിന് രോഗം സ്ഥിരീകരിച്ച നാള്‍ മുതല്‍ മകന്റെ ഊണിലും ഉറക്കത്തിലുമെല്ലാം അമ്മ ഒപ്പം തന്നെയുണ്ടായിരുന്നു.

അതുകൊണ്ടു തന്നെ, ആ അമ്മയ്ക്ക് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമാണ് സിദ്ധാര്‍ത്ഥിന്റെ മരണ വാര്‍ത്ത. ശേഷം താങ്ങിപ്പിടിച്ചാണ് അമ്മയെ വാഹനത്തിലേക്ക് കയറ്റിയതും വീട്ടിലേക്ക് കൊണ്ടു പോയതുമെല്ലാം. സിദ്ധാര്‍ത്ഥിന്റെ മൃതദേഹം കണ്ട് ചേട്ടാ.. കുറെ വേദന സഹിച്ചില്ലേ എന്നു പറഞ്ഞ് ഏങ്ങലടിച്ചു കരയുകയായിരുന്നു സിദ്ധാര്‍ത്ഥിന്റെ അനുജത്തിയും. രണ്ടു പേര്‍ ചേര്‍ന്ന് താങ്ങിപ്പിടിച്ചിരുന്ന അനിയത്തിയെ സാന്ത്വനിപ്പിക്കുവാന്‍ പാടുപെടുകയായിരുന്നു പ്രിയപ്പെട്ടവര്‍. ഇന്നലെയാണ് സിദ്ധാര്‍ത്ഥിന്റെ മരണം സംഭവിച്ചത്. തൃശൂര്‍ ചാലക്കുടിയിലെ വീട്ടിലേക്കാണ് സിദ്ധാര്‍ത്ഥിന്റെ മൃതദേഹം കൊണ്ടുപോകുന്നത്. 

അച്ഛനും അമ്മയും അനുജനും അനുജത്തിയും അടങ്ങുന്ന കുടുംബമായിരുന്നു സിദ്ധാര്‍ത്ഥിന്റേത്. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നേ അച്ഛന്‍ മരിച്ചു. അതിനു ശേഷം സിദ്ധാര്‍ത്ഥായിരുന്നു കുടുംബത്തിന്റെ നട്ടെല്ല്. അതിനിടെയാണ് സിദ്ധാര്‍ത്ഥ് സ്വപ്നങ്ങളുമായി സീരിയല്‍ ലോകത്തേക്കും കയറിയത്. എന്നാല്‍, കരിയറിലും സ്വകാര്യ ജീവിതത്തിലും എല്ലാം ആഗ്രഹിച്ച കാര്യങ്ങളെല്ലാം ബാക്കിയാക്കി പാതിവഴിയെ സിദ്ധാര്‍ത്ഥ് ജീവിതം അവസാനിപ്പിച്ച് പോകുമ്പോള്‍ വിങ്ങുകയാണ് അവന്റെ പ്രിയപ്പെട്ടവരെല്ലാം. സിനിമയില്‍ കയറണം, പ്രണയിച്ച് വിവാഹം കഴിക്കണം, ബിഗ്ബോസില്‍ പോകണം അങ്ങനെ സ്വപ്നങ്ങള്‍ ഏറെയായിരുന്നു നടന്. എന്നാല്‍ എല്ലാം പാതിവഴിയില്‍ അവസാനിപ്പിച്ചാണ് സിദ്ധാര്‍ത്ഥ് മരണത്തിലേക്ക് പോയത്.

കസ്തൂരിമാനിലെ സിദ്ധുവായി ശ്രദ്ധ നേടും മുമ്പ് സിദ്ധാര്‍ത്ഥ് അഭിനയിച്ച പരമ്പരയാണ് സൂര്യാ ടിവിയിലെ മനസറിയാതെ. ആ പരമ്പരയില്‍ സിദ്ധാര്‍ത്ഥ് താലി കെട്ടിയ പെണ്ണായി അഭിനയിച്ചത് സീരിയല്‍ നടി ദീപാ ജയന്‍ ആണ്. ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങളായി ദീപ അഭിനയ രംഗത്തില്ലെങ്കിലും നടി മിനിസ്‌ക്രീന്‍പ്രേക്ഷകര്‍ക്കെല്ലാം തന്നെ പരിചിതയാണ്. ഇപ്പോഴിതാ, സിദ്ധാര്‍ത്ഥിന്റെ വേര്‍പാടില്‍ ഹൃദയം നുറുങ്ങുന്ന കുറിപ്പാണ് നടി പങ്കുവച്ചത്. ആ വേദനയില്‍ നടി കുറിച്ചത് ഇങ്ങനെയാണ്:

വിശ്വസിക്കാന്‍ കഴിയുന്നില്ല, ക്യാന്‍സര്‍ ആയിരുന്നു എന്നും അറിഞ്ഞിരുന്നില്ല. അത് ഒരു പക്ഷെ ഇന്‍ഡസ്ട്രിയില്‍ ആര്‍ക്കും അറിവില്ലായിരിക്കാം. സിദ്ധാര്‍ഥ് എന്നല്ല വിനീഷ് എന്നേ എനിക്കറിയാവുള്ളൂ. അത് വിളിക്കാനായിരുന്നു എല്ലാര്‍ക്കും ഇഷ്ടവും. വര്‍ഷങ്ങളായി വിനീഷേട്ടനെ അറിയാവുന്നവര്‍ അങ്ങനെ വിളിക്കുള്ളൂ. സൂര്യ ടീവിയില്‍ 'മനസ്സറിയാതെ' എന്ന സീരിയലില്‍ ആയിരുന്നു ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത്.  ആ ടീമിലുള്ള എല്ലാവരും ഈ വാര്‍ത്ത കേട്ടപ്പോ ഷോക്ക് ആയിപ്പോയി. ഞാനും. ഒട്ടും വിശ്വസിക്കാന്‍ സാധിച്ചില്ല, ആ വര്‍ക്കിന് ശേഷം ചേട്ടനെ ഇടയ്ക്ക് വേറെ ഒരു പ്രോജെക്ടില്‍ വച്ചു കാണാനിടയായി. മുന്‍പ് എങ്ങനെയാണോ പെരുമാറിയത് അതുപോലെ തന്നെ ആയിരുന്നു വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടു മുട്ടിയപ്പോഴും.

അന്ന് വിനീഷേട്ടന്‍ പറഞ്ഞിരുന്നു എന്നോടൊപ്പം വര്‍ക്ക് ചെയ്യാന്‍ വളരെ comfortable ആയിരുന്നുവെന്ന്. തിരിച്ച് എനിക്കും പറയാനുണ്ട് ചേട്ടാ...  ചേട്ടനോടൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ വളരെ comfortable ആയിരുന്നു ഞാന്‍. ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു ചേട്ടന് ??, ഓരോ രെലില ചെയ്യുമ്പോഴും എത്രത്തോളം നന്നാക്കാന്‍ പറ്റുമോ അതിനു വേണ്ടി maximum effort ഇട്ട് തന്നെ ചെയ്യുമായിരുന്നു, അഭിനയത്തില്‍ സ്വന്തം തെറ്റുകള്‍ തിരുത്തി നന്നാക്കാന്‍ എപ്പോഴും ശ്രമിക്കുമായിരുന്നു. അഭിനയത്തെയും ഇന്‍ഡസ്ട്രിയേയും സത്യസന്ധമായി കാണാന്‍ കഴിയുന്ന ഒരു നല്ല വ്യക്തി.

എല്ലാരോടും നല്ല പെരുമാറ്റം. ഒരുമിച്ചു വര്‍ക്ക് ചെയ്തിട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടാല്‍, ഒരു പരിചയവും ഇല്ലാത്ത മട്ടില്‍ പെരുമാറുന്ന ആള്‍ക്കാരുടെ ഇടയില്‍ ഇദ്ദേഹം വ്യത്യസ്തനായിരുന്നു. രംഗ ബോധമില്ലാത്ത കോമാളിയാണ് മരണം എന്നൊക്കെ പറഞ്ഞാലും ഈ നല്ലവരെ മാത്രം എന്തുകൊണ്ട് തിരഞ്ഞെടുക്കുന്നു എന്നതാണ് സഹിക്കാന്‍ കഴിയാത്തത്. ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യേണ്ട ആള്‍ ഇങ്ങനെ പോയിന്നു അറിഞ്ഞപ്പോ വിശ്വസിക്കാന്‍ സാധിക്കുന്നില്ല. വിനീഷേട്ടാ... അങ്ങയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഈ എളിയ കലാകാരിയുടെ കണ്ണീര്‍ പ്രണാമം ???? എന്നാണ് ദീപ പറഞ്ഞിരിക്കുന്നത്.

കൊച്ചിയിലെ അമൃതാ ആശുപത്രിയിലായിരുന്നു സിദ്ധാര്‍ത്ഥിന്റെ ചികിത്സ. മരണം സംഭവിച്ച് മണിക്കൂറുകള്‍ക്കിപ്പുറം സിദ്ധാര്‍ത്ഥിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ മോര്‍ച്ചറിയില്‍ നിന്നും പുറത്തേക്ക് ഇറക്കിയപ്പോള്‍ നിരവധി പേരാണ് അദ്ദേഹത്തെ അവസാന നോക്കുകാണുവാന്‍ എത്തിയത്. അക്കൂട്ടത്തില്‍ സിദ്ധാര്‍ത്ഥിന്റെ മരണ വിവരം അറിഞ്ഞെത്തിയ ബന്ധുക്കളെല്ലാം ഉണ്ടായിരുന്നു. സിദ്ധാര്‍ത്ഥിന്റെയും അമ്മയുടേയും സഹോദരിയുടേയും കരച്ചില്‍ താങ്ങാന്‍ കഴിയാത്ത വേദനയോടെയാണ് പ്രിയപ്പെട്ടവര്‍ കണ്ടുനിന്നത്. അതുപോലെ തന്നെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ വല്യമ്മമാരും ചെറിയമ്മമാരുമെല്ലാം. എല്ലാവരോടും എപ്പോഴും നല്ല സ്നേഹത്തോടെയും അനുകമ്പയോടെയും പെരുമാറിയിരുന്ന സിദ്ധാര്‍ത്ഥിനെ കുറിച്ച് പറയാന്‍ എല്ലാവര്‍ക്കും നല്ലതു മാത്രമെ ഉണ്ടായിരുന്നുള്ളൂ. രണ്ടു സീരിയലുകളില്‍ അഭിനയിച്ചാല്‍ പിന്നെ, താരജാഡയോടെ പെരുമാറുന്ന പലര്‍ക്കുമിടയില്‍ ഏറെ വ്യത്യസ്തമായിരുന്നു സിദ്ധാര്‍ത്ഥ്.

പലര്‍ക്കും വിനീഷ് എന്ന പേരിലാണ് സിദ്ധാര്‍ത്ഥിനെ അറിയാവുന്നത്. കസ്തൂരിമാനിലെ സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രം ശ്രദ്ധ നേടിയതോടെയാണ് ആ പേരില്‍ നടന്‍ അറിയപ്പെട്ടു തുടങ്ങിയത്. സിദ്ധാര്‍ത്ഥിനെ് കാണുവാന്‍ നിരവധി ബന്ധുക്കളും താരങ്ങളുമാണ് ആശുപത്രിയിലേക്ക് എത്തിയത്. ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും പുറത്തേക്ക് ഇറക്കിയ സിദ്ധാര്‍ത്ഥിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കളും പ്രിയപ്പെട്ടവരും ഒപ്പം അഭിനയിച്ച നിരവധി താരങ്ങളും എല്ലാം എത്തിയിരുന്നു. അക്കൂട്ടത്തിലായിരുന്നു വല്യമ്മമാരും ചെറിയമ്മമാരുമെല്ലാം ഉണ്ടായിരുന്നത്. അവരുടെ എല്ലാം കണ്ണീരും ചുംബനങ്ങളുമെല്ലാം ഏറ്റുവാങ്ങി കണ്ണീരാല്‍ നനഞ്ഞാണ് സിദ്ധാര്‍ത്ഥിനെ ആംബുലന്‍സിലേക്ക് കയറ്റിയത്. അവിടെ എത്തിയവരുടെയെല്ലാം ചങ്കുലയ്ക്കുന്നതായിരുന്നു സിദ്ധാര്‍ത്ഥിന്റെ അമ്മയുടെ കരച്ചില്‍.

ഒന്നു നില്‍ക്കാന്‍ പോലും കഴിയാതെ തളര്‍ന്നു വീഴുകയായിരുന്നു ആ അമ്മ. എന്റെ മോനെ ഞാനൊന്ന് തൊട്ടോട്ടേ എന്നുള്ള ചോദ്യം കേട്ടുനില്‍ക്കുന്നവരുടെ ചങ്കുലയ്ക്കുന്നതായിരുന്നു. സീമാ ജി നായര്‍ അടക്കമുള്ളവര്‍ അമ്മയുടെ കൈപിടിച്ച് സിദ്ധാര്‍ത്ഥിനെ തൊടീപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എഴുന്നേറ്റു നില്‍ക്കാനുള്ള ശക്തി ഇല്ലാതെ തളര്‍ന്നു പോവുകയായിരുന്നു ആ അമ്മ. അച്ഛന്‍ മരിച്ച ശേഷം സിദ്ധാര്‍ത്ഥിന് അമ്മയായിരുന്നു എല്ലാം. മകന്റെ സ്വപ്നമായ അഭിനയത്തിന് സര്‍വ്വ പിന്തുണയും നല്‍കിയിരുന്നത് ഈ അമ്മയായിരുന്നു. സിദ്ധാര്‍ത്ഥിന് രോഗം സ്ഥിരീകരിച്ച നാള്‍ മുതല്‍ മകന്റെ ഊണിലും ഉറക്കത്തിലുമെല്ലാം അമ്മ ഒപ്പം തന്നെയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ, ആ അമ്മയ്ക്ക് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമാണ് സിദ്ധാര്‍ത്ഥിന്റെ മരണ വാര്‍ത്ത. ശേഷം താങ്ങിപ്പിടിച്ചാണ് അമ്മയെ വാഹനത്തിലേക്ക് കയറ്റിയതും വീട്ടിലേക്ക് കൊണ്ടു പോയതുമെല്ലാം.


 

siddharth venugopal funeral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES