മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ പ്രിയങ്കരിയായ താരമാണ് നടി സ്വാസിക വിജയ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ആണ് സ്വാസികയുടെ കരിയറില്‍ ഏറ്റവും നല്ല ചിത്രങ്ങള്‍ താരത്തിന് ലഭിച്ചത്. അഭിനയ പ്രാധാന്യമുള്ള നല്ല കഥാപാത്രങ്ങള്‍ ആണ് തമിഴിലും മലയാളത്തിലും സ്വാസിക അടുത്തിടെ ചെയ്തത്. സൂരി, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആവുന്ന മാമന്‍ എന്ന തമിഴ് സിനിമയാണ് സ്വാസികയുടെ ഏറ്റവും പുതിയ ചിത്രം. സ്വാസികയുടെ വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ താരത്തിനെ സപ്പോര്‍ട്ട് ചെയ്തത് അമ്മയാണ്.
കുഞ്ഞിലെ മുതല്‍ ഡാന്‍സ് ഒരുപാട് ഇഷ്ടമായിരുന്ന സ്വാസികയ്ക്ക്. വളരെ സാമ്പത്തികമായി പിന്നോട്ട് നിന്ന് സമയത്തും സ്വാസികയുടെ എല്ലാ ആഗ്രഹളും സാധിച്ച് നല്‍കിയത് അമ്മയാണ്. ഡാന്‍സൊക്കെ പഠിക്കുന്ന സമലത്ത് അന്ന യൂത്ത് ഫെസ്റ്റിവലിന് പോകുന്ന ഭയങ്കര എക്സ്പെന്‍സീവ് ആണ്. എങ്കിലും എത്ര പൈസ വേണമെന്ന് പറഞ്ഞാലും അമ്മ ഒന്നും ആലോചിക്കാതെ അമ്മയുടെ ആഭരണങ്ങളും അച്ഛന്‍ കൊണ്ടുവരുന്നതും ഒക്കെ വിറ്റ് വിറ്റാണ് ചിലവാക്കിയിട്ടുള്ളത്. ഫാമിലിയെ ഒരു ഫങ്ഷനില്‍ ചെല്ലുമ്പോള്‍ കയ്യിലും കാലിലും കഴുത്തിലും ഒന്നും ഇല്ലാതെ നില്‍ക്കുന്ന അമ്മയെ ഇന്നും സ്വാസിക മറന്നിട്ടില്ല. അമ്മ പറഞ്ഞത് അനുസരിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഇഷ്ടപ്പെടുന്ന ആളാണ് സ്വാസിക. അതിന്റെ ഗുണം സ്വാസികയ്ക്ക് ലഭിച്ചിട്ടുണ്ട്.
സിനിമയില്‍ ഇപ്പോള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുകയാണ് താരം. നടിയും നര്‍ത്തകിയും അവതാരകയും ഒക്കെയാണ് സ്വാസിക ഇപ്പോള്‍. മിനി സ്‌ക്രീനിലെ സീത എന്ന ഒറ്റ സീരിയലിലൂടെ ബിഗ് സ്‌ക്രീനിലും തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് സ്വാസിക. മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സ്വാസിക സിനിമയിലൂടെയാണ് തുടക്കം എങ്കിലും ആളുകള്‍ സ്വീകരിച്ചത് സീരിയല്‍ ലോകത്തിലൂടെ ആയിരുന്നു. അഭിനയത്തിലേക്ക് സ്വാസിക എത്തുന്നത് തമിഴ് സിനിമയിലൂടെ ആയിരുന്നു. ആ തമിഴ് സിനിമയ്ക്ക് ശേഷമാണു സ്വാസിക മലയാളത്തിലേക്ക് എത്തുന്നത്. സീത പരമ്പര കൊടുത്ത കരിയര്‍ ചേഞ്ച് ആണ് ഇന്ന് മലയാളം കടന്ന് അന്യഭാഷാ രംഗത്തും സ്വാസിക തിളങ്ങാന്‍ കാര്യം.
നടന്‍ പ്രേം ജേക്കബിനെയാണ് സ്വാസിക വിവഹം ചെയ്തത്. ഇരുവരും സീരിയലില്‍ ഒരുമിച്ചു ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ചതോടെയാണ് പരിചയത്തില്‍ ആവുന്നത്. അഭിനയത്തിനിടെ പ്രൊപ്പോസ് ചെയ്തതോടെ വിവാഹിതരാവാനും തീരുമാനിച്ചു. ഇന്റര്‍കാസ്റ്റ് മാരേജ് ആയിരുന്നെങ്കിലും വളരെ ആഘോഷത്തോടെ കുടുംബാംഗങ്ങളുടെ പിന്തുണയോടു കൂടിയാണ് താര വിവാഹം നടത്തിയത്.
ജനുവരിയില്‍ ആയിരുന്നു പ്രേമും സ്വാസികയും തമ്മിലുള്ള വിവാഹം. ഇതിന് പിന്നാലെ താരങ്ങളുടെ വിശേഷങ്ങള്‍ ഓരോന്നായി പുറത്തുവന്നു കൊണ്ടേയിരുന്നു. അഭിനയത്തിന് പ്രാധാന്യം കൊടുക്കുന്നവര്‍ ആയതിനാല്‍ വിവാഹശേഷവും കരിയറുമായി മുന്നോട്ടു പോവുകയാണ് ഇരുവരുംചെയ്തത്.
വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടിയിട്ടുണ്ട്. പൂജ വിജയ് എന്നാണ് യഥാര്‍ത്ഥനാമം. അഭിനയരംഗത്ത് സ്വീകരിച്ച പേരാണ് സ്വാസിക എന്നുള്ളത്. കുഞ്ഞുനാളില്‍ വളരെ നല്ല കുട്ടിയായിരുന്നു. വലിയ കുസൃതി ഒന്നും ഉണ്ടായിരുന്നില്ല. സിനിമകളിലൊക്കെ കണ്ടുള്ള അഭിനയം വളരെ കൂടുതലായിരുന്നു. കുഞ്ഞിലെ മുതല്‍ എപെണ്‍കുട്ടികളെ ഭയങ്കര ഇഷ്ടമാണ്. അങ്ങനെ ഒരു പെണ്‍കുട്ടിയെ വേണമെന്ന് ആഗ്രഹിച്ച പ്രാര്‍ത്ഥിച്ച് ഉണ്ടായ മോളാണ്. അവള്‍ നല്ലൊരു മോളാണ് അമ്മ ഗിരിജ സ്വാസികയെ കുറിച്ച് പറഞ്ഞതാണ്.