ഓണം അച്ഛനും അമ്മയ്ക്കും ഒപ്പം ആഘോഷിക്കാന്‍ നാട്ടിലേക്ക്; വിമാനം ഇറങ്ങിയ ഷിബിന്‍ കേട്ടത് അച്ഛന്റെയും അമ്മയുടെയും മരണവാര്‍ത്ത; ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രേമരാജന്‍ ആത്മഹത്യ ചെയ്തത്; ഞെട്ടല്‍ മാറാതെ നാട്ടുകാരും ബന്ധുക്കളും

Malayalilife
ഓണം അച്ഛനും അമ്മയ്ക്കും ഒപ്പം ആഘോഷിക്കാന്‍ നാട്ടിലേക്ക്; വിമാനം ഇറങ്ങിയ ഷിബിന്‍ കേട്ടത് അച്ഛന്റെയും അമ്മയുടെയും മരണവാര്‍ത്ത; ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രേമരാജന്‍ ആത്മഹത്യ ചെയ്തത്; ഞെട്ടല്‍ മാറാതെ നാട്ടുകാരും ബന്ധുക്കളും

ജോലി ഭാരവും പഠനവും എല്ലാം മാറ്റിവച്ച് തന്റെ പ്രിയപ്പെട്ടവരുടെ ഒപ്പം സമയം ചിലവഴിക്കാന്‍ വേണ്ടിയാണ് ഓരോ പ്രവാസിയും നാട്ടിലേക്ക് എത്തുന്നത്. തന്റെ അച്ഛനെയും അമ്മയെയും കാണാം. അവരുടെ ഒപ്പം സമയം ചിലവഴിക്കാം. തന്നെ കാത്ത് അമ്മയും അച്ഛനും എല്ലാം കാത്തിരിക്കുകയാണ് എന്ന പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് അവര്‍ നാട്ടിലേക്കുള്ള ഫ്‌ളൈറ്റില്‍ കയറുന്നത്. എന്നാല്‍ നാട്ടിലെ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ നമ്മളെ കാത്തിരിക്കുന്നത് സന്തോഷത്തിന് പകരം ഒരു ദുഃഖവാര്‍ത്താണെങ്കിലോ. തകര്‍ന്ന പോകും അയാള്‍. അത്തരത്തില്‍ എല്ലാ പ്രതീക്ഷകളുമായി അച്ഛനെയും അമ്മും എയര്‍പോര്‍ട്ടില്‍ കാത്തിരിപ്പുണ്ട് എന്ന വിശ്വാസത്തോടെ വന്ന മകനെ പക്ഷേ കാത്തിരുന്നത് ദുരന്ത വാര്‍ത്തയാണ്. 

വിമാനത്താവളത്തില്‍ അച്ഛനെയും അമ്മയെയും പ്രതീക്ഷിച്ച് എത്തിയ ഷിബിന്‍ കണ്ടത് ബന്ധുക്കളെയാണ്. ബഹ്‌റൈനില്‍നിന്ന് വൈകിട്ടാണ് കല്ലാളത്ത് ഷിബിന്‍ കണ്ണൂരില്‍ വിമാനമിറങ്ങിയത്. അച്ഛനെയും അമ്മയെയും കാത്തിരുന്ന ഷിബിന്‍ പക്ഷേ ബന്ധുക്കളില്‍ നിന്നും കേട്ടറിഞ്ഞത് വളരെ ദുഃഖത്തിലാക്കുന്ന വാര്‍ത്തയാണ്. ഏറെ വേദനിപ്പിക്കുന്ന വാര്‍ത്ത  ഷിബിന്റെ അച്ഛന്‍ പ്രേമരാജനും അമ്മ ശ്രീലേഖയും ഇനി ലോകത്ത് ഇല്ലെന്ന വിവരമായിരുന്നു അത്. എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന പ്രേമരാജന്‍-ശ്രീലേഖ ദമ്പതികളുടെ മരണം കേട്ട് അലവില്‍ ഗ്രാമം മുഴുവനും ഞെട്ടിയിരിക്കുകയാണ്. കുടുംബത്തിന്റെ അടുത്ത സുഹൃത്തും വര്‍ഷങ്ങളായി പ്രേമരാജന്റെ ഡ്രൈവറുമായിരുന്ന അയല്‍വാസി സരോഷ് വൈകുന്നേരം പല തവണയും പ്രേമരാജനെ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാതിരുന്നതാണ് സംശയം തോന്നാന്‍ കാരണം. തുടര്‍ന്ന് സരോഷ് നേരിട്ട് വീട്ടിലെത്തി. കോളിങ് ബെല്‍ അടിച്ചിട്ടും ആരും തുറക്കാതിരുന്നതോടെ ആശങ്ക കൂടി. തുടര്‍ന്ന് മറ്റ് അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു.

വാതില്‍ അടഞ്ഞുകിടക്കുകയും വിളിച്ചിട്ടും പ്രതികരണമൊന്നുമില്ലാതിരിക്കുകയും ചെയ്തപ്പോള്‍ സരോഷും അയല്‍വാസികളും കൂടി ആശങ്കയോടെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ കണ്ട കാഴ്ച എല്ലാവരെയും ഞെട്ടിച്ചു. കിടപ്പുമുറിയില്‍ പ്രേമരാജനും ശ്രീലേഖയും മരിച്ച് കിടക്കുകയായിരുന്നു. വീടിന്റെ അകത്തെ ഭീകരാവസ്ഥ കണ്ടവര്‍ക്ക് വിശ്വസിക്കാന്‍ പോലും ആര്‍ക്കും കഴിഞ്ഞില്ല. വാര്‍ത്ത അറിഞ്ഞ ഉടന്‍ വളപട്ടണം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പൊള്ളലേറ്റ നിലയിലായിരുന്നു. അന്വേഷണം നടത്തിയപ്പോള്‍ ശ്രീലേഖയുടെ തലയ്ക്ക് അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തില്‍, ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രേമരാജന്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ കരുതുന്നത്. സംഭവത്തിന്റെ ഭീകരതയും വീട്ടിനുള്ളിലെ അവസ്ഥയും കണ്ട അയല്‍വാസികളും ബന്ധുക്കളും ഞെട്ടലിലാണ്. ഇവരുടെ മരണത്തില്‍ ഒരു ഗ്രാമം മുഴുവനും ദുഃഖത്തിലാണ്. 

മുറിയില്‍ മണ്ണെണ്ണ ഗന്ധമുണ്ടായിരുന്നു. കിടക്കയില്‍ ചുറ്റികകൂടി കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം മറ്റൊരു വഴിയിലേക്കു നീങ്ങിയത്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ അന്തിമതീരുമാനത്തില്‍ എത്താനാകൂവെന്ന് പൊലീസ് പറഞ്ഞു. ഓസ്‌ട്രേലിയയിലുള്ള മൂത്തമകന്‍ പ്രിബിത്ത് നാളെ നാട്ടിലെത്തിയ ശേഷമാണ് സംസ്‌കാരം. വീട്ടില്‍ പൊലീസ് പരിശോധന ഇന്നു പുലര്‍ച്ചെ വരെ നീണ്ടു. പുലര്‍ച്ചെയോടെയാണ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. മന്ത്രി എ.കെ.ശശീന്ദ്രന്റെ സഹോദരിയുടെ മകളാണു ശ്രീലേഖ. ഇന്നലെ വൈകിട്ട് ആറോടെ വീട്ടിലെത്തിയ ഡ്രൈവര്‍ സരോഷ് കോളിങ് ബെല്‍ അടിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ക്കൊപ്പം വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

ഇന്നലെയാണ് ഇവരുടെ മകന്‍ ഷിബിന്‍ വിദേശത്തുനിന്നു നാട്ടിലെത്തിയത്. ഷിബിനെ വിമാനത്താവളത്തില്‍നിന്നു കൂട്ടിക്കൊണ്ടുവരാന്‍ കാറെടുക്കാന്‍ എത്തിയതാണ് സരോഷ്. മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ നിലത്തു കത്തിക്കരിഞ്ഞ നിലയിലാണ്. കിടക്കയില്‍ ചുറ്റിക കണ്ടെത്തിയിട്ടുണ്ട്. ശ്രീലേഖയുടെ തലയ്ക്ക് അടിയേറ്റ പാടുകളുണ്ടെന്നു പൊലീസ് പറഞ്ഞു. പുറത്തുനിന്നുള്ള ആരുടെയും സാന്നിധ്യത്തെക്കുറിച്ചു സൂചനയില്ല. രണ്ടാള്‍ക്കും പൊള്ളലേറ്റിട്ടുണ്ടെങ്കിലും ചുറ്റിക കണ്ടെത്തിയതാണു കൊലപാതകമാണോ എന്ന സംശയത്തിനു കാരണം

sreelekha premarajan death kannur

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES