പുലര്‍ച്ചെ കണ്ണനെ തൊഴുതുനില്‍ക്കെ സ്വപ്‌നതുല്യ കാഴ്ച; മുന്നിലെത്തിയ നടന്‍ സുരേഷ് ഗോപി സമ്മാനിച്ചത്; കണ്ണുനിറഞ്ഞ് ഗായിക രാജലക്ഷ്മിയും അമ്മയും; വൈറലായി പോസ്റ്റ്‌

Malayalilife
പുലര്‍ച്ചെ കണ്ണനെ തൊഴുതുനില്‍ക്കെ സ്വപ്‌നതുല്യ കാഴ്ച; മുന്നിലെത്തിയ നടന്‍ സുരേഷ് ഗോപി സമ്മാനിച്ചത്; കണ്ണുനിറഞ്ഞ് ഗായിക രാജലക്ഷ്മിയും അമ്മയും; വൈറലായി പോസ്റ്റ്‌

പൊതുവേ കര്‍ക്കശ സ്വഭാവക്കാരനായി, എല്ലാവരോടും ഗൗരവത്തോടെ മാത്രം സംസാരിക്കുന്ന ആളാണ് സുരേഷ് ഗോപി എന്ന് എല്ലാവര്‍ക്കും അറിയാം. സിനിമയിലോ രാഷ്ട്രീയ വേദികളിലോ കണ്ടാല്‍ പോലും അദ്ദേഹം എപ്പോഴും ഒരു സൂപ്പര്‍സ്റ്റാറിന്റെ ഭാവത്തിലാണ്. എംപിയായും ജനപ്രതിനിധിയായും, വലിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനായും, എല്ലായിടത്തും അദ്ദേഹത്തെ ആളുകള്‍ ഒരുപോലെ ആദരത്തോടെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ സുരേഷ് ഗോപിയെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്കുള്ള ധാരണ എല്ലായ്‌പ്പോഴും ''കര്‍ക്കശക്കാരനും ഗൗരവമുള്ളവനും'' എന്നതാണ്. എന്നാല്‍ ആ ചിന്തകളെ എല്ലാം മാറ്റിമറിക്കുന്ന ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ വച്ച് സുരോഷ് ഗോപിയെ കണ്ടപ്പോള്‍ ഉണ്ടായ കാര്യങ്ങള്‍ പറഞ്ഞിരിക്കുകയാണ് ഗായിക രാജലക്ഷ്മി. രാജലക്ഷ്മിക്കൊപ്പം അമ്മയും ഉണ്ടായിരുന്നു.  

രാജിയും അമ്മയും ഗുരുവായൂരപ്പനെ തൊഴുതിറങ്ങി  വരുമ്പോള്‍ സുരേഷേട്ടന്‍ തൊഴാന്‍ കേറുന്നു. അപ്രതീക്ഷിതമായി ചേട്ടനെ അവിടെ കണ്ട സന്തോഷത്തില്‍ അടുത്തേയ്ക്ക് ഓടി ചെന്നു. സുരേഷേട്ടന്റെ ചോദ്യം ' തൊഴുതോ? തൊഴുത് ഇറങ്ങിയതാണെന്ന് പറഞ്ഞു. എങ്കില്‍ ഒന്നുകൂടെ തൊഴുന്നോ എന്ന് സുരേഷേട്ടന്‍ ചോദിച്ചു. ആ ചോദ്യം കേള്‍ക്കാന്‍ കാത്ത് നിന്നതുപോലെ തീര്‍ച്ചയായും എന്ന് പറഞ്ഞു. എങ്കില്‍ ഒന്നുകൂടെ തൊഴുതോ എന്ന് അദ്ദേഹവും തിരിച്ച് പറഞ്ഞു. അത് കേട്ടതും അദ്ദേഹത്തിന്റെ ഒപ്പം രാജിയും അമ്മയും വീടും കണ്ണനെ കാണാന്‍ അമ്പലത്തിലേക്ക് കയറി. പിന്നെ സംഭവിച്ചതെല്ലാം സ്വപ്‌നതുല്യം എന്ന് മാത്രമേ  പറയാന്‍ കഴിയൂ. അടുത്ത് നിന്ന് ഭഗവാനെ കണ്ണ് നിറയെ കണ്ട്, സന്ധ്യാ ദീപാരാധനയും, അത്താഴ പൂജയും എല്ലാം കഴിഞ്ഞാണ് രാജിയും അമ്മയും  അവിടെ നിന്നും ഇറങ്ങുന്നത്.

അവിടെ നിന്നും നേരെ പോയത് ശ്രീവത്സം  ഗസ്റ്റ് ഹൗസിലേക്കാണ്.  അവിടെ അല്പനേരം സുരേഷേട്ടനുമായി സംസാരിച്ചിരുന്നു. ഡയബറ്റിക്ക്  ആണെന്ന് അറിഞ്ഞപ്പോള്‍ സ്‌നാക്ക് ബോക്‌സില്‍ നിന്നും കട്‌ലറ്റും കോഫിയും അമ്മയെ നിര്‍ബന്ധിച്ചു കഴിപ്പിച്ചു. പിന്നെ പാട്ടുകളായി. സുരേഷേട്ടനും അമ്മയും പാട്ടോട് പാട്ട്. കുറച്ച് കഴിഞ്ഞു പോകാന്‍ എണീറ്റപ്പോള്‍ സുരേഷേട്ടന്‍ - ''ഇറങ്ങുവാണോ? ഡിന്നര്‍  കഴിച്ചിട്ട് പോകാം, വരൂ നമുക്ക് ആശ ചേച്ചിയുടെ വീട്ടിലേക്കു പോകാം.''അവിടെ ചെന്നപ്പോള്‍ ഇതിലും രസം. സമയം പോകുന്നതറിയുന്നില്ല.  അമ്മ വേറെ ഏതോ ഒരു ലോകത്താണെന്ന് മനസ്സിലായി. എങ്കില്‍ ഇനി ഇറങ്ങാം എന്ന് കരുതി പതുക്കെ എണീറ്റപ്പോള്‍ വീണ്ടും സുരേഷേട്ടന്‍ - ' ഇനിയെന്താ രാജി പ്ലാന്‍ ഇവിടെ? ''ഞാന്‍ പറഞ്ഞു നാളെ രാവിലെ 10.40 ന് ട്രെയിന്‍ തിരിച്ചു ട്രിവാന്‍ട്രാം. അതിനു മുമ്പ് രാവിലെ വടക്കും നാഥനെ ഒന്നു തൊഴാണമെന്നുണ്ട്.

അപ്പോള്‍ അദ്ദേഹം പറഞ്ഞു എങ്കില്‍ വടക്കുംനാഥനെയും പാറമേക്കാവും തിരുവമ്പാടിയും തൊഴുതിട്ട് പോയാല്‍ മതി എന്ന്. അപ്പോള്‍ തന്നെ സെക്രട്ടറിയെ വിളിച്ചു അതിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. എന്തൊക്കെയാണ് ഭാഗവാനെ ഈ നടക്കുന്നത് എന്ന് മനസ്സില്‍ ഇടയ്ക്കു ചോദിക്കുന്നുണ്ട്.  ഒടുവില്‍ സുരേഷേട്ടനോട് യാത്ര പറയുമ്പോള്‍ എന്റെയും അമ്മയുടെയും കണ്ണുകള്‍ ഒന്നു കലങ്ങി. ഞങ്ങള്‍ കണ്ട സുരേഷേട്ടനില്‍ കേന്ദ്രമന്ത്രിയോ സൂപ്പര്‍ സ്റ്റാറോ ഒന്നുമില്ലായിരുന്നു. നമ്മെ പോലെ ഒരു സാധാരണ മനുഷ്യന്‍. ഒരു കുഞ്ഞനിയത്തിയോടുള്ള സ്‌നേഹവും കരുതലും അനുഭവിച്ചറിഞ്ഞ നിമിഷങ്ങള്‍. അമ്മക്കാണെങ്കില്‍ മോനെ പോലെയാണ് തോന്നിയത്. സുരേഷേട്ടന്റെ മനസ്സിന്റെ സൗന്ദര്യം ഇന്നാണ് അനുഭവിച്ചത് ??

തിരിച്ചു വരുമ്പോ അമ്മ എന്നോടായി പറഞ്ഞു നമ്മള്‍ ഇത്രയും നേരം സുരേഷ് ഗോപിയുടെ കൂടെ തന്നെ  ആയിരുന്നോ രാജി ? എനിക്ക് ഇപ്പഴും ഇതൊക്കെ ഒരു മായ പോലെ തോന്നുന്നു. അമ്മേ ഗുരുവായൂരപ്പന്‍ ആയിരിക്കുമോ? നമ്മളെ രണ്ടാമതും അകത്തേക്ക് വിളിപ്പിച്ചതായിരിക്കുമോ? സുരേഷേട്ടനിലൂടെ എന്നാണ് അമ്മയോട് രാജി മറുപടി പറഞ്ഞത്.

singer rajalakshmi about suresh gopi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES