നവരാത്രി ഫോട്ടോഷൂട്ടുമായി ടിക്ടോക് താരം സൗഭാഗ്യ; ചുവപ്പില്‍ സുന്ദരിയായി താരം 

Malayalilife
topbanner
 നവരാത്രി ഫോട്ടോഷൂട്ടുമായി ടിക്ടോക് താരം സൗഭാഗ്യ; ചുവപ്പില്‍ സുന്ദരിയായി താരം 

ടിയും നര്‍ത്തകിയുമായ താരാകല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷിനോട് ആരാധകര്‍ ഏറെ ഇഷ്ടമുണ്ട്. ടിക്ടോക്കിലൂടെയാണ് സൗഭാഗ്യ ശ്രദ്ധിക്കപ്പെട്ടത്. ഒരു സമയത്ത് തന്റെ ചിത്രങ്ങളിലീടെയും ടിക്ടോക്ക് വീഡിയോകളിലൂടെയും സോഷ്യ ല്‍ മീഡിയ  പ്ലാറ്റ്ഫോമുകളില്‍ നിറഞ്ഞു നിന്ന താരമാണ് സൗഭാഗ്യ. താരാ കല്യാണിനൊപ്പമുളള ടികിടോക്കുകളും നൃത്ത വീഡിയോകളും പങ്കുവച്ച് താരം എത്താറുണ്ട്. 

തന്റെ അമ്മ താരാകല്യാണിന്റെ നൃത്ത വിദ്യാര്‍ത്ഥിയും തന്റെ സുഹൃത്തുമായ അര്‍ജ്ജുന്‍ സോമശേഖറിനെയാണ് താരം വിവാഹം ചെയ്തത്. ടാറ്റൂ ആര്‍ട്ടിസ്റ്റ് കൂടിയാണ് താരം. വിവാഹത്തെക്കുറിച്ച് മകള്‍ പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നായിരുന്നു താര കല്യാണ്‍ പറഞ്ഞത്. ഡബ്‌സ്മാഷ് വീഡിയോ പങ്കുവെച്ചും ഡാന്‍സ് ചെയ്തുമൊക്കെ ഇവരെത്താറുണ്ട്.

സൗഭാഗ്യ  അഭിനയത്തിലേക്ക് എത്തിയില്ലെങ്കലും ഭര്‍ത്താവ് അര്‍ജ്ജുന്‍ അഭിനയത്തിലേക്ക് ചേക്കേറിയിരുന്നു.ഡാന്‍സ് മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് അര്‍ജുന്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന ചക്കപ്പഴമെന്ന ഹാസ്യ പരമ്പരയില്‍ ശിവന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ എപ്പോഴും സജീവമാണ് സൗഭാഗ്യ. ഇപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവച്ച തന്റെ നവരാത്രി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. താരത്തിന്റെ ആരാധകരെല്ലാംതന്നെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയുണ്ടായി. പരമ്ബരാഗതമായ നവരാത്രി ആഘോഷ വേഷത്തില്‍ ചുവപ്പില്‍ തിളങ്ങി മനോഹരിയായാണ് സൗഭാഗ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെബി ഫിലിം ഹൗസാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. വാന്‍വീസ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്‌റി ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. 

sowbhagya venkitesh navarathri special photoshoot

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES