എന്റെ ജീവിത്തതിലൂളള പെണ്‍കുട്ടി എന്റെ ജീവിതം തന്നെയാണ്; ഭാവിവധുവിന്റെ ചിത്രം പങ്കുവച്ച് നടന്‍ രാഹുല്‍ രവി

Malayalilife
topbanner
 എന്റെ ജീവിത്തതിലൂളള പെണ്‍കുട്ടി എന്റെ ജീവിതം തന്നെയാണ്; ഭാവിവധുവിന്റെ ചിത്രം പങ്കുവച്ച് നടന്‍ രാഹുല്‍ രവി

പൊന്നമ്പിളിയിലെ ഹരിയായി പ്രേക്ഷകര്‍ ഏറ്റെടുത്ത താരമാണ് രാഹുല്‍ രവി. ഒരുകാലത്ത് സീരിയല്‍ പ്രേക്ഷകരുടെ ഇടയിലെ ഹരമായി മാറിയിരുന്നു പൊന്നമ്പിളിയും ഹരിപത്മനാഭനും. മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി വിവിധ സീരിയലുകളില്‍ താരം അഭിനയിച്ചു.തമിഴ്/കന്നഡ സീരിയലും വിവിധ ഭാഷകളില്‍ ഡബ്ബ് ചെയ്തതുമായ നന്ദിനി എന്ന സൂപ്പര്‍ഹിറ്റ് സീരിയലില്‍ അഭിനയിച്ചു ശ്രദ്ധ നേടി. ഡിഫോര്‍ ഡാന്‍സില്‍ അവതാരകനായും താരം എത്തിയിരുന്നു. സൂര്യയിലും സണ്‍ ടിവിയിലും ചോക്ലേറ്റ് എന്ന സീരിയലില്‍ താരം അഭിനയിച്ചിരുന്നു. വിക്രം എന്നായിരുന്നു  കഥാപാത്രത്തിന്റെ  പേര്. സണ്‍ടിവിയില്‍ കണ്ണാനകണ്ണേ എന്ന സീരിയലിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രാഹുല്‍ രവിയുടെ വിവാഹമായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത് താരത്തിന്റെ വിവാഹവാര്‍ത്ത ആയിരുന്നു.

നാട്ടിന്‍പുറത്തെ ഇടവഴിയില്‍ നിന്നുളള ഒരു ചിത്രമാണ് താരം പങ്കുവച്ചത്. ചുവന്ന ജുബ്ബയും മുണ്ടുമണിഞ്ഞ രാഹുലിന്റെ കൈപിടിച്ച് നില്‍കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം. പച്ച നിറത്തിലെ പാവാടയും ചുവന്ന ബ്ലൗസുമണിഞ്ഞ് മുല്ലപൂ ചൂടി ഓലക്കുടയും മറച്ച് നടക്കുകയാണ് പെണ്‍കുട്ടി. നേരെ നടന്നു പോകുന്നതിനിടെ രാഹുല്‍ തിരിഞ്ഞു നോക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ലൈഫ് ലൈന്‍ എന്നാണ് താരം ചിത്രം പങ്കുവച്ച് കുറിച്ചത്.. ഇത് മാളവിക ആയിരിക്കുമെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരുന്നത്.ആരാണ് ആ ലക്കി ഗേള്‍ എന്നും ആശംസകള്‍ എന്നും ആരാധകര്‍ ചോദിച്ചിരുന്നു. പെണ്‍കുട്ടിയുടെ മുഖം കാണാനാകാത്തതിന്റെ പരിഭവമാണ് ആരാധകര്‍ പങ്കുവച്ച്ത്. എന്നാലിപ്പോള്‍ തന്റെ പങ്കാളിയുടെ മുഖം വെളിപ്പെടുത്തിയിരിക്കയാണ് രാഹുല്‍. ഞാന്‍ അവളെ ആദ്യമായി കാണുന്നത് വരെ അത് എന്നത്തെയും പോലെ ഒരു സാധാരണ ദിവസമായിരുന്നു. പിന്നീട് എനിക്കത് നല്ലതായി തോന്നി. അവിടുന്നങ്ങോട്ടുളള ഓരോ ദിവസവും മികച്ചതായി തോന്നി. അവളുടെ മനോഹരമായ ചിരിയും സംസാരവും കാരണം. പിന്നീട്് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ ജീവിതത്തിലുളള പെണ്‍കുട്ടി എന്റെ ജീവിതം തന്നെയാണെന്ന്. ലക്ഷ്മി എന്നാണ് പെണ്‍കുട്ടിയുടെ പേര്. നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു. നമ്മുടെ ആ വലിയ ദിവസത്തിനായി കാത്തിരിക്കുന്നുവെന്നുമാണ് താരം കുറിച്ചത്.

1988 ഡിസംബര്‍ 21 ന്  രവി രാമുവിന്റെയും ക്ഷേമയുടെയും മകനായി തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ ജനിച്ചു. എറണാകുളം നോര്‍ത്ത് പറവൂര്‍ മാതാ കോളേജ് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബി.ടെക് ബിരുദം നേടി. തുടര്‍ന്ന് എം ബിഎ കഴിഞ്ഞു. അതിനുശേഷം രാഹുല്‍ മോഡലിംഗിലേയ്ക്ക് തിരിഞ്ഞു. മോഡലിംഗിലൂടെയാണ് രാഹുല്‍ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2013 ല്‍ ഡോള്‍സ് എന്ന സിനിമയിലൂടെയാണ് രാഹുല്‍ സിനിമയില്‍ തുടക്കം കുറിയ്ക്കുന്നത്. തുടര്‍ന്ന് ഒരു ഇന്ത്യന്‍ പ്രണയ കഥ, ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവയുള്‍പ്പെടെ ആറ് മലയാള ചിത്രങ്ങളിലും, ഒരു തെലുങ്കു ചിത്രത്തിലും അഭിനയിച്ചു.


 

Read more topics: # actor rahul ravi,# marriage,# lekshmi,# bride,# groom
actor rahul ravi says about his bride to be

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES