പ്രതിസന്ധികളെ അതിജീവിച്ച്, ജീവിതത്തില്‍ വിജയിച്ച ഒരു സ്ട്രോംഗ് ലേഡി കൂടിയുണ്ട് ഇപ്രാവശ്യം ബിഗ്ബോസില്‍; ഷോ തുടങ്ങാന്‍ നാല് ദിവസം ബാക്കി നില്‌ക്കെ പുതിയ വീഡിയോ പങ്ക് വച്ച് മോഹന്‍ലാല്‍

Malayalilife
പ്രതിസന്ധികളെ അതിജീവിച്ച്, ജീവിതത്തില്‍ വിജയിച്ച ഒരു സ്ട്രോംഗ് ലേഡി കൂടിയുണ്ട് ഇപ്രാവശ്യം ബിഗ്ബോസില്‍; ഷോ തുടങ്ങാന്‍ നാല് ദിവസം ബാക്കി നില്‌ക്കെ പുതിയ വീഡിയോ പങ്ക് വച്ച് മോഹന്‍ലാല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 തുടങ്ങാന്‍ ഇനി നാല് ദിനങ്ങള്‍ കൂടി മാത്രം. എല്ലാത്തവണത്തെയും പോലും സീസണിലെ മത്സരാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഉദ്ഘാടന എപ്പിസോഡില്‍ മാത്രമായിരിക്കും.ബിഗ് ബോസ് സീസണ്‍ 5  മാര്‍ച്ച് 26 ന് ലോഞ്ച് ചെയ്യും. മാര്‍ച്ച് 26 വൈകിട്ട് 7 മണി മുതലാണ്  ഉദ്ഘാടന എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത്. 

ഇപ്പോള്‍ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള സൂചനകള്‍ നല്‍കി കൊണ്ടുള്ള പ്രോമോകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.ഞായറാഴ്ച രാത്രി ഏഴ് മണിക്കാണ് ലോഞ്ച് ഏപ്പിസോഡ്. ഒരു മത്സരാര്‍ത്ഥിയെക്കുറിച്ചുള്ള ചില സൂചനകള്‍ ഷോ അവതാരകനായ മോഹന്‍ലാല്‍ വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്.

പ്രതിസന്ധികളെ അതിജീവിച്ച്, ജീവിതത്തില്‍ വിജയിച്ച ഒരു സ്ട്രോംഗ് ലേഡി കൂടിയുണ്ട് ഇപ്രാവശ്യം ബിഗ്ബോസില്‍. എല്ലാവരോടും പറഞ്ഞോ.'- എന്നാണ് മോഹന്‍ലാല്‍ പ്രമോ വീഡിയോയില്‍ പറയുന്നത്. എന്നാല്‍ ആരാണ് ആ സ്‌ട്രോംഗ് ലേഡി എന്ന് വ്യക്തമല്ല.

എന്നാല്‍ മത്സരാര്‍ത്ഥികളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചില പ്രവചനങ്ങളും ഇതിനോടകം ഉണ്ടായി.ബാറ്റില്‍ ഓഫ് ദി ഒര്‍ജിനല്‍സ് എന്ന ടാഗ് ലൈനോട് കൂടിയാണ് ഇത്തവണ ബിഗ് ബോസ് സീസണ്‍ 5 എത്തുന്നത്. എല്ലാ ദിവസവും ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ  24 x 7 സംപ്രേക്ഷണം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ഉണ്ടാകും. മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും ബിഗ് ബോസിന്റെ അവതാരകന്‍.

bigg boss malayalam season 5

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES